عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അസ്വര്‍ നമസ്കാരം
സമയം തെറ്റിയപ്പോള്‍
55 - وَلَهُ عَنْ عَبْدِ اللَّهِ بْنِ
مَسْعُودٍ قَالَ: ((حَبَسَ الْمُشْرِكُونَ رَسُولَ اللَّهِ - صلى الله عليه وسلم -
عَنِ الْعَصْرِ ، حَتَّى احْمَرَّتِ الشَّمْسُ أَوْ اصْفَرَّتْ ، فَقَالَ رَسُولُ
اللَّهِ صلى الله عليه وسلم: شَغَلُونَا عَنْ الصَّلاةِ الْوُسْطَى - صَلاةِ
الْعَصْرِ - مَلأَ اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً ، أَوْ حَشَا
اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً)) .
അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: സൂര്യന്‍ ചുവക്കുന്നത് വരെ അല്ലെങ്കില്‍ മഞ്ഞ നിറം ആകുന്നത് വരെ അസ്വര്‍ നമക്സാരത്തില്‍ നിന്ന് മുശ്'രിക്കുകള്‍ റസൂല്‍ صلى الله عليه وسلم യെ തടഞ്ഞു വെച്ചു, അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: വുസ്ത്വാ നമസ്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്കാരത്തില്‍ നിന്ന് അവര്‍ ഞങ്ങളെ വ്യാപൃതരാക്കി, ആയതിനാല്‍ അല്ലാഹു അവരുടെ വയറുകളിലും ക്വബ്'റുകളിലും തീ നിറക്കട്ടെ, (അല്ലെങ്കില്‍ അല്ലാഹു അവരുടെ ഉള്ളുകളിലും ക്വബ്'റുകളിലും തീ ആളിപ്പടര്‍ത്തട്ടെ).
വിവരണം
ഇതിന് മുമ്പത്തെ ഹദീസും ഇതേ ആശയത്തിലുള്ളതാണ്. ഖന്ദഖ് യുദ്ധ വേളയില്‍ മദീനയെ പ്രതിരോധിക്കുമ്പോള്‍ ഒരിക്കല്‍ അസ്വര്‍ നമസ്കാരം സമയം തെറ്റി നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ നബി صلى الله عليه وسلم മുശ്'രിക്കുകള്‍ക്ക് (ബഹുദൈവാരാധകര്‍ക്ക്) നേരെ നടത്തിയ പ്രാര്‍ഥനയാണ് ഈ ഹദീസിലും ഉള്ളത്.
ഹിജ്റ അഞ്ചാം വര്‍ഷമാണ് ഖന്ദഖ് യുദ്ധം നടക്കുന്നത്. അതിനു ആ പേര് വരാന്‍ കാരണം മദീനയെ സംരക്ഷിക്കാന്‍ കിടങ്ങ് കുഴിച്ചതിനാലാണ്. മുഹാജിറുകളും അന്‍സ്വാറുകളും എല്ലാം ഈ കിടങ്ങ് കുഴിക്കുന്നതില്‍ റസൂല്‍ صلى الله عليه وسلم യോടൊപ്പം പങ്കാളികളായിരുന്നു.
സ്വഹാബികള്‍ നബി صلى الله عليه وسلم യോടൊപ്പം കിടങ്ങ് കുഴിക്കുന്ന വേളയില്‍ ഒരിക്കല്‍ അസ്വര്‍ നമസ്കാരത്തില്‍ നിന്ന് അവര്‍ വ്യാപൃതരായി. അതിന്‍റെ സമയം തെറ്റി മഗ്'രിബിനും ഇശാഇനും ഇടയില്‍ നമസ്കരിക്കേണ്ട അവസ്ഥയുണ്ടായി. സൂര്യന്‍ മഞ്ഞ നിറം അല്ലെങ്കില്‍ ചുവപ്പ് നിറം ആവുന്നത് വരെ നമസ്കാരത്തില്‍ നിന്ന് ശത്രുക്കള്‍ അവരെ തടഞ്ഞു വെച്ചു. അസ്തമയത്തിന് ശേഷമാണ് അവര്‍ക്കത് നമസ്കരിക്കാനായാത്. ശത്രുക്കള്‍ കാരണമാണ് അങ്ങനെ സംഭവിച്ചത്. അതിനാലാണ് അവര്‍ക്കെതിരെ നബി صلى الله عليه وسلم ഇങ്ങനെ പ്രാര്‍ഥിച്ചത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1-ഖന്ദഖ് എന്നാല്‍ കിടങ്ങ് എന്നാണു അര്‍ത്ഥം.
2-മദീനയെ പ്രതിരോധിക്കാന്‍ നബി صلى الله عليه وسلم യും സ്വഹാബികളും ചേര്‍ന്നായിരുന്നു വലിയ കിടങ്ങ് കുഴിച്ചിരുന്നത്.
3-നമസ്കാരം ഏത് സന്ദര്‍ഭത്തിലും അതിന്‍റെ സമയത്ത് തന്നെ നിര്‍വ്വഹിക്കണം.
3-നമസ്കാര സമയം ഏതെങ്കിലും കാരണം കൊണ്ട് തെറ്റിപ്പോയാല്‍ ഓര്‍മ വന്ന ഉടന്‍ അത് നമസ്കരിക്കണം.

No comments:
Post a Comment