ഫോളോ ചെയ്യാം

Thursday, 20 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 125 دروس الحديث - ഈമാനുള്ളവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല

 

عَنْ عَبْدِ اللهِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا يَدْخُلُ النَّارَ أَحَدٌ فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ إِيمَانٍ، وَلَا يَدْخُلُ الْجَنَّةَ أَحَدٌ فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ كِبْرِيَاءَ»- رواه مسلم

അബ്ദുല്ലാഹി ബ്നു മസ്ഊദ് h നിവേദനം, റസൂല്‍ g പറഞ്ഞു: കടുക് മണിയുടെ തൂക്കത്തോളം ഈമാന്‍ ഹൃദയത്തിലുള്ള ഒരുത്തനും നരകത്തില്‍ പ്രവേശിക്കുകയില്ല, കടുക് മണിയോളം തൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയുമില്ല. (മുസ്ലിം)

വിവരണം

ü വിശ്വാസത്തിന്‍റെ മഹത്വങ്ങള്‍ അറിയുന്നവരാണ് നമ്മള്‍. ഈമാനിന് ധാരാളം പ്രത്യേകതകളുണ്ട്. ഒരു മനുഷ്യന്‍ യഥാര്‍ത്ഥ വിധം ഈമാന്‍ ഉള്‍ക്കൊണ്ടാല്‍ അവന് രണ്ട് ലോകത്തിലും വിജയിക്കാന്‍ സാധിക്കും.

ü ഈമാനിന്‍റെ ചെറിയ ഒരംശം പോലും മനുഷ്യന് ഗുണകരമായി ഭവിക്കും എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

 ഈ ഹദീസ് ഉദ്ദരിച്ച് കൊണ്ട് ഇമാം തിര്‍മിദി رحمه الله പറഞ്ഞു: അണുത്തൂക്കം ഈമാന്‍ ഹൃദയത്തിലുള്ള ആള്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്ന് പറഞ്ഞാല്‍ അത് നരകത്തില്‍ ശാശ്വതരാവുകയില്ല എന്നാണ് അര്‍ത്ഥം എന്ന് ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.

 അണുത്തൂക്കം ഈമാന്‍ ഹൃദയത്തിലുള്ളവന്‍ നരകത്തില്‍ നിന്ന് പുറത്ത് വരും എന്ന് വേറെ ഹദീസില്‍ വന്നിട്ടുണ്ട്. വിവിധ പാപങ്ങള്‍ നിമിത്തം നരകത്തില്‍ പ്രവേശിക്കുകയും അവക്കുള്ള ശിക്ഷ അനുഭവിച്ച് കഴിയുകയും ചെയ്തവരാണ് ഇത്തരത്തില്‍ നരകത്തില്‍ നിന്ന് പുറത്ത് വരുന്നത്.

 മുഅ്തസിലുകളും, ഖവാരിജുകളും പറയുന്നത് നരകത്തില്‍ ആര് പ്രവേശിച്ചാലും അവര്‍ പുറത്ത് വരില്ല എന്നാണ്. ഈ വാദത്തിനുള്ള മറുപടി കൂടിയാണ് ഈ ഹദീസുകള്‍.

അഹങ്കാരം വലിയ പാപം

ü കിബ്ര്‍ എന്നാല്‍ സത്യത്തെ നിരാകരിക്കലും തള്ളിക്കളയലും ജനങ്ങളെ നിന്ദിക്കലുമാണ്.

ü വന്‍പാപങ്ങളില്‍ പെട്ട ഒന്നാണ് കിബ്ര്‍ അഥവാ അഹങ്കാരം.

കിബ്റിന്‍റെ ഇനങ്ങള്‍:

ഒന്ന്: അല്ലാഹുവിനോടുള്ള അഹങ്കാരം. ഇത് കിബ്റിന്‍റെ ഏറ്റവും നീചമായ ഇനങ്ങളില്‍ പെട്ടതാണ്. ഫിര്‍ഔനിന്‍റെയും നംറൂദിന്‍റേയും അഹങ്കാരം പോലെയാണിത്.

രണ്ട്: റസൂല്‍ صلى الله عليه وسلم  യോടുള്ള അഹങ്കാരം. റസൂല്‍ صلى الله عليه وسلم കൊണ്ട് വന്നത് നടപ്പിലാക്കുന്നത് തടയലാണത്. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ചെയ്തത് പോലെ.

മൂന്ന്: ജനങ്ങളോടുള്ള അഹങ്കാരം. അത് സ്വന്തത്തെ വലുതായിക്കാണലും മറ്റുള്ളവരെ നിസ്സാരമാക്കലുമാണ്.

ഈ മൂന്ന് ഇനങ്ങളും പാടില്ലാത്തതാണ്.

ü അഹങ്കാരം എന്നത് അല്ലഹുവിന് മാത്രം യോജിച്ച വിശേഷണമാണ്. അതില്‍ പങ്കു ചേരാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലഹു പറയുന്നു:

ﱡﭐ هُوَ اللَّهُ الَّذِي لَا إِلَهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ  الحشر: ٢٣ 

താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവനും അഭയം നല്‍കുന്നവനും മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനും ആകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!

അഹങ്കാരത്തിന്‍റെ അനന്തര ഫലങ്ങള്‍

1- സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അഹങ്കാരം മനുഷ്യനെ തടയും.

2-ഹൃദയത്തില്‍ അശ്രദ്ധ കൊണ്ട് സീല്‍ വെക്കപ്പെടാനും അല്ലാഹുവില്‍ നിന്ന് അകലാനും കാരണമാകുന്ന കാര്യമാണ് അഹങ്കാരം.

3- അല്ലാഹുവിലേക്ക് സാമീപ്യം ലഭിക്കുന്നവരുടെ വിശേഷണങ്ങളില്‍ നിന്ന് അഹങ്കാരം മനുഷ്യനെ അകറ്റും.

4- നരകത്തില്‍ പ്രവേശിക്കാനും സ്വര്‍ഗ്ഗത്തില്‍ നിന്ന് അകലാനും അഹങ്കാരം കാരണമാകും.

5- അഹങ്കാരികള്‍ പരലോകത്ത് നിന്ദ്യരായിട്ടായിരിക്കും വരിക. അവര്‍ക്ക് നരകത്തില്‍ ഏറ്റവും നിന്ദ്യമായ ശിക്ഷകളുമുണ്ട്.

6- ഉപദേശങ്ങളില്‍ നിന്നും ഗുണപാഠങ്ങളില്‍ നിന്നും അഹങ്കാരം മനുഷ്യനെ അകറ്റും.

7- സത്യത്തെ സ്വീകരിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകും.

8- അഹങ്കാരികള്‍ ജനങ്ങളോട് മോശമായി പെരുമാറും.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...