ഫോളോ ചെയ്യാം

Saturday, 8 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 113 دروس الحديث - നമസ്കാരം ഭംഗിയാക്കാന്‍ നല്ല ശ്രദ്ധ വേണം

 

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لاَ يَدْرِيَ كَمْ صَلَّى، فَإِذَا وَجَدَ ذَلِكَ أَحَدَكُمْ، فَلْيَسْجُدْ سَجْدَتَيْنِ وَهُوَ جَالِسٌ.  - مسلم

അബൂഹുറൈറ h നിവേദനം. റസൂല്‍ g പറഞ്ഞു: നിശ്ചയം നിങ്ങളില്‍ ഒരാള്‍ എഴുന്നേറ്റ് നമസ്കരിക്കുകയാണെങ്കില്‍ അവന്‍റെ അടുക്കല്‍ പിശാച് വന്ന് (കാര്യങ്ങള്‍) കൂട്ടിക്കലര്‍ത്തും, അവന്‍ എത്ര നമസ്കരിച്ചു എന്ന് അവന്‍ അറിയാതിരിക്കുന്നത് വരെ. നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് അനുഭവപ്പെട്ടാല്‍ അവന്‍ ഇരിക്കുന്നവനായിരിക്കെ രണ്ട് സുജൂദ് ചെയ്യട്ടെ. - (മുസ്ലിം).

വിവരണം

· പിശാച് മനഷ്യനെ വഴി തെറ്റിക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഓരോ സന്ദര്‍ഭങ്ങളിലും അവന്‍റെ ശല്യം ഉണ്ടായിക്കൊണ്ടിരിക്കാം. അതിനാല്‍ തന്നെ അവന്‍റെ വസ് വാസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ജാഗ്രത കാണിക്കണമെന്ന് നബി g അറിയിച്ചിട്ടുണ്ട്. അവനില്‍ നിന്ന് രക്ഷ നേടാനുള്ള ധാരാളം പ്രാര്‍ത്ഥനകള്‍ നബി g പഠിപ്പിച്ചിട്ടുമുണ്ട്.

·  അടിമക്കും അല്ലാഹുവിനംനും ഇടയില്‍ മറയിടാന്‍ പിശാച് കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കും. അടിമ അല്ലാഹുവുമായി ഏറ്റവും അടുക്കുന്ന നമസ്കാരത്തില്‍ പോലും അവന്‍റെ ശല്യമുണ്ടാകും.

·  ഒരാള്‍ നമസ്കരിക്കാന്‍ നിന്നാല്‍ നമസ്കാരത്തില്‍ പലതും ഓര്‍ക്കാന്‍ പിശാച് പ്രേരിപ്പിക്കും. താന്‍ നമസ്കാരത്തില്‍ എന്തൊക്കെയാണ് ചെയ്തത്? എത്ര റക്അത്തായി എന്നൊക്കെ സംശയം ഉണ്ടാക്കുകയും ചെയ്യും.

·  ഇങ്ങനെ പിശാച് വസ്വാസ് ഉണ്ടാക്കുന്നു എങ്കില്‍ അത് മനസ്സിലാക്കി ചെയ്യുന്ന കര്‍മം ഭംഗിയാക്കുകയും പിശാചിനോട് എതിരിടാന്‍ മനസ്സിനെ സജ്ജമാക്കുകയും വേണം.

·  നമസ്കാരത്തില്‍ പിശാചിന് പിടികൊടുക്കാതെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം, പിശാചിന് ഒരു നിലക്കും വഴങ്ങിക്കൊടുക്കാതെ ഉണര്‍വ്വിലും മനസ്സാന്നിധ്യത്തിലും നില്‍ക്കണം. പിശാച് വ്യക്തമായ ശത്രു തന്നെയാണ്.

·  എത്രയാണ് നമസ്കരിച്ചത് എന്ന് സംശയമുണ്ടായാല്‍ ഏറ്റവും ഉറപ്പുള്ള എണ്ണം നോക്കി ബാക്കി പൂര്‍ത്തീകരിക്കുകയും അവസാനം അവന്‍ ഇരിക്കുന്നവനായിരിക്കേ രണ്ട് സുജൂദ് ചെയ്യുകയും വേണം. സഹ് വിന്‍റെ (മറവിയുടെ) സുജൂദുകളാണിവ.

പിശാചില്‍ നിന്ന് എപ്പോഴും രക്ഷ നേടാന്‍

1- ദിക്റുകളും ദുആകളും അധികരിപ്പിക്കല്‍, പ്രത്യേകിച്ച് പിശാചില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള പ്രാര്‍ത്ഥനകള്‍ പതിവാക്കല്‍.

2- പിശാചിന്‍റെ വസ് വാസുകളെ അവഗണിക്കല്‍. കര്‍മത്തില്‍ ശ്രദ്ധിക്കുകയും വസ് വാസിലേക്ക് തിരിഞ്ഞ് നോക്കാതിരിക്കുയും ചെയ്താല്‍ പിന്നെ ആ ശല്യം ഉണ്ടാകില്ല. അതിന് മനസ്സിനെ പാകപ്പെടുത്തിയെടുക്കണം.

നമസ്കാരത്തില്‍ ഭക്തി ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1-നമസ്കാരത്തിന് നന്നായി ഒരുങ്ങല്‍

2-നമസ്കാരത്തില്‍ ശാന്തത ഉണ്ടാവല്‍

3-നമസ്കാരത്തില്‍ മരണത്തെ ഓര്‍ക്കല്‍

4-ഓതുകയും ചൊല്ലുകയും ചെയ്യുന്നവയുടെ ആശയങ്ങള്‍ മനസ്സിലാക്കി ചിന്തിക്കല്‍

5-ആയത്തുകള്‍ നിര്‍ത്തി നിര്‍ത്തി ഓതല്‍

6-പാരായണം നല്ല ശബ്ദത്തില്‍ ഭംഗിയായി ഭക്തിയില്‍ ചൊല്ലല്‍

7-നമസ്കാരത്തില്‍ അല്ലാഹു തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കല്‍

8-നമസ്കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു മറയിലേക്ക് നില്‍ക്കുകയും അതിനോട് അടുത്ത് നില്‍ക്കലും

9-വലത് കൈ ഇടത് കൈക്ക് മുകളിലായി നെഞ്ചത്ത് വെക്കല്‍

10-സുജൂദിന്‍റെ സ്ഥലത്തേക്ക് നോക്കല്‍

11-തശഹ്ഹുദില്‍ ചൂണ്ടു വിരല്‍ അനക്കല്‍

12-വ്യത്യസ്ഥ സൂറത്തുകളും പഠിപ്പിക്കപ്പെട്ട വിവിധ പ്രാര്‍ത്ഥനകളും ചൊല്ലല്‍. എല്ലായ്പ്പോഴും ഒന്ന് തന്നെ ചൊല്ലുന്ന രീതി ഒഴിവാക്കുക.

13-സുജൂദുത്തിലാവത്തിന്‍റെ ആയത്തുകള്‍ വന്നാല്‍ സുജൂദ് ചെയ്യുക.

14-പിശാചില്‍ നിന്ന് രക്ഷ ചോദിക്കല്‍ (ഇസ്തിആദ)

15-പൂര്‍വ്വികര്‍ അവരുടെ നമസ്കാരത്തില്‍ എങ്ങനെയായിരുന്നു എന്ന് പഠിക്കലും, ചിന്തിക്കലും.

16-നമസ്കാരത്തില്‍ ഭയഭക്തിയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് പഠിക്കല്‍

17-നമസ്കാരത്തില്‍ നന്നായി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കല്‍. പ്രത്യേകിച്ചും സുജൂദില്‍.

18-നമസ്കാരത്തിന് ശേഷമുള്ള ദിക്റുകള്‍ ചൊല്ലല്‍

19-നമസ്കാരത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന വസ്തുക്കള്‍ നമസ്കാര സ്ഥലത്ത് നിന്ന് നീക്കം ചെയ്യല്‍.

20-എഴുത്തുകളും വരകളും ഉള്ള വസ്ത്രങ്ങള്‍ ധരിച്ച് നമസ്കരിക്കാതിരിക്കുക.

21-ഇഷ്ടഭക്ഷണത്തിന്‍റെ സാന്നിധ്യത്തില്‍ വിശപ്പോടെ നമസ്കരിക്കാതിരിക്കുക.

22-മൂത്രിക്കാനോ, കാഷ്ടിക്കാനോ ഉള്ള അവസ്ഥയില്‍ നമസ്കരിക്കാതിരിക്കുക.

23-ഉറക്കവും, മയക്കവും ഉള്ളപ്പോള്‍ നമസ്കരിക്കാതിരിക്കുക.

24-ഉറങ്ങുന്നവന്‍റേയോ, സംസാരിക്കുന്നവന്‍റേയോ പിറകില്‍ നമസ്കരിക്കാതിരിക്കുക.

25-നമസ്കരിക്കുമ്പോള്‍ വസ്ത്രമോ, മുസ്വല്ലയോ നേരെയാക്കിക്കൊണ്ടിരിക്കല്‍.

26-മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന രൂപത്തില്‍ പാരായണം ചെയ്യാതിരിക്കല്‍.

27-നമസ്കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കാതിരിക്കല്‍

28-ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്താതിരിക്കല്‍

29-നമസ്കാരത്തില്‍ മുന്നിലേക്ക് തുപ്പാതിരിക്കല്‍.

30-കോട്ടുവായ തടഞ്ഞു വെക്കല്‍

31-നമസ്കാരത്തില്‍ ഊരക്ക് കൈകൊടുക്കാതെ നില്‍ക്കല്‍.

32-വസ്ത്രം നിലത്ത് വലിച്ചിഴക്കാതിരിക്കല്‍

33-മൃഗങ്ങളോട് സാദൃശ്യപ്പെടുന്ന രീതിയില്‍ കര്‍മങ്ങള്‍ ചെയ്യാതിരിക്കല്‍. (നമസ്കാരത്തില്‍ ഭക്തി ലഭിക്കാനുള്ള 33 കാരണങ്ങള്‍)

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...