عَنْ
عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ
وَسَلَّمَ: «الجَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ، وَالنَّارُ
مِثْلُ ذَلِكَ»- البخاري
അബ്ദുല്ലാഹിബ്നു മസ്ഊദ് h നിവേദനം. നബി g പറഞ്ഞു: സ്വര്‍ഗ്ഗം നിങ്ങളില്‍ ഒരാളിലേക്ക് അവന്‍റെ ചെരുപ്പിന്‍റെ വാറിനേക്കാള്‍ ഏറ്റവും അടുത്തുള്ളതാണ്, നരകവും അങ്ങനെ തന്നെ- (ബുഖാരി)..
വിവരണം
v വിവരണംഈ ഹദീസില്‍ تَرْغِيب ഉം تَرْهِيب ഉം ആണുള്ളത്. ആദ്യത്തെ വാചകത്തില്‍ ആഗ്രഹമുണ്ടാക്കലും, രണ്ടാമത്തെ വാചകത്തില്‍ ഭയപ്പെടുത്തലുമാണ്.
v സ്വര്‍ഗ്ഗവും നരകവും മനുഷ്യന്‍റെ ഏറ്റവും അടുത്താണുള്ളത്. അത് ചെരുപ്പിന്‍റെ വാറിനേക്കാള്‍ അടുത്താണെന്നാണ് നബി g പറഞ്ഞിരിക്കുന്നത്.
v നന്മകള്‍ വര്‍ധിപ്പിക്കലും, നിഷിദ്ധങ്ങള്‍ ഒഴിവാക്കലും സ്വര്‍ഗ്ഗ പ്രവേശനത്തിന് കാരണമാണ്. അത് അല്ലാഹു എളുപ്പമാക്കിയവര്‍ക്ക് നിസാരമായ കാര്യമാണ്.
v എന്നാല്‍ മതപരമായ കാര്യങ്ങള്‍ കൃത്യമായി ചെയ്യാത്തവര്‍ക്ക് അത് വലിയ പ്രയാസവുമാണ്.
v തിന്‍മകളെ സൂക്ഷിക്കണം. ഏത് തിന്‍മ കാരണമാണ് നാം നരകത്തില്‍ പതിക്കുക എന്ന് നമുക്കാര്‍ക്കുമറിയില്ല. നരകവും നമ്മോട് ഏറെ അടുത്ത് തന്നെയുണ്ട്.
v സ്വര്‍ഗ്ഗ പ്രവേശനവും, നരക പ്രവേശനവും എളുപ്പത്തില്‍ സംഭവിക്കുന്നതാണെന്ന് ഹദീസ് മനസ്സിലാക്കി തരുന്നു. സ്വര്‍ഗ്ഗത്തിന് വേണ്ടി പണിയെടുക്കുന്നവര്‍ സ്വര്‍ഗ്ഗത്തിലും, നരകത്തിന് വേണ്ടി പണിയെടുക്കുന്നവര്‍ നരകത്തിലും പതിക്കും.
v അതിനാല്‍ സല്‍കര്‍മങ്ങളെയൊന്നും ആരും നിസാരമാക്കരുത്. തിന്‍മകളേയും നിസാരമായി കണ്ട് ചെയ്ത് കൂട്ടുകയും അരുത്.
v സ്വര്‍ഗ്ഗപ്രവേശനത്തിന് കാരണമായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നരകപ്രവേശനത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യണം.
നരകം ഭീകരമാണ്
v നരകത്തെ കുറിച്ച് അല്ലാഹു പറയുന്നു:
ﭐﱡﭐ إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا ﱠ النساء: ٥٦
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (നിസാഅ്:52)
സ്വര്‍ഗ്ഗം അനുഭൂതിയുടെ കേന്ദ്രമാണ്
അല്ലാഹു പറയുന്നു:
ﱡﭐ فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ ﱠ السجدة: ١٧
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (സജദ:17)
No comments:
Post a Comment