عَنْ جَابِرِ بْنِ عَبْدِ اللهِ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ: لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ،
حَتَّى يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ، وَأَنَّ مَا أَخْطَأَهُ
لَمْ يَكُنْ لِيُصِيبَهُ.-رواه الترمذي، صحيح
ജാബിര്‍ h പറഞ്ഞു: റസൂല്‍ g പറഞ്ഞിരിക്കുന്നു. വിധിയില്‍ അതിന്‍റെ നന്‍മയിലും തിന്‍മയിലും വിശ്വസിക്കുന്നത് വരെ ഒരു അടിമ വിശ്വാസിയാവുകയില്ല. അവന് ബാധിച്ചത് അവനില്‍ നിന്ന് തെറ്റിപ്പോവുകയില്ലെന്നും, അവനില്‍ നിന്ന് തെറ്റിപ്പോയത് അവനെ ബാധിക്കുകയില്ലെന്നും അവന്‍ അറിയുന്നത് വരെ. (തിര്‍മിദി)
വിവരണം
- ക്വദ്വാഅ്, ക്വദറില്‍ വിശ്വസിക്കല്‍ ഈമാന്‍ കാര്യങ്ങളില്‍ പെട്ടതാണ്. അത് എങ്ങനെ വിശ്വസിക്കണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
- പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളെ കുറിച്ചും കൃത്യമായ വിധി നിര്‍ണ്ണയം അല്ലാഹു നടത്തിയിട്ടുണ്ട്. അതനുസരിച്ചാണ് ലോകത്തിലെ ഓരോ കാര്യങ്ങളും നടക്കുന്നത്. അല്ലാഹു പറയുന്നു:
ﱡﭐ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا ﱠ الفرقان: ٢
ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
- ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുന്നതിന്‍റെ അന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ അല്ലാഹു വിധി നിര്‍ണ്ണയങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് റസൂല്‍ g പറഞ്ഞിട്ടുണ്ട്.
- ഓരോ വസ്തുക്കളേയും സൃഷ്ടിക്കുന്നതിന് മുമ്പേ അവയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന് ഉണ്ട്.
- അല്ലാഹുവിന്‍റെ ക്വദറിനെ നിഷേധിച്ചാല്‍ അവന്‍ സത്യനിഷേധം നടത്തിയിരിക്കുന്നു.
- വിധിവിശ്വാസത്തില്‍ നാം മനസ്സിലാക്കേണ്ട നാല് കാര്യങ്ങള്‍ ഉണ്ട്. അവ ക്വദറിന്‍റെ ഘട്ടങ്ങള്‍ (مراتب القدَر) എന്ന് അറിയപ്പെടുന്നു. അവ:
1- എല്ലാ കാര്യങ്ങളെ കുറിച്ചും അവ ഉണ്ടാകുന്നതിന് മുമ്പേ ഉള്ള അല്ലാഹുവിന്‍റെ അറിവാണ്. (العلم)
അല്ലാഹു പറയുന്നു:
ﭐﱡﭐ أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاءِ وَالْأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌﱠ الحج: ٧٠
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ.
2- ആ കാര്യങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി വച്ചിരിക്കുന്നു. (الكتابة)
ﭐﱡﭐ مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ ﱠ الحديد: ٢٢
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.
3- അല്ലാഹുവിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചേ പ്രപഞ്ചത്തില്‍ ഏതൊരു കാര്യവും നടക്കൂ. (المشيئة)
ﱡﭐ وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ ﱠ التكوير: ٢٩
ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
4- അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങള്‍ അവന്‍ ഉദ്ദേശിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ സൃഷ്ടിക്കുകയും, നടപ്പിലാക്കുകയും ചെയ്യുന്നു. (الخلق)
ﭐﱡذَلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَا إِلَهَ إِلَّا هُوَ فَأَنَّى تُؤْفَكُونَ ﱠ غافر: ٦٢
അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്‍മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?
- നമുക്ക് ഒരു കാര്യം സംഭവിക്കണം എന്ന് അല്ലാഹു വിധിച്ചാല്‍ ആ വിധി സംഭവിക്കുക തന്നെ ചെയ്യും. അത് പോലെ ഒരു കാര്യം നമുക്ക് ബാധിക്കരുത് എന്നാണ് അല്ലാഹു വിധിച്ചതെങ്കില്‍ അത് നമ്മെ ബാധിക്കുകയുമില്ല.
- ഈ വിശ്വാസം നമ്മെ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നതിലേക്ക് നയിക്കും.
- ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കാനും അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും ഇത് മൂലം സാധിക്കും.
- ക്വദറിന്‍റെ വിഷയത്തില്‍ ഗവേഷണം അനുവദനീയമല്ല. വിശുദ്ധ ക്വുര്‍ആനിലും ഹദീസുകളിലും വന്നത് സ്വീകരിക്കാന്‍ മാത്രമേ പാടുള്ളു.
No comments:
Post a Comment