عن
جُنْدَب بْن عَبْدِ اللَّهِ قَالَ: قَالَ رَسُولُ اللَّهِ صلّى الله عليه وسلم:
" كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ، فَأَخَذَ سِكِّينًا
فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى:
بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الجَنَّةَ " - رواه البخاري
ജുന്‍ദുബു ബ്നു അബ്ദില്ല h നിവേദനം. റസൂല്‍ g പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരില്‍ ഒരാള്‍ക്ക് ഒരു മുറിവ് ഉണ്ടായിരുന്നു, അങ്ങനെ അയാള്‍ ക്ഷമ കാണിക്കാതെ ഒരു കത്തിയെടുത്ത് തന്‍റെ കൈ മുറിച്ചു, അങ്ങനെ രക്തം വാര്‍ന്ന് അദ്ദേഹം മരിച്ചു. അല്ലാഹു പറഞ്ഞു: എന്‍റെ അടിമ അവന്‍റെ ആത്മാവ് കൊണ്ട് എന്നെ മുന്‍ കടന്നിരിക്കുന്നു. ഞാന്‍ അവന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി).
വിവരണം
v മുന്‍കാല സമുദായത്തിലെ ഒരാളുടെ ചരിത്രമാണ് ഈ ഹദീസില്‍ ഉള്ളത്.
v അയാളുടെ ശരീരത്തില്‍ ഒരു മുറിവ് ഉണ്ടായിരുന്നു, അതില്‍ അയാള്‍ വിഷമിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അതിന്‍റെ അപകടകരമായ അനന്തരഫലം ഈ ഹദീസില്‍ വിവരിക്കുന്നു.
v പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ ക്ഷമിക്കുകയാണ് വേണ്ടത്, ക്ഷമകേട് കൊണ്ട് ചെയ്യുന്ന അരുതായ്മകള്‍ ഒന്നിനും പരിഹാരമല്ല.
v ആത്മഹത്യ വലിയ കുറ്റകരമായ കാര്യമാണ്. ആത്മഹത്യ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധമാണെന്ന് നബി ഴ അറിയിക്കുന്നു.
v ആരെങ്കിലും സ്വന്തം ആത്മാവിനെ ഏതെങ്കിലും നിലക്ക് വധിച്ചാല്‍ നരകത്തില്‍ അങ്ങനെ തന്നെ അവന്‍ ശിക്ഷിക്കപ്പെടുന്നതാണ്.
v മലയില്‍ നിന്ന് ചാടിയോ, വിഷം കഴിച്ചോ, ആയുധം ഉപയോഗിച്ചോ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അവര്‍ അത് പോലെ നരകത്തില്‍ ശാശ്വതമായി ചെയ്ത് കൊണ്ടിരിക്കേണ്ടി വരും എന്നും ഹദീസില്‍ ഉണ്ട്.
v അല്ലാഹുവിന്‍റെ കാരുണ്യത്തെ തൊട്ട് ആരും നിരാശരാകരുത്. നിരാശരാകുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല എന്ന് അല്ലാഹു പറയുന്നു:
ﱡﭐ وَلَا تَيْأَسُوا مِنْ رَوْحِ اللَّهِ إِنَّهُ لَا يَيْأَسُ مِنْ رَوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ ﱠ يوسف: ٨٧
അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച. (യൂസുഫ്:87)
No comments:
Post a Comment