عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ദമ്പതികള്‍ ഒന്നിച്ച് കുളിക്കല്‍
45 - عَنْ عَائِشَةَ رضي الله عنها قَالَتْ: كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ - صلى الله عليه وسلم - مِنْ إنَاءٍ وَاحِدٍ ، كِلانا جُنُبٌ.
ആഇശ رضي الله عنها പറഞ്ഞു: ഞാനും റസൂല്‍ صلى الله عليه وسلم യും വലിയ അശുദ്ധിയിലായിരിക്കെ, ഞങ്ങള്‍ രണ്ട് പേരും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുമായിരുന്നു.
വിവരണം
വിശ്വാസികളുടെ മാതാവായ ആഇശ رضي الله عنها നബി صلى الله عليه وسلم യോടൊപ്പമുള്ള അവരുടെ ചില സ്വകാര്യനിമിഷങ്ങളെ കുറിച്ചാണ് ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നത്. നബി صلى الله عليه وسلم യും ആഇശ رضي الله عنها യും ഒരുമിച്ച്- ഒരേ പാത്രത്തിൽ നിന്ന്- ജനാബത്ത് കുളിക്കാറുണ്ടായിരുന്നു എന്നും, അവർ രണ്ട് പേരും അതിൽ നിന്ന് ഒരുമിച്ച് വെള്ളം എടുക്കാറുണ്ടായിരുന്നു എന്നും അവർ അറിയിക്കുന്നു. അങ്ങനെ ചെയ്യുന്നത് കൊണ്ട് വെള്ളം അശുദ്ധിയാവുകയോ കുളി ശരിയാവാതിരിക്കുകയോ ചെയ്യുന്നില്ല. ദമ്പതികള്‍ക്ക് ഇത്തരത്തില്‍ സ്വകാര്യ നിമിഷങ്ങളില്‍ പങ്കാളികളാവല്‍ അനുവദനീയമാണ്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഭർത്താവും ഭാര്യയും ഒരേ പാത്രത്തിൽ നിന്ന് കുളിക്കൽ അനുവദനീയമാണ്.
2- നബി صلى الله عليه وسلم യുടെ മനോഹരമായ ദാമ്പത്യവും, ഭാര്യയോടുള്ള നല്ല പെരുമാറ്റവും.
3- ഈ ഹദീസിന്‍റെ കൂടുതല്‍ വിശദീകാരണം ഹദീസ് 33 ല്‍ വിശദീകരിച്ചിട്ടുണ്ട്.
https://darussunnakerala.blogspot.com/2025/08/293-33.html

No comments:
Post a Comment