ഫോളോ ചെയ്യാം

Saturday, 23 August 2025

308 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 48- دروس الحديث - ആര്‍ത്തവമുള്ളപ്പോള്‍ അനുവദനീയമായവ

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ആര്‍ത്തവകാരിയോട് കൂടെയിരുന്ന് ക്വുര്‍ആന്‍ പാരായണം ചെയ്യല്‍

48 - عَنْ عَائِشَةَ رضي الله عنها قَالَتْ: (كَانَ رَسُولُ اللَّهِ - صلى الله عليه وسلم - يَتَّكِئُ فِي حِجْرِي ، فَيَقْرَأُ الْقُرْآنَ وَأَنَا حَائِضٌ) .

ആഇശ رضي الله عنها പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ റസൂല്‍ صلى الله عليه وسلم എന്‍റെ മടിത്തട്ടില്‍ ചാരി കിടക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു.

വിവരണം

    ആര്‍ത്തവമുള്ള സമയത്ത് സ്ത്രീക്കും അവളുടെ കൂടയും ചെയ്യാവുന്ന കാര്യങ്ങളില്‍ പെട്ട വിഷയങ്ങളാണ് ഇതിന് മുമ്പത്തെ ഹദീസുകളിലും ഇതിലും വിവരിച്ചിട്ടുള്ളത്.     ആര്‍ത്തവകാരിയോടൊത്ത് സഹവസിക്കാനും അവരുടെ അടുക്കല്‍ മറ്റുള്ളവര്‍ക്ക് വിശുദ്ധ ക്വുര്‍ആന്‍ പാരായണം പോലെയുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും അനുവാദമുണ്ട് എന്നാണ് ഈ ഹദീസുകള്‍ അറിയിക്കുന്നത്. ആര്‍ത്തവം കൊണ്ട് സ്ത്രീയുടെ ശരീരം നജസ് ഉള്ളതാകുന്നില്ല എന്നാണ് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനുള്ളത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

1- ഭാര്യയുടെ മടിയില്‍ തല വെച്ച് കിടക്കാവുന്നതാണ്. 

2- ഭാര്യക്ക് ആര്‍ത്തവമുള്ളപ്പോള്‍ അവളോടോന്നിച്ചുള്ള സഹവാസം അനുവദിക്കപ്പെട്ടതാണ്. 

3- നബി صلى الله عليه وسلم തന്‍റെ കുടുംബത്തിനോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുന്നവരായിരുന്നു. 

4- ആര്‍ത്തവകാരിയുടെ മടിയില്‍ ചാരിയിരുന്ന് ക്വുര്‍ആന്‍ പാരായണം ചെയ്യാവുന്നതാണ്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...