ഫോളോ ചെയ്യാം

Monday, 10 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 115 دروس الحديث - വിപത്തുകളില്‍ പ്രാര്‍ഥിക്കേണ്ടത്

 


عَنِ ابْنِ عَبَّاسٍ، أَنَّ نَبِيَّ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقُولُ عِنْدَ الْكَرْبِ: لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ- رواه مسلم

ഇബ്നു അബ്ബാസ് k നിവേദനം, വിപത്ത്/പ്രയാസം ഉണ്ടാകുമ്പോള്‍  لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ എന്ന് നബി g പറയാറുണ്ടായിരുന്നു.

അര്‍ത്ഥം: മഹോന്നതനും, വിവേകശാലിയുമായ അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല, മഹത്തായ അര്‍ശിന്‍റെ റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല, ആകാശങ്ങളുടേയും ഭൂമിയുടെയും മഹനീയമായ അര്‍ശിന്‍റേയും റബ്ബ് ആയ അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല. (ബുഖാരി-മുസ്ലിം).

 

വിവരണം

·  പ്രയാസങ്ങള്‍ വരുമ്പോള്‍ ചൊല്ലേണ്ട ദിക്ര്‍ ആണ് ഹദീസില്‍ ഉള്ളത്. നാം അത് പഠിക്കുകയും ചൊല്ലല്‍ പതിവാക്കുകയും ചെയ്യണം.

·    ഈ ദിക്ര്‍ ഈമാനിന്‍റേയും, തൗഹീദിന്‍റേയും, ഉലൂഹിയ്യത്തിന്‍റേയും, റുബൂബിയ്യത്തിന്‍റേയും, അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങളുടേയും പദങ്ങള്‍ കൊണ്ട് മഹത്തരമായതാണ്. വിപത്തുകള്‍ക്കള്ള ചികിത്സക്ക് മതിയായ ദിക്ര്‍ ആണെന്ന് ഇത് വ്യക്തമാക്കുന്നു.

·    മതപരവും ഭൗതികവുമായ വിപത്തുകള്‍ ഉണ്ടാകുമ്പോള്‍ ഈ ദിക്ര്‍ പതിവാക്കണം.

·    ദുഃഖങ്ങളും, പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ ദിക്റുകളും, പ്രാര്‍ത്ഥനകളും ചൊല്ലല്‍ ഉത്തമമാണ്. വിപത്തുകള്‍ വരുമ്പോള്‍ അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനകളുമായി അടുക്കല്‍ അനിവാര്യമായ കാര്യവുമാണ്

·    അല്ലാഹുവിന്‍റെ നാമ വിശേഷണങ്ങള്‍ വെച്ച് കൊണ്ട് പ്രാര്‍ത്ഥിക്കല്‍ പ്രാധാന്യമുള്ളതാണ്.

· പ്രാര്‍ത്ഥനയുടെ തുടക്കത്തില്‍ അല്ലാഹുവിനെ പുകഴ്ത്തല്‍ നല്ലതാണ്. എത്രത്തോളം അല്ലാഹുവിനെ വാഴ്ത്തല്‍ അധികരിക്കുന്നുവോ അത്രത്തോളം ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലാണ്.

·    ഒരു വിശ്വാസിക്ക് ദുന്‍യാവില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും, അവന്‍റെ ഈമാനിനുസരിച്ച് അവന്‍റെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ കണ്ടുകൊണ്ടിരിക്കും.

·    വിപത്തുകളും പരീക്ഷണങ്ങളും രോഗങ്ങളും മറ്റാന്‍ അല്ലാഹുവിനല്ലാതെ സാധ്യമാവുകയില്ല. അതിനാല്‍ വിപത്തുകള്‍ വരുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയാണ് വേണ്ടത്.

·  ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നബി g അനുയായികള്‍ക്ക് പഠിപ്പിച്ച് കൊടുക്കുമായിരുന്നു എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...