عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ، وَمَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَمَاتَ وَهُوَ يُدْمِنُهَا لَمْ يَتُبْ، لَمْ يَشْرَبْهَا فِي الآخِرَةِ -مسلم
ഇബ്നു ഉമര്‍ رضي الله عنهما നിവേദനം. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്, ലഹരി ഉണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ദുന്‍യാവില്‍ മദ്യം കുടിക്കുകയും അതിന് അടിമപ്പെട്ട്, പശ്ചാത്തപിക്കാതെ മരിക്കുകയും ചെയ്താല്‍ പരലോകത്ത് അവനത് കുടിക്കുകയില്ല. (മുസ്ലിം).
വിവരണം
v ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം എന്ന ഇനത്തില്‍ പെട്ടതാണ്. അത്തരത്തില്‍ ലഹരിയായിട്ടുള്ളതെല്ലാം ഹറാമുമാണ്. ലഹരിക്ക് മദ്യം എന്ന പേരിട്ടാലും ഇല്ലെങ്കിലും ശരി. അത് കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഹറാം തന്നെയാണ്.
v ലഹരി എന്നാല്‍: ആസ്വാദനത്തിലൂടെയോ മറ്റോ ബുദ്ധിയെ മൂടലാണ് ലഹരി. ആസ്വാദനത്തില്‍ അവന്‍ ആരാണെന്ന് വരെ അറിയാത്ത അവസ്ഥയുണ്ടാവും.
v ലഹരിക്കായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ഹറാം തന്നെയാണ്.
v ലഹരിക്ക് അടിപ്പെട്ട് മരണം വരിക്കുന്നവന് അതിന്‍റെ ശിക്ഷയുണ്ടാകും, മാത്രമല്ല പരലോകത്ത് അവനത് കുടിക്കാന്‍ സാധിക്കുകയുമില്ല.
v മദ്യവും മയക്കുമരുന്നുകളുമെല്ലാം മ്ലേച്ചവും പൈശാചികവുമാണ്. അല്ലാഹു പറയുന്നു:
ﱡﭐ يَاأَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﱠ المائدة: ٩٠
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. (മാഇദ:90)
v ഇത്തരം ലഹരികള്‍ക്ക് അടിമപ്പെട്ടവര്‍ വേഗം അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങണം. ആ തിന്‍മ ഉപേക്ഷിക്കുകയും ചെയ്ത് പോയതില്‍ ഖേദമുണ്ടാവുകയും അതിലേക്ക് ഇനി മടങ്ങുകയില്ല എന്ന് ദൃഢനിശ്ചയം എടുക്കുകയും വേണം. അപ്പോഴാണ് അതിന്‍റെ തൗബ ശരിയാവുകയുള്ളൂ.
v മദ്യപാനം സകല തിന്‍മകളുടേയും താക്കോലാണ്.
v സ്വര്‍ഗ്ഗത്തില്‍ മദ്യമുണ്ടാകും. അത് നല്ലതും ലഹരിയോ, ശരീരത്തിന് ഉപദ്രവമോ ഇല്ലാത്തതാണ്. എന്നാല്‍ ഇവിടത്തെ മദ്യം എല്ലാ നിലക്കും മനുഷ്യനും, സമൂഹത്തിനും ദോഷകരമായിട്ടുള്ളതാണ്.
v സ്വര്‍ഗ്ഗത്തിലെ പാനീയത്തെ കുറിച്ചുള്ള അല്ലാഹുവിന്‍റെ വചനം നോക്കൂ:
ﱡﭐ يُطَافُ عَلَيْهِمْ بِكَأْسٍ مِنْ مَعِينٍ (45) بَيْضَاءَ لَذَّةٍ لِلشَّارِبِينَ (46) لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنْزَفُونَ ﱠ الصافات: ٤٥ - ٤٧
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. * വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. * അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല. (സ്വാഫ്ഫാത്ത്:45-47)
No comments:
Post a Comment