عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ശുദ്ധ പ്രകൃതിയില്‍ പെട്ട
അഞ്ച് കാര്യങ്ങള്‍
30 - عَنْ أَبِي هُرَيْرَةَ - رضي الله عنه -
قَالَ: سَمِعْتُ رَسُولَ اللَّهِ - صلى الله عليه وسلم - يَقُولُ: ((الْفِطْرَةُ
خَمْسٌ: الْخِتَانُ، وَالاسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ
الأَظْفَارِ، وَنَتْفُ الإِبِطِ)) .
അബൂഹുറൈറ رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. ശുദ്ധ പ്രകൃതി (ശുദ്ധപ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍) അഞ്ചെണ്ണമാണ്. (അവ): ചേലാ കര്‍മ്മം, ഗുഹ്യ രോമം കളയല്‍, മീശ വെട്ടല്‍, നഖങ്ങള്‍ വെട്ടല്‍, കക്ഷ രോമം പറിക്കല്‍ എന്നിവയാണ്.
الختانُ: ചേലാകര്‍മം
الاسْتِحْدَادُ: ഗുഹ്യരോമം വടിക്കല്‍
الشَّارِبِ: മീശ
الأَظْفَارِ : നഖങ്ങള്‍
نَتْفُ : പറിക്കല്‍, കളയല്‍
الإِبِطِ : കക്ഷ രോമം
വിവരണം
ഇസ്‌ലാമിൻ്റെ സ്വഭാവഗുണങ്ങളിൽ പെട്ടതും, നബിമാരുടെ ചര്യയിൽ പെട്ടതുമായ അഞ്ച് കാര്യങ്ങൾ നബി صلى الله عليه وسلم ഈ ഹദീഥിൽ വിവരിക്കുന്നു.
ഇസ്‌ലാമിക ശരീഅത്ത് ഏറ്റവും നല്ലതും പരിപൂര്‍ണ്ണവുമാണ്. അവ എല്ലാ ശുദ്ധ പ്രകൃതിയോടും യോജിച്ചവയും സമഗ്രവുമാണ്. ഒരു മനുഷ്യന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ശുദ്ധി കാത്തുസൂക്ഷിക്കല്‍ അതില്‍ പെട്ടതാണ്.
ശുദ്ധ പ്രകൃതി എന്നാല്‍ നബിമാരുടെയും മതത്തിന്‍റെയും ചര്യകള്‍ എന്നാണ്. ഇതില്‍ പെട്ട അഞ്ച് കാര്യങ്ങളാണ് ഈ ഹദീസില്‍ അറിയിക്കുന്നത്. അവ: 1- ചേലാകര്‍മം, 2- ഗുഹ്യ രോമം കളയല്‍, 3- മീശ വെട്ടല്‍, 4- നഖം വെട്ടല്‍, 5- കക്ഷരോമം കളയല്‍ എന്നിവയാണ്. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവ.
ഒന്ന്: ചേലാകർമ്മം. ലിംഗാഗ്ര ഭാഗം മറക്കുന്ന വിധത്തിൽ അധികമായി കാണുന്ന ചർമ്മം മുറിച്ചു നീക്കുക എന്നതാണ് ചേലാകർമ്മത്തിൻ്റെ ഉദ്ദേശ്യം.
സ്ത്രീകളുടെ യോനിയുടെ പ്രവേശഭാഗത്തായി കാണപ്പെടുന്ന തൊലിയുടെ അഗ്രഭാഗം നീക്കം ചെയ്യലും ചേലാകർമ്മത്തിൽ പെടും.
രണ്ട്: ഗുഹ്യസ്ഥാനത്തെ രോമങ്ങൾ നീക്കം ചെയ്യൽ. ലിംഗത്തിന് ചുറ്റുമുള്ള രോമങ്ങൾ വടിച്ചു കളയുക എന്നതാണ് ഉദ്ദേശ്യം.
മൂന്ന്: മീശ ചെറുതാക്കൽ. പുരുഷൻ്റെ മേൽചുണ്ടിന് മുകളിലേക്ക് ഇറങ്ങുന്ന രോമങ്ങൾ വെട്ടുകയും, ചുണ്ട് വെളിവാവുകയും ചെയ്യുന്ന വിധത്തിൽ വെട്ടിച്ചെറുതാക്കലാണ് ഇത്.
നാല്: നഖം വെട്ടൽ.
അഞ്ച്: കക്ഷത്തിലെ രോമങ്ങൾ പറിക്കൽ.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- നബിമാരുടെ ചര്യകൾ അല്ലാഹുവിന് ഇഷ്ടമുള്ളതും പ്രിയങ്കരമായതുമാണ്. അവ ചെയ്യാന്‍ അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ പൂർണ്ണതയും വൃത്തിയും ഭംഗിയും നേടിത്തരുന്ന നന്മകളാണ്.
2- ഈ ഹദീഥിൽ പറയപ്പെട്ട കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. അത് അശ്രദ്ധമാക്കി വിട്ടുകൂടാ.
3- ഈ ഹദീഥിൽ പറയപ്പെട്ട ഗുണങ്ങൾക്ക് മതപരവും ഭൗതികവുമായ ധാരാളം ഉപകാരങ്ങളുണ്ട്. രൂപം നന്നാക്കുക, ശരീരം വൃത്തിയിൽ സൂക്ഷിക്കുക, ശുദ്ധി കാത്തു സംരക്ഷിക്കുക എന്നിവ അതിൽ പെട്ടതാണ്. അതോടൊപ്പം സത്യനിഷേധികളായ ആളുകളുടെ അടയാളങ്ങളോട് എതിരാകാനും, അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കാനും ഇവ അനുസരിക്കുന്നതിലൂടെ സാധിക്കുന്നു.
4- ശുദ്ധപ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍ ഈ അഞ്ചെണ്ണം മാത്രമല്ല. ഈ ഹദീഥിൽ പറയപ്പെട്ട അഞ്ച് കാര്യങ്ങൾക്ക് പുറമെ, ചില കാര്യങ്ങൾ കൂടുതലായി മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. താടി വെട്ടാതെ വിടുക, പല്ലു തേക്കുക പോലുള്ളവ അതിൽ പെട്ടതാണ്.
ഇമാം മുസ്‌ലിം رحمه الل റിപ്പോര്‍ട്ട് ചെയ്യുന്നു:- ശുദ്ധ പ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍ പത്തെന്നമാണ്: 1- മീശ വെട്ടല്‍, 2- താടി വെട്ടാതെ വിടല്‍, 3- പല്ലുതേക്കല്‍, 4- മൂക്കില്‍ വെള്ളം കയറ്റിചീറ്റല്‍, 5- നഖം വെട്ടല്‍, 6- വിരലുകളുടെ സന്ധികളുടെ പുറം ഭാഗം കഴുകല്‍, 7- കക്ഷ രോമം പറിക്കല്‍, 8- ഗുഹ്യരോമം കളയല്‍, 9- മലമൂത്രവിസര്‍ജ്ജനത്തിന് ശേഷം വൃത്തിയാക്കല്‍, 10- കൊപ്ലിക്കല്‍ എന്നിവയാണ് അവ.
No comments:
Post a Comment