عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ
اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: أَتَدْرُونَ مَا الْغِيبَةُ؟ قَالُوا:
اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: ذِكْرُكَ أَخَاكَ بِمَا يَكْرَهُ، قِيلَ أَفَرَأَيْتَ
إِنْ كَانَ فِي أَخِي مَا أَقُولُ ؟ قَالَ: إِنْ كَانَ فِيهِ مَا تَقُولُ، فَقَدِ اغْتَبْتَهُ،
وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ.- صحيح مسلم
അബൂ ഹുറൈറ h നിവേദനം. റസൂല്‍ g പറഞ്ഞു: പരദൂഷണം എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമാണ് കൂടുതല്‍ അറിയുക. റസൂല്‍ g പറഞ്ഞു: നിന്‍റെ സഹോദരന്‍ വെറുക്കുന്നതായ ഒരു കാര്യം അവനെ പറ്റി പറയലാണത്. ഞാന്‍ പറയുന്നത് എന്‍റെ സഹോദരനില്‍ ഉണ്ടെങ്കില്‍ താങ്കള്‍ എന്ത് പറയുന്നു എന്ന് ചോദിക്കപ്പെട്ടു. റസൂല്‍ g പറഞ്ഞു: നീ പറയുന്നത് അവനില്‍ ഉണ്ടെങ്കില്‍ താങ്കള്‍ അവനെ പരദൂഷണം പറഞ്ഞിരിക്കുന്നു, ഇനി അത് അവനില്‍ ഇല്ലെങ്കില്‍ നീ അവനെ കുറിച്ച് ആരോപണം പറഞ്ഞിരിക്കുന്നു. (മുസ്ലിം).
വിവരണം
vപരദൂഷണം പറയല്‍ നിഷിദ്ധമാണ്. അത് വലിയ പാപവും വ്യക്തിയിലും സമൂഹത്തിലും ധാരാളം അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ വിപത്താണ്.
v നിങ്ങള്‍ പരദൂഷണം പറയരുതെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്:
ﱡﭐوَلَا يَغْتَب بَّعْضُكُم بَعْضًاﱠ الحجرات: ١٢
നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചു പറയുകയും അരുത്. (ഹുജുറാത്ത്:12)
പരദൂഷണം മൂന്ന് വിധമുണ്ട്:
1- ഒരാളില്‍ ഉള്ള കാര്യം പറയല്‍
2- അയാളിലില്ലാത്ത കാര്യം പറയല്‍, അത് കളവ് കെട്ടിച്ചമക്കലാണ്.
3- ആരെങ്കിലും പറഞ്ഞ കാര്യം പ്രചരിപ്പിക്കല്‍
v വിവിധ വിഷയങ്ങളില്‍ പരദൂഷണം സംഭവിക്കാനിടയുണ്ട്. മതം, സ്വഭാവം, ശരീരം, സമ്പത്ത്, മക്കള്‍, മാതാപിതാക്കള്‍, തറവാട്, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടെല്ലാം ഏഷണി സംഭവിക്കാം. അത് വാക്കിലൂടെയും, ഭാവ പ്രകടനത്തിലൂടെയും, ഗോഷ്ടി കാണിക്കുന്നതിലൂടെയും, ആംഗ്യത്തിലൂടെയും, എഴുത്തിലൂടെയും എല്ലാം സംഭവിക്കാം.
v സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇതില്‍ പെടാന്‍ സാധ്യത കൂടുതലാണ്.
v ഇതിന്‍റെ കാരണങ്ങള്‍:
1- വിശ്വാസ ദുര്‍ബലത
2- തിന്മ ചെയ്യുന്നവരോടൊത്തുള്ള സഹവാസം
3- അസൂയ
4- ദുന്‍യാവിനോടുള്ള ഇഷ്ടം
5- ഒഴിവ് സമയം കിട്ടല്‍
v ചില സന്ദര്‍ഭങ്ങളില്‍ ഇത് പരദൂഷണം ആവില്ല: അവ:-
1- അക്രമത്തെ പറ്റിയും മറ്റും വിധികര്‍ത്താക്കളെ മുന്നില്‍ അവതരിപ്പിക്കല്‍.
2- മതത്തില്‍ ബിദ്അത്ത് ചെയ്യുന്നത് തുറന്ന് കാട്ടല്‍
3- ചില മതവിധി തേടുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് പറയല്‍ അനിവാര്യമാണെങ്കില്‍ പറയാം.
4- വിവാഹന്വേഷണം നടത്തുമ്പോള്‍ വ്യക്തിയെ കുറിച്ച് യഥാര്‍ത്ഥ രൂപത്തില്‍ പറയാം.
v പരദൂഷണം പറയുന്നവന് ദുന്‍യാവിലും, ക്വബ്റിലും, അന്ത്യ ദിനത്തിലും, പരലോകത്തും ശിക്ഷകള്‍ അനുഭവിക്കേണ്ടി വരും.
v പരദൂഷണത്തിനുള്ള ചികിത്സ:
1- തക്വ് വ
2- സ്വന്തം ന്യൂനതകളില്‍ വ്യാപൃതമാവല്‍, അതിനെ കുറിച്ച് ബോധമുള്ളവനാകല്‍
3- ആത്മ വിചാരണ ചെയ്യല്‍
4- അല്ലാഹുവിനെ ഓര്‍ക്കല്‍ പതിവാക്കല്‍
5- നല്ലവരോടൊത്ത് സഹവസിക്കല്‍
v ഏഷണി/പരദൂഷണം പറഞ്ഞു പോയാല്‍ അതിനുള്ള പ്രായശ്ചിത്തം:
1- ആരെക്കുറിച്ച് ഏഷണി/പരദൂഷണം പറഞ്ഞുവോ അവരോട് അത് പറഞ്ഞ് മാപ്പ് ചോദിക്കല്‍.
2- അതിന് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നന്‍മക്കായി പ്രാര്‍ത്ഥിക്കല്‍
3- അല്ലാഹുവിനോട് തൗബ തേടല്‍.
No comments:
Post a Comment