ഫോളോ ചെയ്യാം

Monday, 10 February 2025

92 അക്വീദതുത്തൗഹീദ് 100 ചോദ്യങ്ങള്‍ മറുപടികള്‍- عقيدة التوحيد 100 سؤال وجوابه

 


ചോദ്യം: 92

? റസൂല്‍ g യുടെ സ്വഹാബിമാരോട് മുസ്ലിമിന് ബാധ്യതയായിട്ടുള്ളത് എന്താണ്?

മറുപടി: 

അവരുടെ വിഷയത്തില്‍ ബാധ്യതയായിട്ടുള്ളത്: അവരെ സ്നേഹിക്കലും, നബിമാര്‍ക്കും, ദൂതന്‍മാര്‍ക്കും ശേഷം ജനങ്ങളില്‍ ഏറ്റവും ശ്രേഷ്ടരാണ് അവര്‍ എന്ന് വിശ്വസിക്കലും, അവരെ കുറിച്ച് നല്ല വര്‍ത്തമാനങ്ങളല്ലാത്ത സംസാരങ്ങളെ തൊട്ട് നാവിനെ സൂക്ഷിക്കലും. സ്വഹാബിമാരില്‍ ആരെയെങ്കിലും ഒരാളെ പോലും ചീത്ത പറയുന്നത് നിഷിദ്ധമാണ്. റസൂല്‍ g പറഞ്ഞു: നിങ്ങള്‍ എന്‍റെ സ്വഹാബിമാരെ ചീത്ത പറയരുത്, അല്ലാഹു ആണ് സത്യം.. നിങ്ങളില്‍ ഒരാള്‍ ഉഹുദ് മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാല്‍ അവരില്‍ ഒരാളുടെ ഒരു പിടിയോളം അല്ലെങ്കില്‍ അതിന്‍റെ പകുതിയോളം അത് എത്തുകയില്ല. - ബുഖാരി, മുസ്ലിം



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...