عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
നമസ്കാര സമയങ്ങള്‍
52 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي
الله عنهما قَالَ: ((كَانَ - صلى الله عليه وسلم - يُصَلِّي الظُّهْرَ
بِالْهَاجِرَةِ ، وَالْعَصْرَ وَالشَّمْسُ نَقِيَّةٌ وَالْمَغْرِبَ إذَا وَجَبَتْ
، وَالْعِشَاءَ أَحْيَاناً وَأَحْيَاناً إذَا رَآهُمْ اجْتَمَعُوا عَجَّلَ.
وَإِذَا رَآهُمْ أَبْطَئُوا أَخَّرَ ، وَالصُّبْحُ كَانَ النَّبِيُّ - صلى الله
عليه وسلم - يُصَلِّيهَا بِغَلَسٍ)) .
الهاجرةُ: شدةُ الحرِّ بعدَ الزوالِ.
الهاجرةُ എന്നാല്‍ സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതിന് ശേഷമുള്ള കടുത്ത ചൂടുള്ള സമയമാണ്
نقيةٌ: صافيةٌ.
نقيةٌ എന്നാല്‍ ശുദ്ധമായ/ തെളിഞ്ഞ എന്നൊക്കെയാണ് അര്‍ഥം.
وجَبَتْ: غَابَتْ.
അസ്തമിച്ചു
വിവരണം
അഞ്ച് നേരത്തെ നമസ്കാരങ്ങളുടെ സമയങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ഓരോ നമസ്കാരത്തിനും നിര്‍ണ്ണിത സമയങ്ങളുണ്ട്. അവ അതില്‍ തന്നെ നിര്‍വ്വഹിക്കണം.
ദുഹ്ര്‍ നമസ്കാര സമയം സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതിന് ശേഷമാണ്. ഈ സമയമാണ് ഇതിന്‍റെ ശ്രേഷ്ടമായ സമയം. ചൂട് അതി കഠിനമായാല്‍ ദുഹ്ര്‍ നമസ്കാരം പിന്തിപ്പിക്കാവുന്നതുമാണ്.
അസ്വ'ര്‍ നമസ്കാരത്തിന്‍റെ സമയം സൂര്യന്‍ വെളുത്ത് ശുദ്ധമായി നില്‍ക്കുന്ന സമയത്താണ് നിര്‍വ്വഹിക്കേണ്ടത്. അസ്തമയത്തിന്‍റെ നിറപ്പകിട്ടുകള്‍ അതിനെ ബാധിക്കാത്ത സമയമാണ് ഇത്. ഓരോ വസ്തുവിന്‍റെയും നിഴല്‍ അതിന്‍റെ അത്ര വലിപ്പം ഉണ്ടാകുന്ന സന്ദര്‍ഭമായിരിക്കും ഇത്.
മഗ്‌രിബ് നമസ്കാരം സൂര്യന്‍ അസ്തമിച്ച സമയത്ത് നിര്‍വ്വഹിക്കേണ്ടതാണ്. ഈ നമസ്കാരത്തിന് കുറഞ്ഞ സമയമേ ഉണ്ടാവൂ.
ഇശാഅ് നമസ്കാരം സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തിലുണ്ടാകുന്ന ചുവന്ന പ്രകാശം നിങ്ങിയത് മുതലാണ് തുടങ്ങുക. ഇതാണ് അതിന്‍റെ ആദ്യത്തെ സമയം. ഈ സമയത്ത് ആളുകള്‍ വേഗത്തില്‍ എത്തിയാല്‍ നമസ്കാരം നിര്‍വ്വഹിക്കും. ഇനി അവര്‍ വരാന്‍ വൈകിയാല്‍ ഈ നമസ്കാരം രാത്രിയുടെ ഒന്നാം പകുതി വരെ പിന്തിപ്പിക്കുകയും ചെയ്യും.
ഫജ്ര്‍ നമസ്കാര സമയം വെളിച്ചം ഇരുട്ടുമായി പരക്കുന്ന ആദ്യ സമയത്താണ് നിര്‍വ്വഹിക്കുക.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- അഞ്ച് നേരത്തെ നമസ്കാരങ്ങളുടെ സമയങ്ങള്‍ ഈ ഹദീസില്‍ വ്യക്തമാക്കുന്നു
2- എല്ലാ നമസ്കാരങ്ങളും അതാതിന്‍റെ ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ് ഉത്തമം. ഇശാഅ' നമസ്കാരം ജനങ്ങള്‍ പള്ളിയില്‍ ഹാജറാകുന്നതിന് അനുസരിച്ച് മുന്തിക്കുകയും പിന്തിക്കുകയും ചെയ്യാം.
3- പള്ളികളില്‍ ആളുകള്‍ക്ക് വരാന്‍ സാധിക്കുന്ന സമയമനുസരിച്ച് ജമാഅത്ത് നമസ്കാരത്തിന് സമയം നിര്‍ണ്ണയിക്കാവുന്നതാണ്.

No comments:
Post a Comment