ഫോളോ ചെയ്യാം

Tuesday, 11 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 116 دروس الحديث - കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ

 


عَنْ عَبْدِ اللهِ، قَالَ: قَالَ لَنَا رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ- البخاري ومسلم

 

അബ്ദുല്ലാഹി ബ്നു മസ്ഊദ്  h നിവേദനം. ഞങ്ങളോട് റസൂല്‍ g പറഞ്ഞു: ഏ.. യുവ സമൂഹമേ.. നിങ്ങളില്‍ വിവാഹത്തിന് ശേഷി എത്തിയവന്‍ വിവാഹം ചെയ്ത് കൊള്ളട്ടെ. നിശ്ചയം അത് കണ്ണിനെ ഏറെ താഴ്ത്തുന്നതും, ഗുഹ്യ സ്ഥാനത്തിന് ഏറ്റവും സംരക്ഷണം നല്‍കുന്നതും ആണ്. അതിന് സാധിക്കാത്തവന്‍ നോമ്പെടുക്കട്ടെ, നിശ്ചയം അത് അവന് (വൈകാരികതക്കുള്ള) ശമനമാണ്. (ബുഖാരി, മുസ്ലിം).

വിവരണം

v നികാഹ് പ്രബലമായ സുന്നത്താണ്. ഒരാളുടെ ജീവിതത്തില്‍ നന്‍മകള്‍ക്ക് കാരണമാകുന്ന കാര്യമാണത് എന്ന് ഹദീസ് വ്യക്തമാക്കുന്നു.

v വിവാഹം കഴിക്കല്‍ സുന്നത്താണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അത് നിര്‍ബന്ധമായിത്തീരും. വിവാഹം കഴിക്കാന്‍ സാധിക്കുകയും, വികാരം ഉള്ളവനായിരിക്കുകയും ആണെങ്കില്‍ അവന് വിവാഹം കഴിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അതിന് കഴിയാത്തവനും, വികാരമില്ലാത്തവനു മാണെങ്കില്‍ അവന് ഇത് നിര്‍ബന്ധമില്ല.

v വിവാഹം കഴിക്കാന്‍ സാധിക്കുന്ന യുവാക്കള്‍ അത് പിന്തിപ്പിക്കരുത്. ജീവിതത്തില്‍ ധാരാളം നന്‍മകളും ശ്രേഷ്ടതകളും കൈവരാന്‍ ഇത് കൊണ്ട് സാധ്യമാകും.

v ഹറാമുകള്‍ നോക്കാതിരിക്കാനും, അവയെ തൊട്ട് ദൃഷ്ടികള്‍ താഴ്ത്താനും ഇടവരുത്തുന്ന ഉത്തമ മാര്‍ഗ്ഗമാണ് വിവാഹം.

v കാരണമില്ലാതെ വിവാഹം പിന്തിപ്പിക്കുന്നവരോട് പൂര്‍വ്വികര്‍ കാര്‍ക്കശ്യത്തോടെ സംസാരിച്ചിരുന്നു. ഉമര്‍ വ അബു സവാഇദിനോട് പറഞ്ഞു: നിന്നെ വിവാഹത്തില്‍ നിന്ന് തടയുന്നത് ദുര്‍ബലതയോ അല്ലെങ്കില്‍ തെമ്മാടിത്തമോ ആണ്.

الْبَاءَة എന്നാല്‍ വിവാഹം കഴിക്കാനാവശ്യമായ ശാരീരിക കഴിവിനെയാണ് അറിയിക്കുന്നത്. അതോടൊപ്പം വിവാഹത്തിന് വേണ്ട ചിലവുകളും വഹിക്കാന്‍ സാധിക്കുക എന്നാണ്.

v പഠനം തീരട്ടെ, വീടാവട്ടെ എന്നീ തുടങ്ങിയ കാരണങ്ങളൊന്നും വിവാഹം പിന്തിക്കാനുള്ള കാരണങ്ങളല്ല.

v കല്യാണം കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ നോമ്പെടുക്കട്ടെ എന്നാണ് നബി ഴ പറഞ്ഞിരിക്കുന്നത്. നോമ്പ് ചാരിത്ര്യത്തിന്‍റെ കാരണങ്ങളില്‍ പെട്ടതാണ്. ഇത് കണ്ണിനെ താഴ്ത്താനും ഹറാമുകളില്‍ നിന്ന് വിട്ടു നില്‍ക്കാനും മനുഷ്യനെ പ്രേരിപ്പിക്കും.

v കണ്ണിനെയും ഗുഹ്യസ്ഥാനത്തേയും സൂക്ഷിക്കല്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലൂടെയാണ് മനുഷ്യ ജീവിതത്തില്‍ ധാരാളം തിന്‍മകള്‍ കടന്നു വരുന്നത്. ആയതിനാല്‍ കണ്ണിനെ താഴ്ത്താനും, ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:


ﭐﱡﭐ قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (30) وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ النور: ٣٠ - ٣١ 

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.? സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. (അന്നൂര്‍:30-31)


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...