ഫോളോ ചെയ്യാം

Monday, 3 March 2025

الأصول الستة للإمام المجدد شيخ الإسلام محمد بن عبد الوهاب ( رحمه الله تعالى ) _ ആറ് അടിസ്ഥാന തത്വങ്ങള്‍ _ഇമാം ശൈഖുല്‍ ഇസ്ലാം മുഹമ്മദു ബ്നു അബ്ദുല്‍ വഹാബ്

 


الأصول الستة

للإمام المجدد شيخ الإسلام محمد بن عبد الوهاب

 ( رحمه الله تعالى )

 


 ആറ് അടിസ്ഥാന തത്വങ്ങള്‍

  ഇമാം ശൈഖുല്‍ ഇസ്ലാം മുഹമ്മദു ബ്നു അബ്ദുല്‍ വഹാബ്  ( رحمه الله تعالى )

 

المترجم: أبو عبد الهادي نوفل بن محمد علي مديني

المراجع: فضيلة الدكتور محمد أشرف علي المليباري

(الباحث في مجمع الملك فهد لطباعة المصحف الشريف بالمدينة المنورة) 

പരിഭാഷകന്‍:

നൗഫല്‍ മദീനി

പരിശോധകന്‍:

ഡോ.മുഹമ്മദ് അഷ്റഫ് മലൈബാരി-മദീന

 


بسم الله الرحمن الرحيم

قال الشيخ - رحمه الله - : مِنْ أَعجَبِ العُجابِ، وَأَكْبَرِ الآياتِ الدالَّةِ عَلى قُدْرَةِ الْـمَلِكِ الْغَلاَّبِ: سِتَّةُ أُصولٍ بَيَّنَهَا اللهُ تَعَالَى بَيانًا وَاضِحًا لِلعَوامِّ فَوقَ ما يَظُنُّ الظانُّون، ثمَّ بَعدَ هَذا غَلِطَ فيها كَثيرٌ مِن أَذكِياءِ الْعَالَـمِ، وَعُقَلاءِ بَني آدَمَ؛ إِلا أَقَلَّ الْقَلِيلِ. 

ശൈഖ് മുഹമ്മദു ബ്നു അബദുല്‍ വഹാബ് رحمه الله പറഞ്ഞു: അത്ഭുതങ്ങളില്‍ ഏറ്റവും അത്ഭുതമുളവാക്കുന്നതും, എല്ലാറ്റിനേയും അതിജയിക്കുന്ന രാജാധിരാജന്‍റെ കഴിവിനെ സൂചിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ പെട്ടതുമാണ്, ഊഹിക്കുന്നവര്‍ ഊഹിക്കുന്നതിന് അപ്പുറമായി അല്ലാഹു ആറ് അടിസ്ഥാന തത്വങ്ങള്‍ പൊതുജനത്തിന് വ്യക്തമായ രീതിയിലുള്ള വിശദീകരണം നല്‍കിയത്. പിന്നെ ഇതിന് ശേഷം ചുരുക്കത്തില്‍ ചുരുക്കം പേരൊഴികെ, ലോകത്തിലെ സമര്‍ത്ഥരും ആദമിന്‍റെ സന്തതികളിലെ ബുദ്ധിജീവികളും തെറ്റിയിരിക്കുന്നു.

الأَصْلُ الأَوَّل

إِخْلاصُ الدِّينِ للهِ تَعالى وَحدَهُ لا شَريكَ لَهُ، وَبَيانُ ضِدِّهِ الَّذي هُو الشِّركُ بِاللهِ، وَكَوْنُ أَكْثَرِ الْقُرْآنِ لِبَيانِ هَذا الأَصْلِ مِنْ وُجوهٍ شَتَّى بِكَلامٍ يَفْهَمُهُ أَبْلَدُ الْعَامَّةِ، ثمَّ لَـمَّا صارَ عَلى أَكْثَرِ الأُمَّةِ مَا صارَ؛ أَظْهَرَ لَـهُمُ الشَّيْطانُ الإخْلاصَ في صُورَةِ تَنَقُّصِ الصَّالِحينَ وَالتَّقْصيرِ في حُقوقِهِمْ، وَأَظْهَرَ لَهُمُ الشِّرْكَ بِاللهِ في صُورَةِ مَحبَّةِ الصَّالِحينَ وَأتْباعِهِمْ.

 

ഒന്നാമത്തെ അടിസ്ഥാന തത്വം

ദീന്‍ (കീഴ്വണക്കം) ഉന്നതനായ അല്ലാഹുവിന് മാത്രം -അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല- നിഷ്കളങ്കമാക്കലും, അതിന്‍റെ വിപരീതമായ 'അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലിനെ' വിശദീകരിക്കലുമാണ് അത്. സാധാരണക്കാരിലെ അങ്ങേഅറ്റം ബുദ്ധി കുറഞ്ഞവന് (വരെ) മനസ്സിലാവുന്ന വാക്കിലൂടെ ക്വുര്‍ആനിന്‍റെ ഭൂരിഭാഗവും ഈ അടിസ്ഥാന തത്വത്തെ വിവിധ രൂപങ്ങളില്‍ വിശദീകരിക്കുന്നു.

         പിന്നെ സമുദായത്തിലെ ഭൂരിഭാഗം ആളുകളും (ഇപ്പോള്‍) ആയിട്ടുള്ള അവസ്ഥയിലായപ്പോള്‍, പിശാച് അവര്‍ക്ക് സജ്ജനങ്ങളുടെ കാര്യത്തില്‍ (ആദരവില്‍) കുറവ് വരത്തുന്നതായി (തോന്നിപ്പിച്ച്) കൊണ്ടും അവരുടെ അവകാശങ്ങളില്‍ ന്യൂനത (കാണിക്കുന്നു എന്ന് തോന്നിപ്പിച്ച്) കൊണ്ടുമുള്ള രൂപത്തില്‍ 'ഇഖ്ലാസ്വിനെ' വെളിവാക്കി. അനന്തരം, സജ്ജനങ്ങളോടും അവരെ പിന്തുടരുന്നവരോടുമുള്ള സ്നേഹം എന്ന രൂപത്തില്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍ അവന്‍ അവരില്‍ പ്രകടമാക്കി.

 

الأَصْلُ الثَّاني

 أَمَرَ اللهُ بِالاجْتِماعِ في الدِّينِ، وَنَهَى عَن التَّفَرُّقِ فيهِ؛ فَبَيَّنَ اللهُ هَذا بَيانًا شافِيًا تَفْهَمُهُ الْعَوامُّ، وَنَهانا أَنْ نَكونَ كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا قَبْلَنا فَهَلَكُوا، وَذَكَرَ أَنَّهُ أَمَرَ المُسْلِمينَ بِالاجْتِماعِ في الدِّينِ، وَنَهاهُمْ عَن التَّفَرُّقِ فيهِ، وَيَزِيدُهُ وُضُوحًا مَا وَرَدَتْ بِهِ السُّنَّةُ مِنَ الْعَجَبِ الْعُجابِ في ذَلكِ، ثُمَّ صارَ الأَمْرُ إلى أنَّ  الافْتِراقَ في أُصولِ الدِّينِ وَفُروعِهِ هُوَ الْعِلْمُ وَالفِقْهُ في الدِّينِ، وَصارَ الأمرُ بِالاجْتِماعِ في الدِّينِ؛ لا يَقولُهُ إِلا زِنْديقٌ أَوْ مَجنونٌ!


രണ്ടാമത്തെ അടിസ്ഥാന തത്വം

അല്ലാഹു ദീനില്‍ ഒന്നിച്ച് നില്‍ക്കാന്‍ കല്‍പ്പിക്കുകയും അതില്‍ ഭിന്നിക്കുന്നതില്‍ നിന്ന് വിരോധിക്കുകയും ചെയ്തിട്ടുണ്ട്, പിന്നെ, സാധാരണക്കാര്‍ക്ക് (പോലും) മനസ്സിലാകുന്ന വിധം ഖണ്ഡിതമായ വിശദീകരണത്തിലൂടെ അല്ലാഹു ഇത് വ്യക്തമാക്കുകയും, നമുക്ക് മുമ്പ് അഭിപ്രായ വ്യത്യാസത്തിലാകുകയും ഭിന്നിക്കുകയും ചെയ്ത് നശിച്ചവരായ ആളുകളെ പോലെ നാം ആകുന്നത് അവന്‍ നമ്മോട് വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അവന്‍ മുസ്ലീംകളോട് ദീനില്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കല്‍പ്പിക്കുകയും, അതില്‍ ഭിന്നിക്കരുതെന്ന് അവരോട് വിരോധിക്കുകയും ചെയ്തു എന്ന് അവന്‍ പറയുകയും ചെയ്തിട്ടുണ്ട്. അതിന് വ്യക്തത വര്‍ദ്ധിപ്പിച്ച് കൊണ്ട് സുന്നത്തില്‍ അതുമായി സ്ഥിരപ്പെട്ട് വന്ന കാര്യങ്ങള്‍ അതിലെ അത്ഭുതങ്ങളില്‍ അത്ഭുതമാണ്.

         പിന്നെ, (ഇങ്ങനെയൊക്കെ ആയിട്ടും) നിശ്ചയമായും ഭിന്നിപ്പ് ദീനിന്‍റെ അടിസ്ഥാന കാര്യങ്ങളിലും അതിന്‍റെ പോഷക കാര്യങ്ങളിലും(പെട്ടത്) ആയിത്തീരുന്നതിലേക്കും, അത് മതത്തിലെ വിജ്ഞാനവും ഫിഖ്ഹുമൊക്കെ ആകുന്നതിലേക്കും കാര്യം എത്തി. മതത്തില്‍ ഒന്നിക്കുക എന്നത് നിരീശ്വരവാദിയും ഭ്രാന്തനുമല്ലാതെ പറയില്ല എന്നിടത്തേക്കും കാര്യം എത്തി!.

الأَصْلُ الثَّالِثُ

 أَنَّ مِنْ تَمامِ الاجْتِماعِ السَّمْعَ وَالطَّاعَةَ لمَنْ تَأَمَّرَ عَلَيْنا -وَلَوْ كانَ عَبْدًا حَبَشِيًّا-؛ فَبَيَّنَ اللهُ هَذا بَيانًا شافِيًا كافِيًا بِوُجُوهٍ مِنْ أَنْواعِ الْبَيَانِ شَرْعًا وَقَدَرًا، ثُمَّ صارَ هَذا الأَصْلُ لا يُعْرَفُ عِنْدَ أَكْثَرِ مَنْ يَدَّعِي الْعِلْمَ، فَكَيْفَ الْعَمَلُ بِهِ؟!

മൂന്നാമത്തെ അടിസ്ഥാന തത്വം

നിശ്ചയം (മതത്തില്‍) ഒന്നിക്കലിന്‍റെ പരിപൂര്‍ണതില്‍ പെട്ടതാണ്: നമ്മുടെ മേല്‍ നേതൃത്വമുള്ളവര്‍ പറയുന്നത് കേള്‍ക്കലും അനുസരിക്കലും, അത് എത്യോപ്യക്കാരനായ ഒരു അടിമ ആയിരുന്നാലും ശരി. മതപരവും ബുദ്ധിപരവുമായി (ഇതിന്‍റെ മതപരവും അല്ലാത്തതുമായ വശങ്ങള്‍), വ്യക്തമാക്കലിന്‍റെ വ്യത്യസ്ഥ രൂപങ്ങളില്‍, മതിയായതും ഖണ്ഡിതമായതുമായ വിശദീകരണത്താല്‍ അല്ലാഹു ഇത് വിവരിക്കുകയും ചെയ്തു.

         പിന്നെ, അറിവ് വാദിക്കുന്നവരില്‍ പെട്ട ഭൂരിഭാഗം ആളുകളുടെയും അടുക്കല്‍ ഈ അടിസ്ഥാന തത്വം അറിയപ്പെടാത്തതായി മാറി. അപ്പോള്‍ എങ്ങനെയാണ് ഇത് കൊണ്ട് കര്‍മം ചെയ്യുക?

الأَصْلُ الرَّابِعُ

 بَيانُ الْعِلْمِ وَالْعُلَماءِ، وَالْفِقْهِ وَالْفُقَهَاءِ، وَبَيانُ مَنْ تَشَبَّهَ بِهِمْ وَلَيْسَ مِنْهُمْ، وَقَدْ بَيَّنَ اللهُ تَعَالى هَذا الأَصْلَ في أَوَّلِ سُورَةِ الْبَقَرَةِ مِنْ قَوْلِهِ تَعالى: ﴿يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ ﴾ (البقرة: 40)، إِلى قَوْلِهِ قبلَ ذِكرِ إبراهيم: ﴿يَا بَنِي إِسْرَائِيلَ ﴾ (البقرة:122)، وَيَزيدُهُ وُضُوحًا مَا صَرَّحَتْ بِهِ السُّنَّةُ في هَذا الْكَلامِ الْكَثيرِ الْبَيِّنِ الْواضِحِ لِلْعامِيِّ الْبَليدِ، ثُمَّ صارَ هَذا أَغْرَبَ الأَشْياءِ، فَصارَ الْعِلْمُ وَالْفِقْهُ هُوَ الْبِدَعُ والضَّلالاتِ، وَخِيارُ ما عِنْدَهُمْ لَبْسُ الْحَقِّ بِالْباطِلِ، وَصارَ الْعِلْمُ الَّذِي فَرَضَهُ اللهُ تَعالى عَلى الْـخَلْقِ وَمَدَحَهُ لا يَتَفَوَّهُ بِهِ إِلا زِنْدِيقٌ أَوْ مَجْنونٌ، وَصَارَ مَنْ أَنْكَرَهُ وَعادَاهُ وَصَنَّفَ في التَّحْذيرِ مِنْهُ وَالنَّهْيِ عَنْهُ؛ هُوَ الْفَقيهَ الْعالـِمَ.

നാലാമത്തെ അടിസ്ഥാന തത്വം

വിജ്ഞാനത്തേയും പണ്ഡിതന്‍മാരെയും, ഫിഖ്ഹിനെയും ഫുഖഹാക്കളേയും (കര്‍മ ശാസ്ത്രത്തേയും കര്‍മശാസ്ത്ര പണ്ഡിതരെയും) കുറിച്ചുള്ള വിവരണവും, അവരോട് (പണ്ഡിതരോടും കര്‍മശാസ്ത്ര പണ്ഡിതരോടും) സാദൃശ്യമാകുന്നവര്‍ അവരില്‍ പെട്ടവരല്ല എന്നുള്ള വിവരണവും. സൂറത്തുല്‍ ബഖറയുടെ ആദ്യത്തില്‍ ഈ അടിസ്ഥാന തത്വം അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:

"ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക" (അല്‍ബഖറ:40) ഇബ്റാഹീം ി നെ കുറിച്ച് പറയുന്നതിന് മുമ്പുള്ള അവന്‍റെ വചനം വരെ (ഈ കാര്യം അല്ലാഹു പറഞ്ഞു): "ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക". (അല്‍ബഖറ: 122), (ഇതിന് പിറകെ), വിവരക്കുറവുള്ള സാധാരണക്കാരന് (വരെ) തെളിമയും വ്യക്തവുമായ ഈ ധാരാളം വചനങ്ങളില്‍, അതുമായി (ബന്ധപ്പെട്ട്) സുന്നത്ത് കൃത്യമായി വിശദീകരിച്ചവ ഈ കാര്യത്തിന് വ്യക്തത വര്‍ദ്ധിപ്പിക്കുന്നു.

         പിന്നെ ഇത് ഏറ്റവും അപരിചിതമുള്ള കാര്യങ്ങളില്‍ പെട്ടതായിത്തീര്‍ന്നു!. വിജ്ഞാനവും കര്‍മശാസ്ത്രവും ബിദ്അത്തും (മതത്തില്‍ പുതുതായുണ്ടായവ) വഴികേടുകളുമായിത്തീര്‍ന്നു. സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തല്‍ അവരുടെ അടുക്കലുള്ള നല്ല കാര്യങ്ങളുമായി. അല്ലാഹു പുകഴ്ത്തുകയും അവന്‍റെ സൃഷ്ടികള്‍ക്ക് നിര്‍ബന്ധമാക്കുകയും ചെയ്ത വിജ്ഞാനം, ഭ്രാന്തന്‍മാരും യുക്തിവാദികളുമല്ലാതെ അത് കൊണ്ട് സംസാരിക്കില്ല എന്ന് (പറയപ്പെടുന്ന) അവസ്ഥയായി. അതിനെ (വിജ്ഞാനത്തെ) എതിര്‍ക്കുകയും അതിനോട് ശത്രുത പുലര്‍ത്തുകയും അതില്‍ നിന്ന് താക്കീത് ചെയ്യുന്നതില്‍ രചന നടത്തുകയും അതിനെ തൊട്ട് വിരോധിക്കുകയും ചെയ്യുന്നവര്‍ പണ്ഡിതനും കര്‍മശാസ്ത്ര പണ്ഡിതനുമായി മാറിയിരിക്കുന്നു!!.

الأَصْلُ الْخامِسُ

بَيانُ اللهِ سُبْحانَهُ لأَوْلِياءِ اللهِ، وَتَفْريقُهُ بَيْنَهُمْ وَبَيْنَ المُتَشَبِّهِينَ بِهِمْ مِنْ أَعْداءِ اللهِ الْـمُنافِقينَ وَالْفُجَّارِ، وَيَكْفِي في هَذا: آيَةٌ في سُورَةِ آلِ عِمْرانَ؛ وَهِيَ قَوْلُهُ تَعالَى: ﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ﴾ [آل عمران: 31]، وَآيَةٌ في سُورَةِ المائِدَةِ؛ وَهِيَ قَوْلُهُ تَعَالى: ﴿يَا أَيُّهَا الَّذِينَ آَمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ﴾ (المائدة: 54) الآية. وَآيَةٌ في يُونُسَ؛ وَهِيَ قَوْلُهُ تَعَالى: ﴿أَلَا إِنَّ أَوْلِيَاءَ اللهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ - الَّذِينَ آمَنُوا وَكَانُوا يَتَّقُونَ﴾ (يونس: 62-63 (، ثُمَّ صارَ الأَمْرُ عِنْدَ أَكْثَرِ مَنْ يَدَّعي الْعِلْمَ، وَأَنَّهُ مِنْ هُداةِ الخَلْقِ وَحُفَّاظِ الشَّرْعِ إِلى: أَنَّ الأَوْلِياءَ لا بُدَّ فِيهِمْ مِنْ تَرْكِ اتِّباعِ الرُّسُلِ، وَمَنْ تَبِعَهُمْ فَلَيْسَ مِنْهُمْ! وَلا بُدَّ مِنْ تَرْكِ الجِهادِ، فَمَنْ جاهَدَ فَلَيْسَ مِنْهُمْ! وَلا بُدَّ مِنْ تَرْكِ الإِيمانِ وَالتَّقْوَى، فَمَنْ تَعَهَّدَ بِالإيمانِ وَالتَّقْوى فَلَيْسَ مِنْهُمْ! يا ربَّنا! نَسْأَلُكَ الْعَفْوَ وَالْعافِيَةَ؛ إِنَّكَ سَمِيعُ الدُّعاءِ

അഞ്ചാമത്തെ അടിസ്ഥാന തത്വം

         ഔലിയാക്കള്‍ ആരാണ് എന്ന അല്ലാഹുവിന്‍റെ വിശദീകരണവും, അവര്‍ക്കിടയിലും അവരോട് സാദൃശ്യരായ കപടവിശ്വാസികളും തെമ്മാടികളുമായ അവന്‍റെ ശത്രുക്കളില്‍ പെട്ടവര്‍ക്കിടയിലും അവന്‍റെ വേര്‍തിരിക്കലും. 

         ഇതിന് സൂറതു ആലുഇംറാനിലെ ആയത്ത് (തെളിവായി) മതിയായതാണ്. അത്, അല്ലാഹു പറയുന്നു: (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. (ആലുഇംറാന്‍:31)

         (അത് പോലെ) സൂറത്തുല്‍ മാഇദയിലെ ആയത്തും. അത്, അല്ലാഹു പറയുന്നു: (സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്.) - ആയത്ത്, (അല്‍മാഇദ:54)

         (അത് പോലെ) സൂറത്തു യൂനുസിലെ ആയത്തും. അത്, അല്ലാഹു പറയുന്നു: (ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. ണ്ഡ വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍) - സൂറത്തു യൂനുസ്:62-63

         താന്‍ സൃഷ്ടികള്‍ക്കുള്ള വഴികാട്ടികളില്‍ പെട്ടവനാണെന്നും, മതത്തിന്‍റെ സംരക്ഷകരില്‍ പെട്ടവനാണെന്നും, വിജ്ഞാനമുണ്ടെന്നും വാദിക്കുന്ന ഭൂരിഭാഗം ആളുകളുടെയും അടുക്കല്‍, ഔലിയാക്കള്‍ (ആവണമെങ്കില്‍) റസൂല്‍ صلى الله عليه وسلم യെ പിന്തുടരല്‍ (ഇത്തിബാഅ് ചെയ്യല്‍) ഒഴിവാക്കല്‍ അവര്‍ക്ക് നിര്‍ബന്ധമാണെന്നതിലേക്കും, ആരെങ്കിലും റസൂല്‍ صلى الله عليه وسلم യെ ഇത്തിബാഅ് ചെയ്താല്‍ അവന്‍ അവരില്‍ (ഔലിയാക്കളില്‍) പെട്ടവനല്ല എന്നതിലേക്കും കാര്യമെത്തി. ജിഹാദും ഒഴിവാക്കല്‍ നിര്‍ബന്ധമാണ്, ആരെങ്കിലും ജിഹാദ് ചെയ്താല്‍ അവന്‍ അവരില്‍ പെട്ടവനല്ല (എന്നതിലേക്കും), ഈമാനും തഖ്വയും ഒഴിവാക്കല്‍ നിര്‍ബന്ധമാണ്, ആരെങ്കിലും ഈമാനും തഖ്വയും സ്വന്തത്തിന് നിര്‍ബന്ധമാക്കിയാല്‍ അവന്‍ അവരില്‍ പെട്ടവനല്ല (എന്നതിലേക്കും കാര്യമെത്തിയിരിക്കുന്നു.)

         ഞങ്ങളുടെ റബ്ബേ... ഞങ്ങള്‍ നിന്നോട് വിട്ടുവീഴ്ചയും സുഖവും ചോദിക്കുന്നു. നിശ്ചയം നീ എല്ലാ പ്രാര്‍ത്ഥനയും കേള്‍ക്കുന്നവനാണ്.

 

الأَصْلُ السَّادِسُ

رَدُّ الشُّبْهَةِ الَّتِي وَضَعَها الشَّيْطانُ في تَرْكِ الْقُرْآنِ وَالسُّنَّةِ، وَاتِّباعِ الآراءِ وَالأَهْواءِ المُتَفَرِّقَةِ المُخْتَلِفَةِ؛ وَهِيَ: أَنَّ الْقُرْآنَ وَالسُّنَّةَ لا يَعْرِفُهُما إِلا الْـمُجْتَهِدُ الـمُطْلَقُ، وَالمجتهدُ هُوَ الْـمَوْصُوفُ بِكَذا وَكَذا -أَوْصافًا لَعَلَّها لا تُوجَدُ تَامَّةً في أَبي بَكْرٍ وَعُمَرَ!-، فَإِنْ لَمْ يَكُنِ الإِنْسانُ كَذَلِكَ؛ فَلْيُعرِضْ عَنْهُما فَرْضًا حتمًا -لا شَكَّ وَلا إِشْكالَ فِيهِ!-، وَمَنْ طَلَبَ الْـهُدَى مِنْهُما؛ فَهُوَ: إِمَّا زِنْدِيقٌ، وَإِمَّا مَجْنونٌ -لأَجْلِ صُعوبَةِ فَهْمِهِما!-. فَسُبْحانَ اللهِ وَبِحَمْدِهِ! كَمْ بَيَّنَ اللهُ سُبْحَانَهُ -شَرْعًا وَقَدَرًا، خَلْقًا وَأَمْرًا- في رَدِّ هَذِهِ الشُّبْهَةِ الـمَلْعُونَةِ مِنْ وُجوهٍ شَتَّى بَلَغَتْ إِلى حَدِّ الضَّرُورِيَّاتِ الْعَامَّةِ، (وَلَكِنَّ أَكْثَرَ النَّاسِ لا يَعْلَمُونَ) ﴿لقد حق القول على ... إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُمْ مُقْمَحُونَ - وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ - وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ - إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَنَ بِالْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ﴾ [يس: 7-11.

ആറാമത്തെ അടിസ്ഥാന തത്വം

         ക്വുര്‍ആനം സുന്നത്തും ഒഴിവാക്കുന്നതിലും വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും നിറഞ്ഞ അഭിപ്രായങ്ങളേയും ഇച്ഛകളേയും പിന്‍പറ്റുന്നതിലും പിശാച് കെട്ടിച്ചമച്ചതായ സംശയത്തിനുള്ള മറുപടി.

         അത് (ആ സംശയങ്ങള്‍): നിശ്ചയം ക്വുര്‍ആനം സുന്നത്തും നിരുപാധികം മുജ്തഹിദായ (മതവിഷയങ്ങളിലെ ഗവേഷകന്‍) ആള്‍ക്കല്ലാതെ മനസ്സിലാവില്ല. മുജ്തഹിദ് എന്നാല്‍, അവന്‍: ഇങ്ങനെയും ഇങ്ങനെയും വിശേഷിക്കപ്പെടുന്നവനാണ്, അബൂബക്കര്‍ رضي الله عنه വിലും ഉമര്‍ വിലും (പോലും) പൂര്‍ണ്ണമായി കാണാപ്പെടാത്തതായേക്കാവുന്ന തരത്തിലുള്ള വിശേഷണങ്ങള്‍. മനുഷ്യന്‍ അങ്ങനെയുള്ളവനല്ലെങ്കില്‍ യാതൊരു സംശയവും മനപ്രയാസവും കൂടാതെ നിര്‍ബന്ധമായും അനിവാര്യമായും അവ രണ്ടിനേയും അവന്‍ അവഗണിക്കണം. ആരെങ്കിലും അവ രണ്ടില്‍ നിന്നും സന്‍മാര്‍ഗ്ഗം തേടിയാല്‍ അവന്‍ ഒന്നുകില്‍ നിരീശ്വരവാദിയോ അല്ലെങ്കില്‍ ഭ്രാന്തനോ ആണ്. അത് രണ്ടും മനസ്സിലാക്കാനുള്ള പ്രയാസം കാരണത്താലാണത്.

         അല്ലാഹുവിനെ സ്തുതിക്കുന്നതൊടൊപ്പം അവന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. ഈ ശപിക്കപ്പെട്ട സംശയത്തിന്------ ----മത പരമായും ബുദ്ധിപരമായും സൃഷ്ടിപരമായും കല്‍പനാപരമായും- വ്യത്യസ്ഥ രൂപങ്ങളില്‍ അല്ലാഹു എത്ര വിശദീകരണം നല്‍കിയതാണ്, അവ സാധാരണക്കാരന് നിര്‍ബന്ധമായവയുടെ പരിധിയെത്തിയിട്ടുണ്ട്. (പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.) -അല്‍അഅ്റാഫ്:187, (അവരില്‍ മിക്കവരുടെ കാര്യത്തിലും (ശിക്ഷയെ സംബന്ധിച്ച) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല. * അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും. * അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല. * നീ അവര്‍ക്ക് താക്കീത് നല്‍കിയോ അതല്ല താക്കീത് നല്‍കിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല. * ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.) -യാസീന്‍:7-11

آخِرُهُ، وَالْحَمْدُ للهِ رَبِّ الْعالَـمينَ، وَصلَّى اللهُ عَلى سَيِّدِنا مُحَمَّدٍ، وَعَلى آلِهِ وَصَحْبِهِ وَسَلَّمَ تَسْليمًا كَثيرًا إِلى يَوْمِ الدِّينِ. 

 

 

 

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...