ഫോളോ ചെയ്യാം

Friday, 7 March 2025

القرآنُ وفضلُه وأهميةُ الدَّعوةِ إليهِ_ വിശുദ്ധ ക്വുര്‍ആനിന്‍റെ മഹത്വം

 





بسم الله الرحمن الرحيم

 

القرآنُ وفضلُه

وأهميةُ الدَّعوةِ إليهِ

വിശുദ്ധ ക്വുര്‍ആനിന്‍റെ മഹത്വം


  • അല്ലാഹുവിന്‍റെ വചനം ഏറ്റവും ഉത്തമമായതാകുന്നു. അതിനേക്കാള്‍ മികച്ച് നില്‍ക്കുന്ന വചനങ്ങള്‍ വേറെയില്ല.

  •  അല്ലാഹു കാലാകാലങ്ങളായി ദൂതന്‍മാരെ അയച്ചതും ഗ്രന്ഥങ്ങള്‍ ഇറക്കിയതും അവന്‍റെ ഹിക്മത്തുകളില്‍ പെട്ട കാര്യമാണ്.
  •  ഓരോ കാലങ്ങളിലും ജീവിച്ച സമൂഹങ്ങളെ അല്ലാഹുവിന്‍റെ വചനങ്ങളിലേക്ക് നേര്‍വഴി കാണിക്കാനുള്ള സംവിധാനങ്ങള്‍ അല്ലാഹു നടപ്പിലാക്കിയിട്ടുണ്ട്.

  •   ഈ പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കരുതെന്നും അത് വലിയ തിന്‍മയാണെന്നും ആവര്‍ത്തിച്ച് അറിയിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.
  •  എല്ലാ നന്‍മകളും പഠിപ്പിക്കുകയും അവ പിന്തുടരണെമെന്ന് കല്‍പ്പിക്കുകയും, സകല തിന്‍മകളുടെയും ഭവിഷ്യത്തുകളെ ഉണര്‍ത്തുകയും അവയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് അറിയിക്കുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.
  •   ഒരു വക്രതയും ന്യൂനതയും ഇല്ലാത്ത ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. അല്ലാഹു പറയുന്നു:

الْحَمْدُ لِلَّهِ الَّذِي أَنْزَلَ عَلَى عَبْدِهِ الْكِتَابَ وَلَمْ يَجْعَلْ لَهُ عِوَجًا) الكهف: 1(

  •  സത്യാസത്യവിവേചനത്തിന്‍റെ അളവുകോലും ലോകര്‍ക്കാകമാനമുള്ള താക്കീതിന്‍റെ ഗ്രന്ഥവുമാണ് വിശുദ്ധ ക്വുര്‍ആന്‍.

تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا) الفرقان: 1(

വിശുദ്ധ ക്വുര്‍ആനിലെ ചില താക്കീതുകള്‍:

ല്ലാഹുവിനെയും അവന്‍റെ റസൂല്‍ صلى الله عليه وسلم യേയും ധിക്കരിക്കുന്നവരെ കുറിച്ചുള്ള താക്കീത്.

(وَمَنْ يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُهِينٌ) النساء: ١٤

പരലോകത്ത് സത്യനിഷേധികളുടെ അവസ്ഥയെ കുറിച്ചുള്ള താക്കീത്

(يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّى بِهِمُ الْأَرْضُ وَلَا يَكْتُمُونَ اللَّهَ حَدِيثًا)  النساء: ٤١

സത്യം മനസ്സിലായിട്ടും റസൂല്‍ صلى الله عليه وسلم യോട് എതിരിട്ട് ജീവിക്കുന്നവര്‍ക്കെതിരിലുള്ള താക്കീത്.

(وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا) النساء: ١١٥

പിശാചിനെ വലിയ്യായി സ്വീകരിക്കുന്നവരെ കുറിച്ചുള്ള താക്കീത്

(وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا) النساء: ١١٩

സത്യനിഷേധത്തിന്‍റെ അപകടത്തെ കുറിച്ചുള്ള താക്കീത്.

(وَمَنْ يَكْفُرْ بِالْإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ)  المائدة: ٥

മനുഷ്യരെല്ലാം അല്ലാഹുവിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുമെന്നുള്ള മുന്നറിയിപ്പ്

(وَأَنْذِرْ بِهِ الَّذِينَ يَخَافُونَ أَنْ يُحْشَرُوا إِلَى رَبِّهِمْ لَيْسَ لَهُمْ مِنْ دُونِهِ وَلِيٌّ وَلَا شَفِيعٌ لَعَلَّهُمْ يَتَّقُونَ) الأنعام: ٥١

വഴി തെറ്റി സഞ്ചരിച്ചവര്‍ക്ക് മരണമോ ശിക്ഷകളോ വരുമ്പോള്‍ ഉള്ള അവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ്

(وَأَنْذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَى أَجَلٍ قَرِيبٍ نُجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ) - إبراهيم: ٤٤

വളരെ അടുത്ത് തന്നെയുള്ള ഭീകര ശിക്ഷയെ കുറിച്ചുള്ള മുന്നറിയിപ്പ്

(إِنَّا أَنْذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنْظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنْتُ تُرَابًا) النبأ: ٤٠

അല്ലാഹുവിനെ മാത്രം ആരാധിക്കണം. അവനോട് മാത്രം പ്രാര്‍ത്ഥിക്കുകയും വേണം. ഇത് ശ്രദ്ധിക്കാതെ ശിര്‍ക്കില്‍ ജീവിച്ചാലുണ്ടാകുന്ന അവസ്ഥയെ ക്വുര്‍ആന്‍ താക്കീത് ചെയ്യുന്നു.

(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ)- غافر:60

  • തുടങ്ങി ധാരാളം താക്കീതുകളും മുന്നറിയിപ്പുകളും വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാം.
  • ഐഹിക വിഷയങ്ങളിലും പാരത്രിക വിഷയങ്ങളിലുമെല്ലാം ബന്ധപ്പെട്ട് നില്‍ക്കുന്ന താക്കീതുകളും മുന്നറിയിപ്പുകളുമാണ് അവ.
  • അവയെ അവഗണിച്ച് ജീവിച്ചാല്‍ അതിന്‍റെ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും എന്ന് പറയേണ്ടതില്ലല്ലോ..

********

  • വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണ്ണമായ മാര്‍ഗ്ഗ ദര്‍ശക ഗ്രന്ഥമാണ്. അത് ഏറ്റവും നേരെ ചൊവ്വേ ഉള്ളതിലേക്ക് വഴി കാണിക്കുന്നു. അല്ലാഹു പറയുന്നു :

 (إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا ) الإسراء: ٩

  • വിശുദ്ധ ക്വുര്‍ആന്‍ സത്യവിശ്വാസികള്‍ക്ക് കാരുണ്യവും ശമനവുമാണ്.

(وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا) الإسراء: ٨٢

  •  വിശുദ്ധ ക്വുര്‍ആന്‍ കേള്‍ക്കരുതെന്നും പഠിക്കരുതെന്നും പറയുന്ന ആളുകള്‍ ഉണ്ടാകും. സത്യ നിഷേധികളായ അത്തരം ആളുകളെ കുറിച്ച് അല്ലാഹു അറിയിക്കുന്നു.

(وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ)  فصلت: ٢٦

  •  ക്വുര്‍ആനിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുണ്ടാകും. എന്നാല്‍ അവര്‍ക്ക് ക്വുര്‍ആനെ പോലെയുള്ള ഒരു അധ്യായമെങ്കിലും കൊണ്ട് വരാന്‍ കഴിയില്ല. അങ്ങനെയുള്ള ആളുകളെ വിശുദ്ധ ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു.

(وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ) البقرة : 23

  •  ജിന്നുകളും മനുഷ്യരുമെല്ലാം ഒന്നിച്ച് ചേര്‍ന്നാലും ക്വുര്‍ആനെ പോലെ ഒരു ഗ്രന്ഥം കൊണ്ട് വരാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലാഹു പറയുന്നു:

(قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا) الإسراء: ٨٨

  •  ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അല്ലായിരുന്നെങ്കില്‍ അതില്‍ ഏറ്റക്കുറച്ചിലുകളും വൈരുധ്യങ്ങളും ഉണ്ടാകുമായിരുന്നു. അല്ലാഹു പറയുന്നു:

(أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا) النساء: ٨٢

  •  മനുഷ്യര്‍ വിശുദ്ധ ക്വുര്‍ആനിലേക്ക് മടങ്ങുന്നവരാകണം. അത് വായിക്കുകയും പഠിക്കുകയും അതിലെ വചനങ്ങളില്‍ ചിന്തിക്കുകയും ചെയ്യുന്നവരാകണം. അതിനൊക്കെ ലളിതമായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.

(أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا) محمد: ٢٤

(وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ)  القمر: ١٧

  •  മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍.

(الر كِتَابٌ أَنْزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَى صِرَاطِ الْعَزِيزِ الْحَمِيدِ) إبراهيم: ١

  •  സമൂഹത്തില്‍ ഇരുട്ടുകള്‍ വ്യാപിച്ച ഈ കാലത്ത് ജനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലേക്ക് മടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
  • ക്വുര്‍ആനിന്‍റെ ആളുകളാകാന്‍ നമുക്ക് സാധിക്കണം. ജീവിതത്തില്‍ ക്വുര്‍ആനിന്‍റെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നവരാകാന്‍ നമ്മള്‍ക്ക് കഴിയണം.
  •     ക്വുര്‍ആനിനെ അവഗണിക്കുന്ന ജനതയാവാതിരിക്കുക നാം. അത് അത്യന്തം ഗുരതരമായ കാര്യമാണ്. അല്ലാഹു പറയുന്നു:

( وَقَالَ الرَّسُولُ يَارَبِّ إِنَّ قَوْمِي اتَّخَذُوا هَذَا الْقُرْآنَ مَهْجُورًا ) الفرقان: ٣٠

 

بَلِّغُوا عَنِّي وَلَوْ آيَةً- (رواه البخاري- عبد الله بن عَمْرو بن العاص رضي الله عنه)

  • ഒരു ആയത്തെങ്കിലും എന്നില്‍ നിന്ന് നിങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുക എന്ന റസൂല്‍ ഴയുടെ കല്‍പന നിറവേറ്റേണ്ടവരാണ് നാം.
  •  ആളുകള്‍ വിശുദ്ധ ക്വുര്‍ആനില്‍ നിന്നും അതിന്‍റെ വിശദീകരണമായ ഹദീസുകളില്‍ നിന്നും ബഹുദൂരം വ്യതിചലിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൃത്യവും വ്യക്തവുമായി ക്വുര്‍ആനിലേക്കും തിരു സുന്നത്തിലേക്കും ആളുകളെ ക്ഷണിക്കാനുള്ള ബാധ്യത നമുക്കുണ്ട്.
  •  അതിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇല്ലെങ്കില്‍ നാം അവസരങ്ങള്‍ ഉണ്ടാക്കേണ്ടവരാണ്.
  •  നമുക്ക് കഴിയുന്ന വിധം ഈ വിഷയത്തില്‍ നാം മത്സരിക്കുക. 

അല്ലാഹു അനഗ്രഹിക്കട്ടെ..ആമീന്‍


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...