عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
സ്വപ്ന സ്ഖലനമുണ്ടായാല്‍
36 - عَنْ
أُمِّ سَلَمَةَ رضي الله عنها - زَوْجِ النَّبِيِّ - صلى الله عليه وسلم -
قَالَتْ: ((جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ - إلَى رَسُولِ
اللَّهِ - صلى الله عليه وسلم - فَقَالَتْ: يَا رَسُولَ اللَّهِ ، إنَّ اللَّهَ لا
يَسْتَحْيِي مِنْ الْحَقِّ ، فَهَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إذَا هِيَ
احْتَلَمَتْ؟ فَقَالَ رَسُولُ اللَّهِ - صلى الله عليه وسلم -: نَعَمْ ، إذَا
رَأَتِ الْمَاءَ)) .
നബി صلى الله عليه وسلم യുടെ ഭാര്യ ഉമ്മു സലമ رضي الله عنها നിവേദനം. അവര്‍ പറഞ്ഞു: അബൂ ത്വല്‍ഹയുടെ ഭാര്യ ഉമ്മു സുലൈം رضي الله عنها റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്ക് വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... നിശ്ചയം അല്ലാഹു സത്യത്തിന്‍റെ കാര്യത്തില്‍ ലജ്ജിക്കുകയില്ല. അപ്പോള്‍ ഒരു സ്ത്രീക്ക് സ്വപ്ന സ്ഖലനം ഉണ്ടായാല്‍ അവള്‍ക്ക് കുളി നിര്‍ബന്ധമാണോ? അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അതെ. അവള്‍ വെള്ളം (പുറത്ത് വന്നത്) കണ്ടാല്‍.
احتلمتْ: الاحتلامُ: هوَ مايراهُ النائمُ في نومِهِ، ومايصحبُ ذلكَ منْ إنزالِ المنِيِّ، ويكونُ منَ الرجلِ والمرأَةِ.
സ്വപ്ന സ്ഖലനം എന്നാല്‍ ഒരാള്‍ ഉറക്കത്തില്‍ കാണുന്നതാണ്, അതിലൂടെ ശുക്ലം പുറത്ത് പോവുകയും ചെയ്യും. സ്ത്രീക്കും പുരുഷനും ഇത് സംഭവിക്കും.
വിവരണം
ലജ്ജ മുഴുവനും നന്മയാണ്. അത് ഈമാനില്‍ പെട്ടതുമാണ്. അത് സ്തുത്യര്‍ഹമായ കാര്യങ്ങളില്‍ പ്രധാനമാണ്. സ്ത്രീയും പുരുഷനും ലജ്ജയുള്ളവരാകണം.
ഉമ്മു സുലൈം رضي الله عنها അനസുബ്നു മാലിക് رضي الله عنه വിന്‍റെ മാതാവും അബൂത്വല്‍ഹ അല്‍ അന്‍സ്വാരി رضي الله عنه വിന്‍റെ പത്നിയുമാണ്. അവര്‍ റസൂല്‍ صلى الله عليه وسلم യുടെ ഭാര്യ ഉമ്മു സലമ رضي الله عنها ഹാജറുള്ളപ്പോള്‍ മത വിഷയത്തില്‍ സംശയം ചോദിക്കാനായി റസൂല്‍ صلى الله عليه وسلم യുടെ അടുക്കലേക്കു വന്നു. ചോദിക്കാന്‍ ലജ്ജയുള്ള കാര്യമായതിനാല്‍ അവര്‍ അതുമായി ബന്ധപ്പെട്ട് ഒരു ആമുഖം പറയുകയുണ്ടായി. സാധാരണ സ്ത്രീകള്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യമായതിനാലാണത്. അഥവാ സത്യത്തിന്‍റെ വിഷയത്തില്‍ അല്ലാഹു ലജ്ജ കാണിക്കുകയില്ല, അല്ലാഹു എല്ലാ കാര്യങ്ങളും വിശദീകരിക്കും എന്നാണ് അവര്‍ ഉദ്ദേശിച്ചത്. മതപരമായ വിഷയങ്ങള്‍ അറിയുന്നതില്‍ ലജ്ജിക്കേണ്ടതില്ല എന്ന സന്ദേശമാണ് അവര്‍ ആമുഖമായി നല്‍കിയത്.
പിന്നെ അവര്‍ ചോദ്യം ചോദിച്ചു: സ്ത്രീക്ക് സ്വപ്നസ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ? എന്നാണ് ചോദ്യം. ഒരു സ്ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്വപ്നം കാണുകയും സ്ഖലനം സംഭവിക്കുകയും ചെയ്‌താല്‍ എന്താണ് വിധി എന്നാണ് ചോദ്യത്തിന്‍റെ സാരം. ആ സ്ത്രീ വെള്ളം പുറത്ത് പോയതായി കണ്ടാല്‍ കുളിക്കണം എന്നാണ് റസൂല്‍ صلى الله عليه وسلم മറുപടി നല്‍കിയത്. എന്നാല്‍ വെള്ളം പുറത്ത് വന്നതായി കണ്ടില്ലെങ്കില്‍ അവള്‍ക്ക് കുളി നിര്‍ബന്ധമില്ല.
ഹദീസില്‍ നിന്നുള്ള പാഠം
1- മത വിഷയങ്ങള്‍ ചോദിച്ചറിയുന്നതില്‍ ലജ്ജ പാടില്ല.
2- പുരുഷന്‍ മാരെ പോലെ സ്ത്രീകള്‍ക്കും സ്വപ്നസ്ഖലനം ഉണ്ടാകും.
3- സ്വപ്നസ്ഖലനം ഉണ്ടായി വെള്ളം (ശുക്ലം) പുറത്ത് പോയാല്‍ കുളി നിര്‍ബന്ധമാണ്.
4- സ്വഹാബി വനിതകള്‍ മതനിയമങ്ങള്‍ പഠിക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു.
5- അല്ലാഹുവിന്‍റെ മഹത്വത്തിന് യോജിച്ച വിധം അല്ലാഹുവിന് ലജ്ജ എന്ന വിശേഷണം സ്ഥിരപ്പെട്ടിരിക്കുന്നു.
6- ലജ്ജയുണ്ടാക്കുന്ന കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ തുടക്കത്തില്‍ ഹദീസില്‍ ഉള്ളത് പോലെയുള്ള ആമുഖം പറയുന്നത് നല്ലതാണ്.

No comments:
Post a Comment