عن
أَبي مُوسَى: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَيْنَ يَدَيِ
السَّاعَةِ أَيَّامًا، يُرْفَعُ فِيهَا العِلْمُ، وَيَنْزِلُ فِيهَا الجَهْلُ، وَيَكْثُرُ
فِيهَا الهَرْجُ» وَالهَرْجُ: القَتْلُ- رواه البخاري
ومسلم
അബൂമൂസ h നിവേദനം. നബി g പറഞ്ഞു: നിശ്ചയം അന്ത്യ ദിനത്തിന്‍റെ മുന്നോടിയായി ചില ദിവസങ്ങള്‍ വരാനുണ്ട്, അതില്‍ അറിവ് ഉയര്‍ത്തപ്പെടുകയും, അറിവില്ലായ്മ ഇറക്കപ്പെടുകയും, ഹര്‍ജ് അഥവാ കൊല വര്‍ദ്ധിക്കുകയും ചെയ്യും. (ബുഖാരി മുസ് ലിം)
വിവരണം
v അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളായിട്ടുള്ള ചില കാര്യങ്ങളാണ് ഹദീസില്‍ വിശദീകരിച്ചിരിക്കുന്നത്.
v അന്ത്യദിനത്തിന് തൊട്ടുമുമ്പായി വിജ്ഞാനം ഉയര്‍ത്തപ്പെടുകയും അഥവാ വിജ്ഞാനം ലോകത്ത് നിന്ന് നഷ്ടമാവുകയും, അജ്ഞത സമൂഹത്തില്‍ വരികയും, കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും.
v ഇതില്‍ പറയപ്പെട്ട ലക്ഷണങ്ങളെല്ലാം നമ്മുടെ കണ്‍മുന്നില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഉള്ളവര്‍ കുറവായിരിക്കുന്നു, അറിവില്ലായ്മ സമൂഹത്തില്‍ വ്യാപകമായിരിക്കുന്നു, കൊലപാതങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. മാത്രമല്ല അന്ത്യദിനത്തിന്‍റെ അടയാളമായി പറയപ്പെട്ട പല കാര്യങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ സംഭവിച്ച് കൊണ്ടിരിക്കുകയും ചെയ്തിരിക്കുന്നു.
v വിജ്ഞാനം ഒന്നടങ്കം ഉയര്‍ത്തപ്പെടുകയില്ല, അറിവുള്ള പണ്ഡിതന്‍മാരെ മരിപ്പിച്ച് കൊണ്ടായിരിക്കും ഇല്‍മിനെ ഉയര്‍ത്തുന്നത്. പരിപൂര്‍ണ്ണമായും ഇല്‍മ് ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല.
v ഈ ഹദീസില്‍ പറയപ്പെട്ട വിജ്ഞാനം വിശുദ്ധ ക്വുര്‍ആനിന്‍റേയും തിരുസുന്നത്തിന്‍റേയും വിജ്ഞാനമാണ്. നബിമാരിലൂടെ കൈമാറി വന്ന വിജ്ഞാനമാണത്. പണ്ഡിതന്‍മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്, അവര്‍ വിജ്ഞാനമാണ് അനന്തരമെടുത്തത്. അവരുടെ മരണത്തിലൂടെ അറിവ് നഷ്ടപ്പെടുകയും, സുന്നത്തുകള്‍ ഇല്ലാതാവുകയും, ബിദ്അത്തുകള്‍ വെളിപ്പെടുകയും അറിവില്ലായ്മ പ്രചരിക്കുകയും ചെയ്യും.
v പണ്ഡിതന്‍മാരില്ലാത്തപ്പോള്‍ വിവരമില്ലാത്തവര്‍ ഫത് വ നല്‍കുന്ന അവസ്ഥയുണ്ടാവും, അവര്‍ വഴിതെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും.
v കൊലപാതകം ഇന്ന് വ്യാപിച്ച് കൊണ്ടിരിക്കുന്നു. അന്യായമായി ഒരു ആത്മാവിനെയും വധിക്കാന്‍ പാടില്ല. അത് മഹാ അപരാധമാകുന്നു. ആത്മഹത്യയും, കൊലപാതകങ്ങളും വലിയ ദുരന്തങ്ങളായി കാണപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ഉറ്റവരെയും ഉടയവരെയും വരെ നിസാര കാര്യങ്ങള്‍ക്ക് വേണ്ടി കൊന്നൊടുക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു.
ഹദീസില്‍ നിന്നള്ള പാഠങ്ങള്‍:
1- അന്ത്യ ദിനത്തിന്‍റെ അടയാളമായി പറയപ്പെട്ടവ സമൂഹത്തില്‍ വ്യാപിക്കും,അറിവ് ഉയര്‍ത്തലും, അറിവില്ലായ്മ പരക്കലും, മദ്യപാനം വര്‍ധിക്കലും, വ്യഭിചാരം പ്രകടമാകലും എല്ലാം വലിയ തോതില്‍ അന്ത്യദിനത്തിന്‍റെ മുന്നോടിയായി കാണപ്പെടും. ഇതിന് വിപരീതമായ കാര്യങ്ങള്‍ വളരെ കുറയുന്ന സാഹചര്യമായിരിക്കും അന്ന്.
2- അറിവില്ലായ്മ എന്നാല്‍ മതപരമായ വിഷയങ്ങളില്‍ അറിവില്ലായ്മ പെരുകും എന്നാണ്. ഭൗതിക വിജ്ഞാനങ്ങള്‍ ഇതില്‍ പെടില്ല. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ പോലും നല്ല പോലെ അറിയാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക.
3- അറിവിനെ ഉയര്‍ത്തുന്നത് അറിവുള്ളവരുടെ മരണത്തിലൂടെയാണ്.
4- അറിവില്ലാത്തവരില്‍ നിന്ന് അറിവ് തേടുന്ന അവസ്ഥ അന്ത്യ ദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ്. പല യുവാക്കളും മത വിഷയത്തില്‍ ഫത്വ നല്‍കാന്‍ ധൈര്യം കാണിക്കുന്ന അവസ്ഥ കാണാവുന്നതാണ്. അങ്ങനെ ഫത്വകള്‍ നല്‍കി വഴിതെറ്റിക്കുന്നതും ഇതില്‍ പെടും.
No comments:
Post a Comment