عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ലൈംഗിക ബന്ധം
കുളി നിര്‍ബന്ധമാക്കും
അവിടെ അധ്വാനിക്കുക എന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ അറിയിക്കുന്നു.
വിവരണം
ഒരാള്‍ തന്‍റെ ഭാര്യയുടെ ഗുഹ്യസ്ഥാനത്ത് ഇരിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌താല്‍ അവന് ജനാബത്ത് ആവുകയും അതോടെ കുളി നിര്‍ബന്ധമാകുകയും ചെയ്യും എന്നാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ശുക്ലം പുറത്ത് പോയാലും ഇല്ലെങ്കിലും കുളി നിര്‍ബന്ധമാകും. പുരുഷ ലിംഗം സ്ത്രീയുടെ ലിംഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതോടെ ലൈംഗിക ബന്ധം സംഭവിക്കും. അത് മുഖേന രണ്ടാള്‍ക്കും (സ്ത്രീക്കും പുരുഷനും) കുളി നിര്‍ബന്ധമാകുകയും ചെയ്യും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- സ്ത്രീയുടെ ഗുഹ്യാവയവത്തിലേക്ക് പുരുഷ ലിംഗം പ്രവേശിപ്പിച്ചാല്‍ അതോടെ രണ്ട് പേര്‍ക്കും കുളി നിര്‍ബന്ധമാകും.
2- പറയാന്‍ ലജ്ജയുണ്ടാകുന്ന കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സൂചനാ പദങ്ങള്‍ ഉപയോഗിക്കാം.
3- കഠിനമായ അധ്വാനത്തിന് ശേഷം ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കല്‍ ലൈംഗികബന്ധത്തിന് ശേഷം കുളിക്കുന്നതിന്‍റെ യുക്തിയില്‍ പെട്ടതാണ്.
4- ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ശുക്ലം പുറത്ത് പോയാലും ഇല്ലെങ്കിലും സ്ത്രീക്കും പുരുഷനും കുളി നിര്‍ബന്ധമാകും.
5- ശുക്ലം പുറത്ത് പോയാലാണ് കുളിക്കെണ്ടതുള്ളൂ (الماءُ منَ الماء) എന്ന അബൂ സഈദില്‍ ഖുദ്'രി رضي الله عنه വിന്‍റെ ഹദീസ് നിയമം ദുര്‍ബലമാക്കപ്പെട്ടതാണ്.

No comments:
Post a Comment