ഫോളോ ചെയ്യാം

Sunday, 2 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 135 دروس الحديث - നാവ്, ഗുഹ്യാവയവം എന്നിവയെ സൂക്ഷിക്കുക

 


നാവ്, ഗുഹ്യാവയവം 

എന്നിവയെ സൂക്ഷിക്കുക

عَنْ سَهْلِ بْنِ سَعْدٍ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ»-رواه البخاري

സഹ്ലു ബ്നു സഅ്ദ് رضي الله عنه നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: തന്‍റെ രണ്ട് താടിയെല്ലുകള്‍ക്ക് ഇടയിലുള്ളതും, രണ്ട് കാലുകള്‍ക്കിടയിലുള്ളതും സൂക്ഷിക്കുമെന്ന് ആര് ഉറപ്പ് നല്‍കുന്നോ അവന് ഞാന്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. (ബുഖാരി)

വിവരണം

  • നാവിനേയും ഗുഹ്യാവയവത്തിനേയും നല്ല നിലയില്‍ സൂക്ഷിച്ചാല്‍ സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാകും എന്ന് ഈ ഹദീസ് അറിയിക്കുന്നു.
  • മനുഷ്യ ജീവിതത്തിലെ അധികം തിന്‍മകളും സംഭവിക്കുന്നത് നാവ് കൊണ്ടും ദേഹേച്ഛകള്‍ കൊണ്ടുമാണ്. പല തിന്‍മയുടേയും കവാടമായി നാവ് മാറുന്നു. ആയതിനാല്‍ നാവിനേയും ശരീരാവയവങ്ങളേയും സൂക്ഷിക്കണം.
  • നാവിനെ നല്ല നിലക്ക് ഉപയോഗിച്ചാല്‍ നമ്മുടെ കര്‍മങ്ങള്‍ നന്നാകാന്‍ അത് കാരണമാകും അല്ലാഹു പറയുന്നു:

ﱡﭐ يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا (70) يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا   الأحزاب: ٧٠ - ٧١   

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.

  • സംസാരിക്കുകയാണെങ്കില്‍ നല്ലത് മാത്രം പറയണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണെമെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുണ്ട്.

  • തന്‍റെ നാവില്‍ നിന്നും കയ്യില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെടുന്നു എങ്കില്‍ അവനാണ് യഥാര്‍ത്ഥ മുസ്ലിം എന്നും ഹദീസില്‍ വന്നിട്ടുണ്ട്.
  • കൂടുതല്‍ ആളുകളേയും നരകത്തില്‍ പ്രവേശിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് വായയും ഗുഹ്യാവയവും എന്ന് തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസിലുണ്ട്.

നാവിനാല്‍ സംഭവിക്കുന്ന വിപത്തുകള്‍

1- ശിര്‍ക്ക്

2- അല്ലാഹുവിന്‍റെ പേരില്‍ അറിവില്ലാത്തത് പറയല്‍

3- ഏഷണി, പരദൂഷണം

4- കളവ്

5- അനാവശ്യ കാര്യങ്ങള്‍ സംസാരിക്കലും ആവശ്യമുള്ളത് സംസാരിക്കാതിരിക്കലും

6- കള്ള സാക്ഷ്യം പറയല്‍

7- ആരോപണങ്ങള്‍ പറയല്‍

8- അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യല്‍

9- ചീത്ത വിളിക്കലും, ശകാരവും, കളിയാക്കലും

10- ശാപ വാക്കുകള്‍ പറയല്‍

11- തര്‍ക്കങ്ങള്‍

12- ആക്ഷേപങ്ങളും തോന്നിവാസങ്ങളും പറയല്‍

  • നമ്മുടെ നാവുകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ അല്ലാഹുവിന്‍റെ ദിക്റുകളും ദുആകളും ഉരുവിടുന്ന നല്ല നാവുകളായിത്തീരാന്‍ പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍

ഗുഹ്യാവയവത്തെ സൂക്ഷിക്കുക

  • ഗുഹ്യാവയവം തിന്‍മകള്‍ക്ക് ഉപയോഗിക്കാതെ സൂക്ഷിക്കണം എന്ന് അല്ലാഹു അറിയിക്കുന്നു:

قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ * وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ النور: ٣٠ - ٣١ 

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. * സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക.

  • നഗ്നതകള്‍ മറച്ച് വെക്കണം. ഗുഹ്യാവയവം മോശമായി ഉപയോഗിക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാവാന്‍ പാടില്ല.

  • സ്വയംഭോഗവും സ്വവര്‍ഗ്ഗ രതികളുമെല്ലാം വലിയ തിന്‍മകളാണ്. ഈ കാര്യങ്ങളും ഈ ഹദീസിന്‍റെ പരിധിയില്‍ പെടുന്നതാണ്.
  • ഭാര്യാഭര്‍തൃ ലൈംഗീക ബന്ധങ്ങള്‍ അനുവദനീയമാണ്. എന്നാല്‍ അവര്‍ തന്നെ പിന്‍ദ്വാരത്തിലൂടെ ബന്ധപ്പെട്ടാല്‍ അത് വലിയ കുറ്റവും അങ്ങനെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവനുമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അത്തരക്കാരിലേക്ക് അല്ലാഹു നോക്കുകയുമില്ല എന്നും ഹദീസിലുണ്ട്.
  • വ്യഭിചാരവും അതിലേക്കടുക്കുന്ന ഒരു കാര്യവും ചെയ്യരുത്. അവയെല്ലാം വലിയ പാപങ്ങളാകുന്നു.
  • ഗുഹ്യാവയവങ്ങളെ ശരിയാംവിധം സൂക്ഷിക്കുന്നത് വിജയികളാകുന്ന വിശ്വാസികളുടെ ഗുണങ്ങളാണ്. അല്ലാഹു പറയുന്നു:

ﱡﭐ وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ * فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ  المؤمنون: ٥ - ٧ 

തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. * തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. * എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...