ഫോളോ ചെയ്യാം

Friday, 14 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 119 دروس الحديث - ദാനം ധനം വര്‍ധിപ്പിക്കും

 

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ، إِلَّا مَلَكَانِ يَنْزِلاَنِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا"- رواه البخاري ومسلم

അബൂഹുറൈറ h നിവേദനം. നബി g പറഞ്ഞു: അടിമകള്‍ പ്രഭാതത്തിലുണരുന്നതായ ഏതൊരു ദിവസത്തിലും രണ്ട് മലക്കുകള്‍ ഇറങ്ങും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ ചിലവഴിക്കുന്നവന് നീ വീണ്ടും നല്‍കേണമേ... അടുത്തയാള്‍ പറയും: അല്ലാഹുവേ (ദാനം നല്‍കാതെ) തടഞ്ഞു വെക്കുന്നവന് നീ നാശം നല്‍കേണമേ.. (ബുഖാരി, മുസ്ലിം).

വിവരണം

·  സമ്പത്ത് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് ആണിത്.

· മനുഷ്യര്‍ അറിയാതെ മനുഷ്യരെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റും അല്ലഹു പ്രത്യേകം മലക്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

·      എല്ലാ ദിവസങ്ങളിലും ഇത്തരത്തില്‍ മലക്കുകള്‍ ഭൂമിയില്‍ ഇറങ്ങുന്നുണ്ട് എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.

·      ഒരാള്‍ക്ക് സാമ്പത്തിക വിശാലത ഉണ്ടെങ്കില്‍ അവന്‍ അവന്‍റെ സമ്പത്തിനെ നല്ല നിലക്ക് ചിലവഴിക്കണം. അവന്‍ പിശുക്ക് ഇല്ലാതെ ഔദാര്യം കാണിക്കുന്നവനാവണം.

·      നല്ല വഴിയില്‍ സമ്പത്ത് ചിലവഴിക്കുന്നതിന് വലിയ ശ്രേഷ്ടത ഉണ്ടെന്ന് ഹദീസ് വ്യക്തമാക്കുന്നു. അവന്‍റെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ മലക്കകളുടെ പ്രാര്‍ത്ഥന എല്ലാ ദിവസവുമുണ്ടാകും.

·      ക്വുദ്സിയ്യായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ആദമിന്‍റെ മകനേ.. നീ ചിലവഴിക്കുക, നിനക്കായി ചിലവഴിക്കപ്പെടും.

·     അല്ലാഹു പറയുന്നു:

ﱡﭐ  وَمَا أَنْفَقْتُمْ مِنْ شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَ  سبأ: ٣٩ 

നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ. (സബഅ്: 39).

·  സ്വന്തം കുടുംബത്തിന് ചിലവഴിക്കുന്നതടക്കം എല്ലാ നല്ല ചിലവഴിക്കലും മലക്കുകളുടെ പ്രാര്‍ത്ഥനയുടെ പരിധിയില്‍ പെടും. സമ്പത്തില്‍ വളര്‍ച്ചയും വര്‍ദ്ധനവും ആഗ്രഹിക്കുന്നവര്‍ സമ്പത്ത് നല്ല നിലയില്‍ ചിലവഴിച്ച് കൊള്ളട്ടെ.

·  എന്നാല്‍ സമ്പത്ത് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവര്‍ക്ക് സമ്പത്തില്‍ നാശമുണ്ടാകട്ടെ എന്നും വേറൊരു മലക്ക് പ്രാര്‍ത്ഥിക്കും. അനന്തരം അവന്‍റെ സമ്പത്ത് നല്ല നിലയില്‍ ഉപകരിക്കാതെ പാഴായിപ്പോകുന്ന അവസ്ഥ അവനുണ്ടാകും.

·  സമ്പത്ത് ചിലവഴിക്കുമ്പോള്‍ അതില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിന്‍റെ ഉപമ അല്ലാഹു പറയുന്നു:

ﭐﱡﭐ مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ وَاللَّهُ وَاسِعٌ عَلِيمٌ البقرة: ٢٦١ 

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...