ഫോളോ ചെയ്യാം

Sunday, 16 February 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 121 دروس الحديث - നിങ്ങളില്‍ ഉത്തമര്‍ നല്ല സ്വഭാവമുള്ളവരാകുന്നു

 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، قَالَ: لَمْ يَكُنِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاحِشًا وَلاَ مُتَفَحِّشًا، وَكَانَ يَقُولُ: «إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا»- صحيح البخاري ومسلم

അബ്ദുല്ലാഹി ബ്നു അംറ് k പറഞ്ഞു: നബി g തോന്നി വാസിയോ തോന്നിവാസം പറയുന്നവരോ ചെയ്യുന്നവരോ ആയിരുന്നില്ല. നബി g പറയാറുണ്ടായിരുന്നു: നിശ്ചയം നിങ്ങളിലെ ഉത്തമര്‍ നിങ്ങളിലെ നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി, മുസ്ലിം)

വിവരണം

#  ഏറ്റവും നല്ല ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ മതമാണ് ഇസ്ലാം. വാക്കിലും പ്രവൃത്തിയിലുമെല്ലാം ആ സ്വഭാവ വിശേഷണങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഓരോരുത്തരം ബാധ്യസ്ഥരാണ്. നബി g ഏറ്റവും നല്ല സ്വഭാവത്തിനുടമയായിരുന്നു എന്ന് വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു:

ﭐﱡﭐوَإِنَّكَ لَعَلَى خُلُقٍ عَظِيمٍ  القلم: ٤ 

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ക്വലം:4)

#       നബി g അശ്ലീലങ്ങള്‍ പറയുന്നവരോ അത്തരം സ്വഭാവാത്തിന്‍റെ ആളോ ആയിരുന്നില്ല. ഓരോ വിശ്വാസിയും അത് പോലെ ശുദ്ധമായ സ്വഭാവ ഗുണങ്ങള്‍ കാണിക്കേണ്ടവരാണ്.

#       അശ്ലീല സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഒരു വിശ്വാസിയില്‍ ഉണ്ടാവാനേ പാടില്ല. മാന്യമായ കാര്യങ്ങളേ പറയാവൂ. നല്ലത് പറയുക അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്ന പ്രവാചകാധ്യാപനം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തേണ്ടതാണ്.

#       അനാവശ്യമായി ശബ്ദം ഉയര്‍ത്തി സംസാരിച്ച് കൂടാ. എല്ലായിടത്തും ഈ മര്യാദ പാലിക്കാന്‍ നമുക്കാവണം.

#  ഒരാളോട് ആരെങ്കിലും മോശമായി പെരമാറുകയോ സംസാരിക്കുകയോ ചെയ്താല്‍ അതിന് അതേ പോലെ മറുപടി നല്‍കാന്‍ പാടില്ല. മറിച്ച് നല്ല രീതിയില്‍ അവനോട് സംസാരിക്കണം.

# ലജ്ജയില്ലാത്ത അവസ്ഥയിലാണ് തോന്നിവാസങ്ങള്‍ സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ലജ്ജയില്ലാത്തവന്‍ എന്തും പറയുന്ന അവസ്ഥയായിരിക്കും.

#  ജനങ്ങളില്‍ ഏറ്റവും നല്ലവര്‍ നല്ല സ്വഭാവമുള്ളവരാണെന്ന് റസൂല്‍ g നമ്മെ അറിയിച്ചിരിക്കുന്നു. അത്തരത്തില്‍ എല്ലാ നല്ല സ്വഭാവ ഗുണങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ നാം ശ്രദ്ധിക്കുക.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...