عَنْ أَنَسِ بْنِ مَالِكٍ
رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
"ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ
وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ
إِلَّا لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ
فِي النَّارِ" – رواه البخاري
ومسلم
അനസുബ്നു മാലിക് h പറഞ്ഞു: നബി g പറഞ്ഞിരിക്കുന്നു: മൂന്ന് കാര്യങ്ങള് ആരിലെങ്കിലുമുണ്ടെങ്കില് അവന് ഈമാനിന്റെ മാധുര്യം ആസ്വദിക്കാനാവും. മറ്റുള്ളവരേക്കാളേറെ അല്ലാഹുവും അവന്റെ റസൂല് g യും ഒരാള്ക്ക് ഏറ്റവും പ്രിയങ്കരമായിത്തീരല്, ഒരാള് മറ്റൊരാളെ അല്ലാഹുവിന് വേണ്ടി മാത്രം സ്നേഹിക്കല്, തീയിലേക്ക് വലിച്ചെറിയപ്പെടുന്നതിനെ വെറുക്കന്നത് പോലെ കുഫ്റിലേക്ക് മടങ്ങുന്നതിനെ വെറുക്കല് എന്നിവയാണവ. (ബുഖാരി, മുസ്ലിം)
വിവരണം
o ഹൃദയത്തില് വിശ്വാസത്തിന്റെ മധുരം ലഭിക്കാന് കാരണമാകുന്ന മൂന്ന് കാര്യങ്ങളാണ് ഈ ഹദീസില് പഠിപ്പിക്കുന്നത്.
o ശൈഖ് ഇബ്നു ഉസൈമീന് رحمه الله പറയുന്നു: ഈ മധുരം പഞ്ചസാരയുടേയോ തേനിന്റേയോ മധുരമല്ല, അത് എല്ലാ മധുരങ്ങളേക്കാളും ശ്രേഷ്ടമായ മധുരമാണ്. അത് മനുഷ്യന് തന്റെ ഹൃദയത്തില് കണ്ടെത്തുന്നതാണ്. ആ അനുഭൂതിക്ക് സമമായി ഒന്നും തന്നെയില്ല. (അത് മൂലം) അവന് ഹൃദയ വിശാലതയും, നന്മയോട് താല്പര്യവും, നന്മ ചെയ്യുന്നവരോട് ഇഷ്ടവുമുണ്ടാകുന്നു. അത് നഷ്ടപ്പെട്ട ശേഷം ആസ്വദിക്കുന്നവനല്ലാതെ അതിന്റെ മധുരം മനസ്സിലാവില്ല. (രിയാദ്വുസ്സ്വാലിഹീന് വിവരണം)
o ഇമാം നവവി رحمه الله പറയുന്നു: ഇത് മഹത്തായ ഹദീസാണ്, ഇത് ഇസ്ലാമിന്റെ അടിത്തറകളില് പെട്ട അടിത്തറയാണ്. പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്: 'ഈമാനിന്റെ മാധുര്യം എന്നതിന്റെ അര്ത്ഥം; നല്ല കാര്യങ്ങളില് ആസ്വാദനം ഉണ്ടാവലും, അല്ലാഹുവിന്റേയും റസൂല് صلى الله عليه وسلم യുടേയും തൃപ്തിയുള്ള കാര്യങ്ങളിലുള്ള പ്രയാസങ്ങള് സഹിക്കലുമാണ്. ദുന്യാവിന്റെ കാര്യങ്ങള്ക്ക് മേല് ആ കാര്യത്തിന് പ്രമുഖ്യം നല്കലുമാണത്. ഒരു അടിമക്ക് തന്റെ റബ്ബിനോടുള്ള ഇഷ്ടം ഉണ്ടാകുന്നത് അവനെ അനുസരിച്ച് കര്മം ചെയ്തും, അവനോട് എതിരാകുന്നത് ഒഴിവാക്കിക്കൊണ്ടുമാണ്. അപ്രകാരമാണ് അല്ലാഹുവോടും റസൂല് صلى الله عليه وسلم യോടുമുള്ള സ്നേഹം. (ശര്ഹുന്നവവി ലിമുസ്ലിം)
o അല്ലാഹുവും അവന്റെ റസൂലും صلى الله عليه وسلم മറ്റുള്ളവരേക്കാള് ഒരാളിലേക്ക് ഇഷ്ടമുള്ളതാവല്. നാം ഏറ്റവും അധികം ഇഷ്ടപ്പെടേണ്ടത് അല്ലാഹുവിനേയും അവന്റെ റസൂലിനേയുമാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അല്ലാഹുവിനേയും പിന്നെ റസൂലിനേയും സ്നേഹിക്കണം എന്നല്ല പറഞ്ഞത്, അല്ലാഹുവും അവന്റെ റസൂലും അവനിലേക്ക് പ്രിയങ്കരമാവണം എന്നാണ്.
o റസൂല് صلى الله عليه وسلم യോടുള്ള സ്നേഹം അല്ലാഹുവോടുള്ള സ്നേഹത്തിന്റെ തുടര്ച്ചയാണെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിനനുസരിച്ച് റസൂല് صلى الله عليه وسلم യോടുള്ള സ്നേഹവും വര്ധിക്കും.
o അല്ലാഹുവിനേക്കാള് റസൂല് صلى الله عليه وسلم യെ സ്നേഹിക്കാന് പാടില്ല. അത് ശിര്ക്കായ കാര്യമാണ്. അല്ലാഹുവിന് വേണ്ടിയാണ് റസൂല് صلى الله عليه وسلم യെ സ്നേഹിക്കേണ്ടത്. അത് അല്ലാഹു അറിയിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വിധമായിരിക്കണം.
o ചില ആളുകള്ക്ക് റസൂല് صلى الله عليه وسلم യെ പറയപ്പെടുമ്പോള് സ്നേഹത്താല് അവര്ക്ക് രോമാഞ്ചമുണ്ടാകും, എന്നാല് അല്ലാഹുവിനെ പറയപ്പെട്ടാല് തണുപ്പനായി ചലനമില്ലാത്തവനാകും. ഇത്തരക്കാര്ക്ക് ഈ സ്നേഹം ഫലം ചെയ്യില്ല. അല്ലാഹുവിനേയും അവന്റെ റസൂലിനേയും സ്നേഹിക്കല് എന്നാണ് ഹദീസില് വന്നിട്ടുള്ളത്. റസൂല് صلى الله عليه وسلم യെ സ്നേഹിക്കുന്നത് അല്ലാഹുവിന്റെ റസൂല് صلى الله عليه وسلم ആയത് കൊണ്ടാണ്. ആ സ്നേഹം അല്ലാഹുവിനോടുള്ള സ്നേഹത്തില് നിന്നുണ്ടാകുന്നതാണ്.
o രണ്ടാമത്തേത് ദീനിന്റെ വിഷയത്തില് വിശ്വാസികള് പരസ്പരം ഉണ്ടാകേണ്ട സ്നേഹ ബന്ധമാണ്. വിശ്വാസികള് തമ്മില് ഉറച്ച ആത്മ ബന്ധം ഉണ്ടായിരിക്കല് അനിവാര്യമാണ്.
o മൂന്നാമത്തേത് കുഫ്റിലേക്ക് മടങ്ങുന്നത് തീയില് ഇടുന്നതിനേക്കാള് വെറുപ്പായിരിക്കണമെന്നാണ് അറിയിച്ചത്.
o ഇസ്ലാം എന്ന മഹാ അനുഗ്രഹം ലഭിച്ചതിന് ശേഷം മുര്ത്തദ്ദായി സത്യനിഷേധത്തിലേക്ക് മടങ്ങുന്നത് വലിയ തിന്മയാണ്. അവന്റെ നന്മകളെല്ലാം പാഴായിപ്പോകാന് അത് കാരണമാകും. ആ കാര്യത്തെ അങ്ങേയറ്റം വെറുക്കുന്ന മനസ്സ് ഉണ്ടാക്കിയെടുക്കല് ഈമാന് ശക്തിപ്പെടുത്തുന്നതാണ്.
o പല സ്വഹാബിമാര്ക്കും ഇസ്ലാമില് നിന്ന് പിന്തിരിയാന് ആവശ്യപ്പെട്ട് മര്ദനങ്ങള് ഏല്ക്കേണ്ടി വന്നിട്ടുണ്ട്. മരണം വരിച്ചാലും ഇസ്ലാമില് നിന്ന് പിന്മാറാന് അവര് തയ്യാറായില്ല എന്നത് ചരിത്രത്തില് നമുക്ക് വായിക്കാന് കഴിയുന്നതാണ്. അതിനാല് തന്നെ അവര്ക്ക് ഈമാനിന്റെ മാധുര്യം ആസ്വദിക്കാന് സാധിച്ചിട്ടുമുണ്ട്.
o ഹൃദയം കൊണ്ട് മുര്ത്തദ്ദ് ആകുന്ന വിഷയമാണ് ഇതില് അറിയിക്കുന്നത്. എന്നാല് നിര്ബന്ധിതാവസ്ഥയില് ഹൃദയം കൊണ്ടല്ലാതെയും വെറുപ്പോടെയും പ്രത്യക്ഷത്തില് കുഫ്ര് പറഞ്ഞാല് അത് ഇതില് ഉള്പ്പെടില്ല. അല്ലാഹു പറയുന്നു:
ﱡﭐ مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ ﱠ النحل: ١٠٦
വിശ്വസിച്ചതിന് ശേഷം അല്ലാഹുവില് അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില് സമാധാനം പൂണ്ടതായിരിക്കെ നിര്ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല് അല്ലാഹുവിങ്കല് നിന്നുള്ള കോപമുണ്ടായിരിക്കും. അവര്ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
ഈ മൂന്ന് കാര്യങ്ങളും ഒരാളുടെ ജീവിതത്തില് കൃത്യമായുണ്ടായാല് അവന് ഈമാനിന്റെ മാധുര്യം ആസ്വദിക്കാന് സാധിക്കും.
No comments:
Post a Comment