ഫോളോ ചെയ്യാം

Monday, 17 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 122 دروس الحديث - ഫജ്ര്‍-അസ്വ'ര്‍ നമസ്കാരങ്ങളുടെ മഹത്വം

 ഫജ്ര്‍-അസ്വ'ര്‍ നമസ്കാരങ്ങളുടെ മഹത്വം

عَنْ جَرِيرٍ، قَالَ: كُنَّا جُلُوسًا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ نَظَرَ إِلَى القَمَرِ لَيْلَةَ البَدْرِ قَالَ: «إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا القَمَرَ، لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ، وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا»- البخاري ومسلم

ജരീര്‍ h പറഞ്ഞു: ഞങ്ങള്‍ റസൂല്‍ g യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു, അപ്പോള്‍ റസൂല്‍ g പൂര്‍ണ്ണചന്ദ്രനെ നോക്കി പറഞ്ഞു: നിശ്ചയം നിങ്ങള്‍ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങളുടെ റബ്ബിനെ കാണും. അവനെ കാണുന്നതില്‍ നിങ്ങള്‍ക്ക് മങ്ങല്‍ ഉണ്ടാവുകയില്ല.

ആയതിനാല്‍ സൂര്യോദയത്തിന് മുമ്പുള്ള ഒരു നമസ്കാരവും, സൂര്യാസ്തമയത്തിന് മുമ്പുള്ള ഒരു നമസ്കാരവും നിര്‍വ്വഹിക്കുന്നതിന് (ചില തടസ്സങ്ങളാല്‍) നിങ്ങള്‍ അതിജയിക്കപ്പെടാതെ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ അവ ചെയ്യുക. (ബുഖാരി മുസ്ലിം)

വിവരണം

v വിശ്വാസികള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹുവിനെ കാണാന്‍ സാധിക്കും. ഇത് അഹ്ലുസ്സുന്നയുടെ വിശ്വാസത്തില്‍ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

ﭐﱡﭐ وُجُوهٌ يَوْمَئِذٍ نَاضِرَةٌ                    إِلَى رَبِّهَا نَاظِرَةٌ  القيامة: ٢٢ - ٢٣  

ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും * അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ക്വിയാമ:22-23)

v പതിനാലാം രാവില്‍ പൂര്‍ണ്ണ ചന്ദ്രനെ കാണുന്നത് പോലെ അന്ന് അല്ലാഹുവിനെ വ്യക്തമായി കാണാനാകും എന്നാണ് റസൂല്‍ g അറിയിച്ചിട്ടുള്ളത്.

v വിശ്വാസികള്‍ മാത്രമേ റബ്ബിനെ കാണുകയുള്ളൂ. അവിശ്വാസികള്‍ക്ക് അതിന് സാധിക്കുകയില്ല. അല്ലാഹു പറയുന്നു:

ﭐﱡﭐ كَلَّا إِنَّهُمْ عَنْ رَبِّهِمْ يَوْمَئِذٍ لَمَحْجُوبُونَ  المطففين: ١٥  

അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (മുത്വഫ്ഫിഫീന്‍:15)

v പരലോകത്ത് അല്ലാഹുവിനെ കാണല്‍ വലിയൊരു സമ്മാനമാണ്. അത് അതിനര്‍ഹമായ കര്‍മങ്ങള്‍ ചെയ്തവര്‍ക്ക് മാത്രം ലഭിക്കുന്ന സവിശേഷ പദവിയാണ്.

v ഇതിന് നിബന്ധനയായി റസൂല്‍ g അറിയിച്ചത് വീഴ്ച കൂടാതെ ഫജ്ര്‍ നമസ്കാരവും, അസ്വ്'ര്‍ നമസ്കാരവും കൃത്യമായി നിര്‍വ്വഹിക്കുക എന്നതാണ്.

v فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഉറക്കം, തിരക്കുകള്‍ തുടങ്ങിയവ നിങ്ങളെ അതിജയിച്ച് ഇവ കൃത്യമായി ചെയ്യാന്‍ സാധിക്കാതെ വരരുത് എന്നാണ്. അങ്ങനെ നിങ്ങള്‍ അതില്‍ പരാജയപ്പെടാതെ അവ നിര്‍വ്വഹിക്കുന്നവരാകണം.

v ഈ രണ്ട് നമസ്കാരങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പറയാന്‍ കാരണം ഇവക്ക് മറ്റു നമസ്കാരങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട് എന്നതാണ്. അവ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈ രണ്ട് നമസ്കാരങ്ങളും കൃത്യമായി നിര്‍വ്വഹിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. കാരണം ഫജ്ര്‍ ഉറക്ക സമയവും അസ്വ്ര്‍ നമസ്കാര സമയം തിരക്കുകളുടെ സന്ദര്‍ഭവുമാണ്. ഇത്തരം കാരണങ്ങള്‍ നമ്മെ അതിജയിക്കാതെ നോക്കാന്‍ നമുക്കാവണം. ഓരോ കര്‍മങ്ങളും ഭംഗിയായി നിര്‍വ്വഹിച്ചാല്‍ അതിന്‍റെ പ്രതിഫലങ്ങള്‍ പരിപൂര്‍ണമായി ലഭിക്കാന്‍ കാരണമാകും.

v നാളെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തുമാറാവട്ടെ..ആമീന്‍


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...