ഫോളോ ചെയ്യാം

Thursday, 21 August 2025

306 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 46- دروس الحديث - ആര്‍ത്തവ സമയത്തെ ആലിംഗനങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ആര്‍ത്തവ സമയത്തെ ആലിംഗനങ്ങള്‍

46 - وَكَانَ يَأْمُرُنِي فَأَتَّزِرُ ، فَيُبَاشِرُنِي وَأَنَا حَائِضٌ. 

ആഇശ رضي الله عنها നിവേദനം: റസൂല്‍ صلى الله عليه وسلم എന്നോട് 'ഇസാർ' (തുണി/മുണ്ട്) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും. ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ അവിടുന്ന് എന്നെ ആലിംഗനം ചെയ്യാറുണ്ടായിരുന്നു.

أَتَّزِرُ പൊക്കിളിനും കാല്‍മുട്ടിനും ഇടയില്‍ മറക്കുന്ന വസ്ത്രം  ഞാന്‍ ധരിക്കും  എന്നാണ് അര്‍ത്ഥം. 
يباشرُني എന്നെ ആലിംഗനം ചെയ്യും

വിവരണം
    45, 46, 47 എന്നീ നമ്പറുകളിലുള്ള ഹദീസ് ഇമാം ബുഖാരി رحمه الله യും മുസ്‌ലിം رحمه الله  യും റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ആണ്. ഇവിടെ അതിനെ മൂന്ന് ഭാഗമാക്കി വെവ്വേറെ നല്‍കിയത് അവയില്‍ നിന്നുള്ള വ്യത്യസ്ഥ ഫലങ്ങള്‍ എളുപ്പം മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. 
    ആര്‍ത്തവ സമയത്ത് ചെയ്യാന്‍ പാടുളളതും പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അവ വ്യക്തമാക്കുന്ന ഹദീസ് ആണ് ഇത്. ഈ ഹദീസില്‍ ആര്‍ത്തവ സമയത്ത് അനുവദനീയമായ കാര്യങ്ങളെയാണ് അറിയിക്കുന്നത്. ആര്‍ത്തവമുള്ള സമയത്ത് സ്ത്രീക്ക് ഭര്‍ത്താവുമൊന്നിച്ച് ഒരു പാത്രത്തില്‍ നിന്ന് വെള്ളം ഉയോഗിച്ച് കുളിക്കാം. അത് പോലെ ആര്‍ത്തവമുള്ളപ്പോള്‍ ഭര്‍ത്താവിന് സ്ത്രീയെ ആലിംഗനം ചെയ്യുകയുമാകാം. ആര്‍ത്തവം ഒരു സ്ത്രീയുടെ ശരീരത്തെ ആശുദ്ധിയുള്ളതും നജസ് ഉള്ളതും ആക്കുന്നില്ല. ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. അത് നിഷിദ്ധമായ കാര്യമാണ്. നിഷിദ്ധമായ കാര്യങ്ങളിലേക്ക് എത്തുന്ന വഴികള്‍ അടച്ച് കൊണ്ട് വേണം ഈ സന്ദര്‍ഭത്തില്‍ ആലിംഗനവും മറ്റും ചെയ്യാന്‍ എന്ന പാഠവും ഈ ഹദീസിലുണ്ട്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ആര്‍ത്തവം ഒരു സ്ത്രീയുടെ ശരീരത്തെ നജസ് ഉള്ളതാക്കുന്നില്ല. ആ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത ആരാധനാ കാര്യങ്ങളും അത് പോലെ വിലക്കപ്പെട്ട ഏതാനും കാര്യങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം അവള്‍ക്ക് അനുവദനീയമാണ്. 

2- ഇസ്‌ലാം സ്ത്രീയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഈ ഹദീസ്. 

3- ആര്‍ത്തവമുണ്ടാകുമ്പോള്‍ സ്ത്രീയെ മലിന വസ്തുവായും വെറുക്കപ്പെട്ടവളായും കാണുന്ന രീതി ഇസ്‌ലാമില്‍ ഇല്ല എന്ന് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. 

4- ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധമല്ലാത്ത ബാഹ്യമായ ആലിംഗനങ്ങളും മറ്റും അനുവദനീയമാണ്.

5- ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധം നിഷിദ്ധമായതിനാല്‍ അതിലേക്ക് എത്തുന്ന വഴികള്‍ അടക്കണം. അതാണ് മുണ്ട് ധരിക്കാന്‍ കല്‍പിച്ചതിലൂടെ റസൂല്‍ صلى الله عليه وسلم നമ്മെ അറിയിക്കുന്നത്.  

6- ആഇശ رضي الله عنها ഇത്തരം സ്വകാര്യ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വിധിവിലക്കുകള്‍ എല്ലാവരും മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. 

7- ഇസ്‌ലാം എല്ലാ കാര്യങ്ങളും ആളുകള്‍ക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട് എന്ന കാര്യം ഇതില്‍ നിന്ന് മനസ്സിലാക്കാം. ഒരു മനുഷ്യന്‍റെ രഹസ്യവും പരസ്യവും ആയ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന്‍റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നമുക്ക് കാണാന്‍ കഴിയും. അത് ഈ മതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...