ഫോളോ ചെയ്യാം

Sunday, 9 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 114 دروس الحديث - വ്യഭിചാരം, പട്ട്, മദ്യം, വാദ്യോപകരണങ്ങള്‍

 


عن أَبي مَالِكٍ الْأَشْعَرِيُّ، سَمِعَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: "لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ، يَسْتَحِلُّونَ الحِرَ وَالحَرِيرَ، وَالخَمْرَ وَالمَعَازِفَ - صحيح البخاري

അബൂ മാലിക് അല്‍ അശ്അരി h നബി g പറയുന്നതായി കേട്ടു. വ്യഭിചാരവും, പട്ടും, മദ്യവും, വാദ്യോപകരണങ്ങളും അനുവദനീയമാക്കുന്ന ചില ആളുകള്‍ എന്‍റെ സമുദായത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും.- (ബുഖാരി)

വിവരണം

v  ഈ കാലഘട്ടത്തിലെ വലിയ വിപത്തുകളില്‍ പെട്ടതാണ് ഹറാമുകളെ ന്യയീകരിക്കുന്നവരുടെ ആധിക്യം. നബി g പ്രവചിച്ചതിനെ സത്യപ്പെടുത്തുന്ന വിധമാണ് ഈ കാര്യങ്ങള്‍ സംഭവിക്കുന്നത്. പ്രവാചകത്വത്തിന്‍റെ തെളിവുകളില്‍ പെട്ട ഹദീസ് ആണിത്.

v  ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ കാണുമ്പോള്‍ കഴിവിന്‍റെ പരമാവധി അവയെ എതിര്‍ക്കാനും അവയില്‍ നിന്ന് വിട്ടു നില്‍ക്കാനും വിശ്വാസികള്‍ പരിശ്രമിക്കണം.

v  വ്യഭിചാരം, പട്ടുവസ്ത്രം, മദ്യം, വാദ്യോപകരണങ്ങള്‍ എന്നിവയാണ് അനുവദനീയമാക്കപ്പെടുന്ന കാര്യങ്ങളായി നബി g അറിയിച്ചത്. അവ അതേ പേരിലോ അല്ലെങ്കില്‍ മറ്റു പേരകളിലോ ആയി അംഗീകരിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക.

v  ഈ പറയപ്പെട്ട കാര്യങ്ങള്‍ ഹറാമാണ്. അതിനെ ഒന്നുകില്‍ ചെയ്യുകയോ, അല്ലെങ്കില്‍ അതിനെ അനുവദനീയമാക്കുകയോ ചെയ്യുന്നത് ഈ ഹദീസിന്‍റെ ആശയത്തിന്‍റെ പരിധിയില്‍ പെടും.

v  പാശ്ചാത്യ സംസ്കാരത്തിനെ അനുകരിക്കുന്നതിലൂടെ ഇത്തരം നിഷിദ്ധങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. അതും നബി g പ്രവചിച്ച കാര്യമാണ്. മുന്‍കഴിഞ്ഞു പോയവരുടെ ചര്യകളെ നിങ്ങള്‍ പിന്തുടരുക തന്നെ ചെയ്യുമെന്ന് റസൂല്‍ g അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും വിശ്വാസി വ്യക്തമായ കാഴ്ച്ചപ്പാടുള്ളവനും ബുദ്ധിമാനുമായിരിക്കണം.

വ്യഭിചാരം

v  വ്യഭിചാരത്തിന്‍റെ എല്ലാ ഇനങ്ങളും നിഷിദ്ധമാണ്. الْحِر  എന്നാല്‍ ഗുഹ്യസ്ഥാനം എന്നാണര്‍ത്ഥം. അതിനെ അനുവദനീയമാക്കുക എന്നാല്‍ വ്യഭിചാരത്തെ അനുവദനീയമാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. ആളുകള്‍ അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് ഹറാം തന്നെയായിരിക്കും.

v  വ്യഭിചാരത്തെ കുറിച്ച് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ:

ﭐﱡﭐ وَلَا تَقْرَبُوا الزِّنَا إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا  الإسراء: ٣٢ 

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. -ഇസ്റാഅ്: 32

പട്ടു വസ്ത്രം

v പുരുഷന്‍മാര്‍ക്ക് പട്ടു വസ്ത്രം ധരിക്കല്‍ അനുവദനീയമല്ല. അത് വലിയ പാപങ്ങളില്‍ പെട്ടതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

മദ്യപാനം

v മദ്യപാനവും ഹറാമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധം തന്നെയാണ്. അതിനെ അനുവദനീയമാക്കല്‍ ഗുരുതരമായ പാപമാണ്.

വാദ്യോപകരണങ്ങള്‍

v  المَعَازِف എന്നാല്‍ വാദ്യോപകരണങ്ങള്‍ എന്നാണര്‍ത്ഥം. ഈ കാലഘട്ടത്തില്‍ ഇവ വ്യാപകമായിട്ടുണ്ട്. ഇത് വിവിധ രൂപത്തില്‍ ഉപയോഗിക്കുന്ന അവസ്ഥയും വ്യാപിച്ചിരിക്കുന്നു. സംഗീതം (മ്യൂസിക്) ഇസ്ലാമില്‍ നിഷിദ്ധമാണ്.

v വാദ്യോപകരണങ്ങളും അതിലൂടെയുണ്ടാകുന്ന ശബ്ദങ്ങളും ഒഴിവാക്കേണ്ടതാണ്. നന്‍മയില്‍ നിന്ന് തടയാനും, ഹൃദയത്തെ മലിനമാക്കാനും മാത്രമേ അവ ഉപകരിക്കുകയുള്ളൂ. അത് ഒഴിവാക്കല്‍ അനിവാര്യമാണ്. അല്ലാഹു പറയുന്നു:

ﭐﱡﭐ وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَئِكَ لَهُمْ عَذَابٌ مُهِينٌ  لقمان: ٦ 

'യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത് '. (ലുക്വ്മാന്‍: 6).

അല്ലാഹു ഹറാം ആക്കിയതിനെ അനുവദനീയമാക്കുന്നവന്‍റെ വിധി:

അല്ലാഹു ഹറാം ആക്കിയതിനെ ഹലാല്‍ ആക്കുകയോ, അല്ലാഹു ഹലാല്‍ ആക്കിയതിനെ ഹറാം ആക്കുകയോ ചെയ്താല്‍ അവന്‍ സത്യനിഷേധിയാവുകയും, മതത്തിന് പുറത്താകുമെന്നും പണ്ഡിതന്‍മാര്‍ വിശദീകരിച്ചിട്ടുണ്ട്. അത് കൊണ്ട് ഈ വിഷയങ്ങളില്‍ നല്ല ശ്രദ്ധ പുലര്‍ത്തണം.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...