عَنِ الْمِقْدَامِ بْنِ معْدِ يكَرِبَ الْكِنْدِيِّ، أَنَّ رَسُولَ اللَّهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "يُوشِكُ الرَّجُلُ مُتَّكِئًا عَلَى
أَرِيكَتِهِ، يُحَدَّثُ بِحَدِيثٍ مِنْ حَدِيثِي، فَيَقُولُ: بَيْنَنَا وَبَيْنَكُمْ
كِتَابُ اللَّهِ عَزَّ وَجَلَّ، فَمَا وَجَدْنَا فِيهِ مِنْ حَلَالٍ اسْتَحْلَلْنَاهُ،
وَمَا وَجَدْنَا فِيهِ مِنْ حَرَامٍ حَرَّمْنَاهُ، أَلَّا وَإِنَّ مَا حَرَّمَ رَسُولُ
اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِثْلُ مَا حَرَّمَ اللَّهُ " – رواه ابن ماجه، صحيح
അല്‍മിഖ് ദാമു ബ്നു മഅ്ദീ കരിബ് رضي الله عنه നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരാള്‍ തന്‍റെ സോഫയില്‍ ഇരിക്കുന്നവനായി (പില്‍ ക്കാലത്ത്) വരാറായിരിക്കുന്നു, എന്‍റെ ഹദീസില്‍ പെട്ട ഒരു ഹദീസ് അവന്‍റെ മേല്‍ പറയപ്പെടും, അപ്പോള്‍ അവന്‍ പറയും: നമ്മുടേയും നിങ്ങളുടേയും മുമ്പില്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം ഉണ്ട്. അതില്‍ ഹലാല്‍ ആയി നാം കാണുന്നത് നാം ഹലാല്‍ ആയി സ്വീകരിക്കും, അതില്‍ ഹറാം (നിഷിദ്ധം) ആയി നാം കാണുന്നതിനെ നാം നിഷിദ്ധമാക്കുകയും ചെയ്യും. അറിയുക: നിശ്ചയം റസൂല്‍ ഴ നിഷിദ്ധമാക്കിയവ അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാണ്. (ഇബ്നുമാജ)
വിവരണം
· റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തുകളെ നിഷേധിക്കുന്നവരെ കുറിച്ചുള്ള ഹദീസ് ആണിത്.
· നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തുകള്‍ അല്ലാഹുവില്‍ നിന്നള്ള വഹ് യ് ആണ്. അല്ലാഹു പറയുന്നു:
ﱡﭐ وَمَا يَنْطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى ﱠ النجم: ٣ - ٤
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. * അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
· അല്ലാഹുവിന്‍റെ മേല്‍ കെട്ടിച്ചമച്ച് പറയുന്നവരല്ല റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ, അങ്ങനെ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ചെയ്തിരുന്നു എങ്കില്‍ കടുത്ത ശിക്ഷ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഏല്‍ക്കേണ്ടി വരുമായിരുന്നു. അല്ലാഹു പറയുന്നു:
ﱡﭐ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ (44) لَأَخَذْنَا مِنْهُ بِالْيَمِينِ (45) ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ (46) فَمَا مِنْكُمْ مِنْ أَحَدٍ عَنْهُ حَاجِزِينَ(47)ﱠ الحاقة: ٤٤ - ٤٧
നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ * അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും, * എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. * അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.
· നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ സുന്നത്തുകള്‍ അല്ലഹുവില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന വേറെയും ആയത്തുകള്‍ ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും.
· അല്ലാഹുവിന്‍റെ മതത്തെ ജനങ്ങള്‍ക്ക് പഠിപ്പിക്കാന്‍ വേണ്ടി അയച്ച റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളെല്ലാം നാം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടവയാണ്. അവ തള്ളിക്കളയാന്‍ നമുക്ക് അധികാരമില്ല.
· വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടല്‍ ആരാധനയായിട്ടുള്ള വഹ് യ് ആണെങ്കില്‍ സുന്നത്തുകള്‍ വിശുദ്ധ ക്വുര്‍ആനിനെ പോലെ പാരായണം ചെയ്യല്‍ ആരാധനയാക്കപ്പെടാത്ത വഹ് യ് ആണ്. എന്നാല്‍ സുന്നത്തില്‍ വന്ന കാര്യങ്ങള്‍ പിന്‍പറ്റല്‍ നമുക്ക് നിര്‍ബന്ധവുമാണ്.
· സുന്നത്ത് ക്വുര്‍ആനിനെ വിശദീകരിക്കുന്നതാണ്. സുന്നത്തിലെ വിധിവിലക്കുകള്‍ ക്വുര്‍ആനിലെ വിധിവിലക്കുകള്‍ പോലെ തന്നെയാണ്. ആയതിനാല്‍ ക്വുര്‍ആന്‍ മാത്രം മതി എന്ന വാദം പിഴച്ചതും വഴികേടുമാണ്.
· സുഖലോലുപതയില്‍ ജീവിക്കുന്ന ഒരു പറ്റം വിവര ദോഷികള്‍ പില്‍ക്കാലത്ത് ഉടലെടുക്കുകയും അവര്‍ സുന്നത്തുകളെ നിഷേധിക്കുന്നവരാകുമെന്നുമാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നത്.
· സുന്നത്തുകളെ നിഷേധിക്കുന്നവരായാല്‍ മതത്തിലെ ഭൂരിഭാഗം കാര്യങ്ങളേയും നിഷേധിക്കുന്നവരാകാന്‍ അത് കാരണമാകും.
· ഹദീസ് നിഷേധികള്‍ യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ നിഷേധികളാണ്. കാരണം സുന്നത്ത് സ്വീകരിക്കണമെന്നും നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യെ പിന്‍പറ്റണമെന്നും ക്വുര്‍ആന്‍ ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ട്. ഹദീസ് നിഷേധികള്‍ ഈ കാര്യങ്ങളെ തള്ളിക്കളയുന്നതിലൂടെ അവര്‍ സത്യ നിഷേധത്തിലായിത്തീരുന്നു.
· ഇസ്ലാമിലെ പല സുപ്രധാന വിധിവിലക്കുകളും സുന്നത്തിലൂടെയാണ് നാം മനസ്സിലാക്കി വരുന്നത്. നമസ്കാരത്തിന്‍റെ രൂപവും, നിര്‍ബന്ധ നമസ്കാരങ്ങളുടെ എണ്ണവും, സകാത്തിന്‍റെ തോതുകളും അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും, ഹജ്ജിന്‍റെ രൂപങ്ങളും എല്ലാം സുന്നത്തിലൂടെയാണ് നാം മനസ്സിലാക്കുന്നത്.
· നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക ,നിങ്ങള്‍ റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ യെയും അനുസരിക്കുക. അല്ലാതെ പിന്തിരിഞ്ഞ് കളയുന്ന സത്യ നിഷേധികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്.
ﱡﭐ قُلْ أَطِيعُوا اللَّهَ وَالرَّسُولَ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ ﱠ آل عمران: ٣٢
പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച.
No comments:
Post a Comment