ഫോളോ ചെയ്യാം

Friday, 15 August 2025

299 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 39- دروس الحديث - കുളിക്കാന്‍ എത്ര വെള്ളം വേണം

 

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


കുളിക്കാന്‍ എത്ര വെള്ളം വേണം

39 - عَنْ أَبِي جَعْفَرٍ مُحَمَّدِ بْنِ عَلِيِّ بْنِ الْحُسَيْنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ رضي اللهُ عنهم ((أَنَّهُ كَانَ هُوَ وَأَبُوهُ عِنْدَ جَابِرِ بْنِ عَبْدِ اللَّهِ، وَعِنْدَهُ قَوْمٌ، فَسَأَلُوهُ عَنْ الْغُسْلِ؟ فَقَالَ: صَاعٌ يَكْفِيكَ، فَقَالَ رَجُلٌ: مَا يَكْفِينِي، فَقَالَ جَابِرٌ: كَانَ يَكْفِي مَنْ هُوَ أَوْفَى مِنْك شَعَرَاً ، وَخَيْراً مِنْكَ - يُرِيدُ رَسُولَ اللَّهِ - صلى الله عليه وسلم - ثُمَّ أَمَّنَا فِي ثَوْبٍ)) ، وَفِي لَفْظٍ ((كَانَ رَسُولُ اللَّهِ - صلى الله عليه وسلم - يُفْرِغُ الْمَاءَ عَلَى رَأْسِهِ ثَلاثاً)) .

അബൂ ജഹ്ഫര്‍ മുഹമ്മദു ബ്നു അലിയ്യു ബ്നില്‍ ഹുസൈനി ബ്ണി അഅലിയ്യി ബ്നി അബീ ത്വാലിബ്‌ رضي اللهُ عنهم നിവേദനം. അബൂജഹ്ഫറും അദ്ദേഹത്തിന്‍റെ പിതാവും رحمهما اللهُ ജാബിറു ബ്നി അബ്ദില്ല رضي اللهُ عنهما യുടെ അടുക്കലായിരുന്നു, അദ്ദേഹത്തിന്‍റെ അടുക്കല്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഒരാള്‍ ജാബിര്‍ رضي اللهُ عنهما യോട് കുളിയെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഒരു സ്വാഅ' (വെള്ളം) നിനക്ക് മതിയായതാണ്. അപ്പോള്‍ ഒരാള്‍ പറഞ്ഞു: അത് എനിക്ക് മതിയാവില്ല. അപ്പോള്‍ ജാബിര്‍ رضي اللهُ عنهما പറഞ്ഞു: അത് താങ്കളേക്കാള്‍ കൂടുതല്‍ മുടിയുള്ളതും താങ്കളേക്കാള്‍ ഉത്തമരും ആയിരുന്ന ആള്‍ക്ക് മതിയായതായിരുന്നു. അദ്ദേഹം നബി صلى اللهُ عليه وسلم യെ ആയിരുന്നു ഉദ്ദേശിച്ചത്. പിന്നെ അദ്ദേഹം ഒരു വസ്ത്രത്തില്‍ ഞങ്ങള്‍ക്ക് ഇമാം ആയി നില്‍ക്കുകയും ചെയ്തു.  

    മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: (റസൂല്‍ صلى اللهُ عليه وسلم തന്‍റെ തലയില്‍ മൂന്ന് തവണ വെള്ളം ഒഴിക്കുമായിരുന്നു).

الصَّاعُ: مكيالٌ يسعُ أَربعةَ أَمدادٍ، والمُدُّ: مِلءُ كَفَّي الرجلِ الوَسَطِ.

നാല് മുദ്ദുകള്‍ ചേര്‍ന്നതാണ് ഒരു സ്വാഅ'. ഒരു മുദ്ദ്‌ എന്നാല്‍ രണ്ട് കൈപിടിയില്‍ ഒതുങ്ങുന്നതാണ്.


വിവരണം

    അബൂജഹ്ഫര്‍ മുഹമ്മദുബ്നു അലിയും അദ്ദേഹത്തിന്‍റെ പിതാവും رحمهما الله സ്വഹാബിവര്യനായ ജാബിര്‍ رضي اللهُ عنهما യുടെ കൂടെ ഇരിക്കുകയായിരുന്നു. അവിടെ കുറേ ആളുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഒരാള്‍ ജനാബത്ത് കുളിക്ക് ആവശ്യമായ വെള്ളത്തിന്‍റെ അളവിനെ കുറിച്ച് ചോദിക്കുകയുണ്ടായി. ജനാബത്ത് കുളിക്ക് ഒരു സ്വാഅ' വെള്ളം മതി എന്ന് ജാബിര്‍ رضي اللهُ عنهما പറഞ്ഞു. അപ്പോള്‍ ഹസനു ബ്നു മുഹമ്മദു ബ്നുല്‍ ഹനഫിയ്യ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ഈ അളവ് എനിക്ക് കുളിക്കാന്‍ മതിയാകില്ല. അപ്പോള്‍  ജാബിര്‍ رضي اللهُ عنهما പറഞ്ഞത്: താങ്കളേക്കാള്‍ ഉത്തമരും കൂടുതല്‍ മുടിയുള്ളതുമായ ആള്‍ക്ക് അത്ര വെള്ളം മതിയായിരുന്നു. അഥവാ റസൂല്‍  صلى اللهُ عليه وسلم അത്ര വെള്ളം കൊണ്ട് ജനാബത്ത് കുളിച്ചിരുന്നു എന്നാണ് ജാബിര്‍ رضي اللهُ عنهما സൂചിപ്പിച്ചത്. 

    ജനാബത്ത് കുളിയിലും അതിന് ഉപയോഗിക്കുന്ന വെള്ളത്തിലും എല്ലാം സുന്നത്ത് പിന്തുടരണം എന്ന പാഠമാണ് ഈ ഹദീസ് നമ്മെ അറിയിക്കുന്നത്. നാം ഉപയോഗിക്കുന്ന വെള്ളത്തില്‍ അമിതവ്യയം പാടില്ല. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സലഫുകള്‍ (മുന്‍ഗാമികള്‍) സുന്നത്തിനെ പിന്തുടരുന്നതില്‍ വളരെയധികം താല്‍പരരായിരുന്നു. 

2- ജനാബത്ത് കുളിക്കുള്ള വെള്ളത്തില്‍ നാം ധൂര്‍ത്ത് കാണിക്കാന്‍ പാടില്ല. അതിന് ആവശ്യമായ വെള്ളത്തിന്‍റെ അളവ് റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. 

3- ഒരു സ്വാഅ' വെള്ളം കൊണ്ട് ജനാബത്ത് കുളി നിര്‍വ്വഹിക്കാവുന്നതാണ്‌. അഥവാ: നാല് മുദ്ദുകള്‍ (കൈപിടി) ചേര്‍ന്നതാണ് ഒരു സ്വാഅ'. ഒരു മുദ്ദ്‌ എന്നാല്‍ രണ്ട് കൈകളിലുമായി എടുക്കാവുന്ന അത്രയാണ്.  

4- ശുദ്ധീകാരണത്തിന്‍റെ വെള്ളത്തില്‍ ലഘൂകരണം സുന്നത്തായ കാര്യമാണ്. 

5- സുന്നത്തിന് എതിരാകുന്നവരെ തിരുത്തലും അവര്‍ക്ക് കൃത്യമായ കാര്യം പഠിപ്പിച്ച് കൊടുക്കലും ആവശ്യമാണ്‌. 

6-മറക്കേണ്ട ഭാഗം പരിപൂര്‍ണ്ണമായും മറയപ്പെട്ടാല്‍ ഒറ്റ വസത്രം ധരിച്ച് നമസ്കരിക്കല്‍ അനുവദനീയമാണ്. അത് ഇമാം നില്‍ക്കുന്ന ആളായിരുന്നാലും ശരി. 

7-ജനാബത്ത് കുളി നിര്‍ബന്ധമായ കാര്യമാണ്. 

8-ജാബിര്‍ رضي الله عنهما സ്വഹാബിമാരിലെ വലിയ പണ്ഡിതനായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ധാരാളം ആളുകള്‍ അറിവുകള്‍ നേടിയിരുന്നു.

9- ശുദ്ധീകരണത്തില്‍ ഉണ്ടാകുന്ന വസ്'വാസുകള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശം ഈ ഹദീസില്‍ ഉണ്ട്. 

10- ആവശ്യമെങ്കില്‍ ശക്തമായ പ്രതികരണങ്ങള്‍ നല്‍കാവുന്നതാണ് എന്ന് ഈ ഹദീസിലെ ജാബിര്‍ رضي الله عنهما വിന്‍റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം. 

11- നബി صلى الله عليه وسلم മറ്റുള്ള എല്ലാവരേക്കാളും ഉത്തമരാണ് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...