ഫോളോ ചെയ്യാം

Friday, 22 August 2025

307 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 47- دروس الحديث - ആര്‍ത്തവകാരിക്ക് അനുവദനീയമായവ

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ആര്‍ത്തവകാരിക്ക് അനുവദനീയമായവ


47 - وَكَانَ يُخْرِجُ رَأْسَهُ إلَيَّ ، وَهُوَ مُعْتَكِفٌ ، فَأَغْسِلُهُ وَأَنَا حَائِضٌ)) . 

ആഇശ رضي الله عنها  പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഇഅ്‌തികാഫില്‍ ആയിരിക്കേ (പള്ളിയില്‍) നിന്ന് അവരുടെ  തല എന്നിലേക്ക് പുറത്ത് കാണിക്കും, അപ്പോള്‍ ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ തല കഴുകി കൊടുക്കുകയും ചെയ്യുമായിരുന്നു. 

വിവരണം

  ആര്‍ത്തവ സമയത്ത് ഒരു സ്ത്രീക്ക് അനുവദനീയമായ കാര്യങ്ങള്‍ ആണ് ഈ ഭാഗത്ത് അറിയിക്കുന്നത്. 45, 46 നമ്പറുകളിലെ ഹദീസുകളിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് വിവിരിച്ചിട്ടുള്ളത്. 

 ജൂതര്‍ അവരുടെ സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവരെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു. അവര്‍ അവരോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഇടപെടുകയോ ചെയ്യുമായിരുന്നില്ല. നമ്മുടെ നാടുകളിലും ചില മതക്കാരും മറ്റും അവരുടെ സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ അകറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ ഇസ്‌ലാം അങ്ങനെ ചെയ്യുന്നില്ല എന്ന് മാത്രമല്ല സ്ത്രീയെ ആദരിക്കുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് ഏറ്റവും നല്ല സ്ഥാനങ്ങള്‍ നല്‍കിയ മതം ഇസ്‌ലാം മാത്രമാണ്. എല്ലാ രംഗങ്ങളിലും ഇസ്‌ലാം സ്ത്രീയെ ആദരിച്ചിട്ടുണ്ട്.

    റസൂല്‍ صلى الله عليه وسلم പള്ളിയില്‍ ഇഅ്‌തികാഫിലായിരിക്കെ അവരുടെ തല പള്ളിക്ക് പുറത്തേക്ക് ആക്കുകയും ആഇശ رضي الله عنها ആര്‍ത്തവകാരിയായിരിക്കെ തല കഴുകിക്കൊടുക്കുകയും ചെയ്യുമായിരുന്നു എന്നാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. ഇത്തരം കാര്യങ്ങളൊന്നും ആരാധനക്ക് ഭംഗം വരുത്തുന്നതല്ല, ശുദ്ധിയുള്ള ആളെ അശുദ്ധപ്പെടുത്തുകയുമില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍ ആഇശ رضي الله عنها  നബി صلى الله عليه وسلم ക്ക് മുടി ചീകിക്കൊടുക്കുമായിരുന്നു എന്നും കാണാം. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- തലമുടി വൃത്തിയായി സൂക്ഷിക്കല്‍ മതം പഠിപ്പിക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്. 

2- ആര്‍ത്തവകാരിയായിരിക്കെ സ്ത്രീക്ക് ഭര്‍ത്താവിന്‍റെ തലമുടി വൃത്തിയാക്കി കൊടുക്കാനും ചീകികൊടുക്കാനും പറ്റുന്നതാണ്. 

3- ആര്‍ത്തവകാരിയായ സ്ത്രീയുടെ ശരീരം ശുദ്ധിയുള്ളതാണ്. ആയതിനാല്‍ തന്നെ അവരുമായി ഒന്നിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും ഒന്നും തടസ്സം ഇല്ല. 

4- മറ്റുള്ള മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാം സ്ത്രീക്ക് കൂടുതല്‍ പരിഗണനകളും ആദരവും നല്‍കുന്നു. അകറ്റി നിര്‍ത്തപ്പെടേണ്ടവളല്ല സ്ത്രീ എന്നും ചേര്‍ത്ത് നിര്‍ത്തപ്പെടേണ്ടവളാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. 

5- ഇഅ്‌തികാഫിലായിരിക്കെ വരെ ഹദീസില്‍ പറയപ്പെട്ട പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല. അത്തരം കാര്യങ്ങളില്‍ വസ്'വാസ് ഉണ്ടാകേണ്ടതില്ല എന്നും ഹദീസിന്‍റെ പാഠമാണ്. 

6- ഇഅ്‌തികാഫില്‍ ഒരാള്‍ തന്‍റെ തലയോ കൈകാലുകളോ പള്ളിയുടെ പുറത്തേക്കിട്ടാല്‍ അവന്‍റെ ഇഅ്‌തികാഫിന് ഭംഗം വരില്ല.    

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...