عَنِ
ابْنِ عَبَّاسٍ، قَالَ: لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ
مِنَ الرِّجَالِ، وَالمُتَرَجِّلاَتِ مِنَ النِّسَاءِ- صحيح البخاري
ഇബ്നു അബ്ബാസ് k പറഞ്ഞു: സ്ത്രീ വേഷം കെട്ടുന്ന പുരുഷന്‍ മാരെയും പുരുഷ വേഷം കെട്ടുന്ന സ്ത്രീകളേയും നബി g ശപിച്ചിരിക്കുന്നു. (ബുഖാരി).
വിവരണം
· ഒരു മുസ്ലിമിന് സ്ത്രീകളോട് സാദൃശ്യപ്പെടാന്‍ പാടുള്ളതല്ല, മുസ്ലിം സ്ത്രീക്ക് പുരുഷനോടും സാദൃശ്യമാകാന്‍ പാടില്ല. വേഷത്തിലും സ്വഭാവത്തിലും, നടത്തത്തിലും, സംസാരത്തിലും ഒന്നും ഈ സാദൃശ്യപ്പെടല്‍ അനുവദനീയമല്ല. രണ്ട് വിഭാഗത്തിനേയും അല്ലാഹു പ്രത്യേകം പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ആ വേര്‍തിരിവ് മാനിച്ച് കൊണ്ട് ജീവിക്കല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.
· ഇങ്ങനെ സാദൃശ്യപ്പെടുന്ന പുരുഷനും സ്ത്രീക്കുമെതിരെ നബി g യുടെ ശാപ പ്രാര്‍ത്ഥന ഉണ്ട്.
· ഇത്തരത്തില്‍ സാദൃശ്യപ്പെടുന്നവരെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ നബി g കല്‍പ്പിച്ചിട്ടുണ്ട്.
· ഈ കാലത്ത് സ്ത്രീകളോട് സാദൃശ്യപ്പെടുന്ന ധാരാളം ചെറുപ്പക്കാരെ കാണാന്‍ സാധിക്കും, താടിയും മീശയും വടിച്ച് സ്ത്രീകളെപ്പോലെ മുടി വളര്‍ത്തി, സ്ത്രീകള്‍ ധരിക്കുന്ന ആഭരണങ്ങള്‍ വരെ ധരിക്കുന്നവര്‍. അവര്‍ നബി g യുടെ ഈ ശാപ പ്രാര്‍ത്ഥനയെ സൂക്ഷിക്കണം.
· സ്ത്രീകളാണ് ഈ സാദൃശ്യപ്പെടലില്‍ ഏറ്റവും മുന്നില്‍. അവര്‍ പുരഷന്‍മാരെ പോലെ പെരുമാറുകയും, സംസാരിക്കുകയും, പുരുഷന്‍മാരുടെ വേഷവിധാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ പുരുഷ വസ്ത്രധാരണമായി അറിയപ്പെടുന്നവ സ്ത്രീകള്‍ക്ക് യോജിച്ചതല്ല. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ പുരുഷന്‍മാരോട് സാദൃശ്യപ്പെടുകയാണ് ചെയ്യുന്നത്.
· രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
· ഏറ്റവും നല്ല വിധമാണ് അല്ലാഹു ഓരോന്നിനേയും സൃഷ്ടിച്ചിട്ടുള്ളത്. ആണിനും പെണ്ണിനും പ്രത്യേകം പ്രകൃതങ്ങളും സ്വഭാവ വിശേഷണങ്ങളും അവന്‍ നല്‍കിയിട്ടുണ്ട്. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് അധികാരമില്ല.
· സ്ത്രീവേഷം ധരിക്കുന്ന പുരുഷനേയും പുരുഷ വേഷം ധരിക്കുന്ന സ്ത്രീയേയും റസൂല്‍ g ശപിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ വരാതിരിക്കാന്‍
1- മക്കളെ നല്ല രീതിയില്‍ വളര്‍ത്തണം
2- ചെറുപ്പക്കാര്‍ക്ക് ആണത്തം എന്നത് അന്തസ്സാക്കി മനസ്സിലാക്കി കൊടുക്കണം.
3- നല്ല മാതൃകകളായ നമ്മുടെ പൂര്‍വ്വികരുടെ ജീവിത രീതികള്‍ പറഞ്ഞ് കൊടുക്കണം
4- ഇസ്ലാമിക പാഠങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കണം. മറ്റു ചിന്താധാരകള്‍ സ്വീകരിക്കേണ്ടതല്ലെന്ന ബോധം സമൂഹത്തില്‍ വളര്‍ത്തണം.
5- ഇസ്ലാമിക മൂല്യങ്ങളില്‍ അന്തസ്സ് ഉണ്ടാക്കിയെടുക്കണം.
6- വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ യഥാര്‍ത്ഥ വശങ്ങള്‍ കൃത്യമായി പഠിപ്പിക്കപ്പെടണം.
7- സമൂഹത്തിലെ തെറ്റായ ആചാരങ്ങളേയും, നാട്ടുനടപ്പുകളേയും കുറിച്ച് ബോധവാന്‍മാരാവണം.
8- സ്ത്രീയും പുരുഷനും പ്രത്യേകം പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ഓരോരുത്തരും ബോധവാന്‍മാരാകണം.
No comments:
Post a Comment