ഫോളോ ചെയ്യാം

Monday, 18 August 2025

303 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 43- دروس الحديث - രക്തസ്രാവം ഉണ്ടാകുമ്പോള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


രക്തസ്രാവം ഉണ്ടാകുമ്പോള്‍

بابُ الحيضِ

43 - عَنْ عَائِشَةَ رضي الله عنها (أَنَّ فَاطِمَةَ بِنْتَ أَبِي حُبَيْشٍ: سَأَلَتِ النَّبِيَّ - صلى الله عليه وسلم - فَقَالَتْ: إنِّي أُسْتَحَاضُ فَلا أَطْهُرُ، أَفَأَدَعُ الصَّلاةَ؟ قَالَ: لا، إنَّ ذَلِكَ عِرْقٌ ، وَلَكِنْ دَعِي الصَّلاةَ قَدْرَ الأَيَّامِ الَّتِي كُنْتِ تَحِيضِينَ فِيهَا، ثُمَّ اغْتَسِلِي وَصَلِّي) . 

ആഇശ رضي الله عنها പറഞ്ഞു: ഫാത്വിമ ബിന്‍ത് അബീ ഹുബൈശ് നബി صلى الله عليه وسلم യോട് ചോദിച്ചു: എനിക്ക് ഇസ്തിഹാദത്ത് (രക്ത സ്രാവം) ഉണ്ടാകുന്നു, ഞാന്‍ ശുദ്ധിയാകുന്നില്ല. അപ്പോള്‍ എനിക്ക് നമസ്കാരം ഉപേക്ഷിക്കാമോ? നബി صلى الله عليه وسلم പറഞ്ഞു: ഇല്ല. (നമകാരം ഉപേക്ഷിക്കാന്‍ പറ്റില്ല), നിശ്ചയം അത് ഞരമ്പിന്‍റെ കുഴപ്പമാണ്. നീ ആര്‍ത്തവത്തിന്‍റെ ദിവസങ്ങള്‍ കണക്കാക്കി നമസ്കാരം ഒഴിവാക്കുകയും പിന്നെ കുളിച്ച് നമസ്കരിക്കുകയും ചെയ്യുക.  

وَفِي رِوَايَةٍ ((وَلَيْسَتْ بِالْحَيْضَةِ ، فَإِذَا أَقْبَلَتْ الْحَيْضَةُ: فَاتْرُكِي الصَّلاةَ فِيهَا ، فَإِذَا ذَهَبَ قَدْرُهَا فَاغْسِلِي عَنْك الدَّمَ وَصَلِّي)) .

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: (അത് ആര്‍ത്തവമല്ല, നിനക്ക് ആര്‍ത്തവമായാല്‍ അതില്‍ (ആ ദിവസങ്ങളില്‍) നീ നമസ്കാരം ഒഴിവാക്കുകയും, അതിന്‍റെ സമയം (ആര്‍ത്തവ ദിനങ്ങള്‍) കഴിഞ്ഞാല്‍ നീ നിന്നില്‍ നിന്ന് രക്തം കഴുകുകയും നമസ്കരിക്കുകയും ചെയ്യുക. 

الحَيْضُ: جريانُ دَمِ المرأَةِ في أَوقاتٍ معلومةٍ يُرخِيهِ رَحِمُها بعدَ بُلوغِها.

സ്ത്രീക്ക് പ്രായപൂര്‍ത്തി എത്തിയ ശേഷം  നിര്‍ണ്ണിത സമയങ്ങളില്‍ അവളുടെ ഗര്‍ഭാശയം പുറത്ത് കളയുന്ന രക്തമാണ് ആര്‍ത്തവം

الاستِحاضَةُ: جريانُ الدَّمِ في غيِر أَوانِهِ.

ആര്‍ത്തവത്തിന്‍റെ സന്ദര്‍ഭങ്ങളിലാല്ലാതെ രക്തം ഒഴുകുന്നതാണ് ഇസ്തിഹാദത്ത് (രക്തസ്രാവം). 

عِرْقٌ: يقالُ له: العاذِلُ، ويكونُ في أَدْنى الرَّحِمِ يسيلُ منه الدَّمُ في غيرِ أَيامِ الحيضِ.

  عِرْقٌ (ഒരു ഞരമ്പ്) അതിന് العاذِلُ എന്നും പറയപ്പെടും അത് ഗർഭാശയത്തിന്‍റെ ഏറ്റവും അടിഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ആര്‍ത്തവത്തിന്‍റെ  ദിവസങ്ങള്‍ കഴിഞ്ഞാലും അവിടെ നിന്നാണ് രക്തം ഒഴുകുന്നത്.


വിവരണം

ഫാത്വിമഃ ബിൻത് അബീ ഹുബൈശ് رضي الله عنها നബി صلى الله عليه وسلم യോട് ചോദിച്ചു: "എനിക്ക് രക്തസ്രാവം ഉണ്ടാകുന്നത് നിലക്കുന്നില്ല. ആർത്തവത്തിന്‍റെ സമയം കഴിഞ്ഞാലും രക്തം വന്നു കൊണ്ടേയിരിക്കുന്നു. അതിനാൽ ഈ രക്തം വരുന്ന സമയം ആർത്തവത്തിൻ്റെ വിധി തന്നെ നൽകി, ഞാൻ നിസ്കാരം ഉപേക്ഷിക്കുകയാണോ വേണ്ടത്?!" അപ്പോൾ നബി صلى الله عليه وسلم അവരോട് പറഞ്ഞു: "അത് കേവല രക്തസ്രാവമാണ് (ഇസ്തിഹാദത്ത്). ഗർഭപാത്രത്തിലെ ഏതെങ്കിലുമൊരു നാഡി പൊട്ടുന്നത് കൊണ്ട് രക്തം വന്നു കൊണ്ടിരിക്കുന്നതാണ് അതിൻ്റെ കാരണം. അതൊരിക്കലും ആർത്തവത്തിൽ ഉൾപ്പെടുകയില്ല. അതിനാൽ -രക്തസ്രാവം രോഗമായി ആരംഭിക്കുന്നതിന് മുൻപ്- സാധാരണയായി മാസമുറ പ്രകാരം ആർത്തവം വരാറുള്ള ദിവസങ്ങൾ വന്നെത്തിയാൽ നീ നമസ്കാരവും നോമ്പും ആർത്തവം മൂലം ഒഴിവാക്കാറുള്ള മറ്റു കാര്യങ്ങളും ഉപേക്ഷിക്കുക. ഈ സമയപരിധി അവസാനിച്ചാൽ അതോടെ നീ ആർത്തവത്തിൽ നിന്ന് ശുദ്ധിയായി കഴിഞ്ഞു. അതിനാൽ പിന്നീട് രക്തം വരുന്ന ഭാഗം കഴുകുകയും, ശേഷം ശരീരം മുഴുവൻ നനയുന്ന വിധത്തിൽ -അശുദ്ധി നീക്കാൻ വേണ്ടി കുളിക്കുകയും- അതിന് ശേഷം നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  1. ആർത്തവത്തിൻ്റെ സമയം കഴിഞ്ഞാൽ കുളിക്കുക എന്നത് സ്ത്രീകൾക്ക് മേൽ നിർബന്ധമാണ്.
  2. രക്തസ്രാവം ബാധിച്ച സ്ത്രീകൾ നിർബന്ധമായും നിസ്കാരം നിർവ്വഹിക്കണം. 
  3. നമസ്കാരസമയമാകുമ്പോള്‍ രക്തം കഴുകി കളയുകയും രക്തം വരുന്നത് തടയാന്‍ തുണി കൊണ്ട് കെട്ടിവെക്കുകയും പിന്നെ വുദൂഅ' ചെയ്ത് നമസ്കരിക്കുകയുമാണ് ചെയ്യേണ്ടത്. 
  4. ആർത്തവം എന്നാൽ പ്രായപൂർത്തിയായ സ്ത്രീയുടെ ഗുഹ്യസ്ഥാനത്തിലൂടെ പുറത്ത് വരുന്ന, ഗർഭപാത്രത്തിൽ നിന്ന് പുറപ്പെടുന്ന രക്തമാണ്. നിശ്ചിതദിവസങ്ങളിലാണ് ഈ രക്തം പൊതുവെ കാണപ്പെടുക.
  5. ഇസ്തിഹാദഃ (രക്തസ്രാവം) എന്നാൽ മാസമുറയുടേതല്ലാത്ത സമയങ്ങളിൽ രക്തം പുറപ്പെടലാണ്. ഗർഭപാത്രത്തിൻ്റെ ഉള്ളറകളിൽ നിന്നല്ലാതെ, അതിൻ്റെ അടിഭാഗത്ത് നിന്നായാണ് ഈ രക്തം പുറപ്പെടുക.
  6. ആർത്തവ രക്തവും ഇസ്തിഹാദ്വത്തും തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്: ആർത്തവ രക്തം കറുത്ത നിറത്തിലുള്ളതും, കട്ടിയുള്ളതും, ദുർഗന്ധമുള്ളതുമായിരിക്കും. എന്നാൽ ഇസ്തിഹാദ്വത്തിൻ്റെ രക്തം: ചുവപ്പു നിറത്തിലും, നേർത്തതും, ദുർഗന്ധമില്ലാത്തതുമായിരിക്കും. 
  7. രക്ത സ്രാവമുണ്ടാകുമ്പോള്‍ സ്ത്രീ ശുദ്ധിയുള്ള അവസ്ഥയിലാണ്. നമസ്കാര സമയമാകുമ്പോള്‍ രക്തം കഴുകി കളയണം എന്ന് മാത്രം. ബാക്കി അവസ്ഥകളിലെല്ലാം അവള്‍ ശുദ്ധിയുള്ളവളെ പോലെ തന്നെയാണ്. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...