عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ജനാബത്തുകാരനായി ഉറങ്ങല്‍
35 - عَنْ عَبْدِ اللَّهِ بْنِ عُمَرَ: أَنَّ عُمَرَ بْنَ الْخَطَّابِ - رضي الله عنه - قَالَ: ((يَا رَسُولَ اللَّهِ، أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ، إذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ)) .
يرقد : ഉറങ്ങുന്നു
വിവരണം
മത വിഷയങ്ങള്‍ ചോദിച്ച് അറിയുന്നതില്‍ സ്വഹാബികള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രാത്രിയുടെ ആദ്യഭാഗത്ത് ഒരാള്‍ക്ക് ജനാബത്ത് സംഭവിച്ചാല്‍ അതെ അവസ്ഥയില്‍ (ശുദ്ധിയാവാതെ) അദ്ദേഹത്തിന് ഉറങ്ങാന്‍ പാടുണ്ടോ എന്നാണ് ഉമറുബ്നുല്‍ ഖത്താബ് رضي الله عنه ചോദിച്ചത്. ആ അവസ്ഥയില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാം എന്നാണ് റസൂല്‍ صلى الله عليه وسلم യുടെ മറുപടി.
വലിയ അശുദ്ധി സംഭവിച്ചാല്‍ വേഗത്തില്‍ ശുദ്ധിയാവുന്നതാണ് ഉത്തമം. എന്നാല്‍ ഏതെങ്കിലും കാരണം കൊണ്ട് അതിന് സാധിക്കുന്നില്ലെങ്കില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാവുന്നതാണ്. വലിയ അശുദ്ധിയുണ്ടായിട്ട് വുദൂഅ' ചെയ്യാതെ ഉറങ്ങുന്നത് കറാഹത്ത് ആണ്.
ഹദീസില്‍ നിന്നുള്ള പാഠം
1- മതവിഷയങ്ങള്‍ പഠിക്കുന്നതില്‍ സ്വഹാബികള്‍ക്കുള്ള താല്‍പര്യം ഈ ഹദീസ് അറിയിക്കുന്നു.
2- ജനാബത്ത് കുളി പെട്ടെന്ന് നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല. നമസ്കാരത്തിന് മുമ്പ് കുളിച്ചാല്‍ മതിയാകുന്നതാണ്.
3- വലിയ അശുദ്ധിയില്‍ നിന്ന് വേഗത്തില്‍ ശുദ്ധിയാകുന്നത് ഉത്തമമാണ്. അതാണ് പരിപൂര്‍ണ്ണത.
4- വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാതെ ഉറങ്ങുകയാണെങ്കില്‍ വുദൂഅ' ചെയ്ത് കൊണ്ട് ഉറങ്ങാം. ഇതൊരു ഇളവാണ്. ഈ വുദൂഅ' കൊണ്ട് ജനാബത്തില്‍ നിന്ന് ശുദ്ധിയാവുകയില്ല എന്ന് മനസ്സിലാക്കണം. നമസ്കാരത്തിന് മുമ്പ് അവന് കുളിക്കേണ്ടി വരും.
5- വലിയ അശുദ്ധി ഉണ്ടായിട്ട് കുളിക്കാതെയും വുദൂഅ' ചെയ്യാതെയും ഉറങ്ങല്‍ കറാഹത്ത് ആണ്.

No comments:
Post a Comment