നമസ്കാരത്തിലെ പ്രാര്‍ത്ഥന
عَنْ مُعَاذِ بْنِ جَبَلٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أَخَذَ
بِيَدِهِ وَقَالَ «يَا مُعَاذُ وَاللَّهِ إِنِّى لأُحِبُّكَ وَاللَّهِ إِنِّى لأُحِبُّكَ
». فَقَالَ «أُوصِيكَ يَا مُعَاذُ لاَ تَدَعَنَّ فِى دُبُرِ كُلِّ صَلاَةٍ تَقُولُ
اللَّهُمَّ أَعِنِّى عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ »-رواه أبو داود،
صحيح
മുആദു ബ്നു ജബല്‍ رضي الله عنه നിവേദനം, നിശ്ചയം റസൂല്‍ صلى الله عليه وسلم അദ്ദേഹത്തിന്‍റെ കൈ പിടിച്ച് പറഞ്ഞു: ഏ ..മുആദ് ... അല്ലാഹു വാണ് സത്യം നിശ്ചയം ഞാന്‍ നിന്നെ സ്നേഹിക്കുന്നു, വല്ലാഹി.. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നിട്ട് നബി صلى الله عليه وسلم പറഞ്ഞു: ഏ.. മുആദേ... "അല്ലാഹുവേ.. നിന്നെ സ്മരിക്കാനും, നിന്നോട് നന്ദി കാണിക്കാനും, നിനക്ക് നല്ല നിലക്ക് ആരാധനകള്‍ ചെയ്യാനും എന്നെ സഹായിക്കണേ.." എന്നത് എല്ലാ നമസ്കാരങ്ങളുടെ അവസാനത്തിലും പറയല്‍ നീ ഉപേക്ഷിക്കരുതെന്ന് ഞാന്‍ ഉപദേശിക്കുന്നു. (അബൂദാവൂദ്)
വിവരണം
- നബി صلى الله عليه وسلم സ്നേഹിക്കുന്ന തന്‍റെ അനുചരനായ മുആദ് رضي الله عنه വിനോട് നല്‍കുന്ന ഉപദേശമാണ് ഈ ഹദീസിലൂടെ നാം പഠിക്കുന്നത്. സ്നേഹിക്കപ്പെടുന്ന ഒരാള്‍ക്ക് ഏറ്റവും നല്ലതായിരിക്കുമല്ലോ സ്നേഹിക്കുന്നവര്‍ കാഴ്ച്ച വെക്കാറുള്ളത്.
- തന്‍റെ റബ്ബിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലേക്ക് ഒരുങ്ങാന്‍ സഹായിക്കുന്ന തരത്തിലുള്ള നല്ല ഉപദേശമാണ് റസൂല്‍ صلى الله عليه وسلم നല്‍കുന്നത്. ഇത് നമ്മള്‍ക്ക് കൂടിയുള്ള ഉപദേശമാണെന്ന് നാം മനസ്സിലാക്കുക.
- നിര്‍ബന്ധ നമസ്കാരത്തിന്‍റെ അവസാനത്തില്‍ സലാമിന് മുമ്പായി ഇത് പറയണമെന്നാണ് നബി صلى الله عليه وسلم അറിയിച്ചത്.
- فِى دُبُرِ كُلِّ صَلاَةٍ എന്നത് നമസ്കാരത്തിന്‍റെ അവസാനം എന്നും നമസ്കാരത്തിന് തൊട്ട് ശേഷം എന്നും അര്‍ത്ഥം പറയാം. ചൊല്ലേണ്ടത് ദിക്റുകളാണെങ്കില്‍ നമസ്കാര ശേഷം എന്നും പ്രാര്‍ത്ഥനകളാണെങ്കില്‍ നമസകാരത്തിന്‍റെ അവസാനം എന്നും അര്‍ത്ഥം പറയണം.
- ഒരാളോട് താന്‍ അയാളെ സ്നേഹിക്കുന്നുണ്ടെന്ന് അറിയിക്കല്‍ നല്ലതാണ് എന്ന് ഹദീസ് സൂചിപ്പിക്കുന്നു. സ്നേഹമുള്ളവരോട് ഇത് പ്രാര്‍ത്ഥിക്കാന്‍ പറയല്‍ നബി صلى الله عليه وسلم യോട് മാതൃകയാവലാണ്.
- മുആദു ബ്നു ജബല്‍ رضي الله عنه വിന്‍റെ മഹത്വം ഇതില്‍ നിന്ന് വ്യക്തമാകുന്നു.
- എല്ലാ നിര്‍ബന്ധ നമസ്കാരങ്ങളുടെ അവസാനത്തിലും സലാം വീട്ടുന്നതിന് മുന്നോടിയായി ഈ പ്രാര്‍ത്ഥന സ്ഥിരമായി പ്രാര്‍ത്ഥിക്കല്‍ നല്ലതാണ്.
- നമസ്കാരത്തില്‍ സലാമിന് മുമ്പാണ് പ്രാര്‍ത്ഥനയുടെ സ്ഥാനം, ശേഷം ദിക്റുകളുമാണ് വേണ്ടത്. അല്ലാഹു പറയുന്നു:
(فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّهَ) النساء: ١٠٣
അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവെ ഓര്‍മിക്കുക.
- നമസ്കാരത്തിന്‍റെ അവസാനത്തിലെ ഇരുത്തത്തില്‍ അത്തഹിയ്യാതും, നബി صلى الله عليه وسلم യുടെ മേലുള്ള സ്വലാത്തും കഴിഞ്ഞതിന് ശേഷം സലാമിന് മുമ്പായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. ആ സന്ദര്‍ഭത്തില്‍ പ്രാര്‍ത്ഥിക്കാവുന്ന ചില പ്രാര്‍ത്ഥനകള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അവ നാം പഠിക്കണം.
- സലാം വീട്ടിയതിന് ശേഷം പ്രാര്‍ത്ഥിക്കുന്നത് കൊണ്ട് കുഴപ്പമില്ല. നമുക്ക് ആവശ്യമുള്ള ഏത് കാര്യങ്ങളും എപ്പോഴും അല്ലാഹുവിനോട് നമുക്ക് ചോദിക്കാം. എന്നാല്‍ ശ്രേഷ്ടമായത് സലാമിന് മുമ്പേ പ്രാര്‍ത്ഥിക്കലാണ്.
- നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും അല്ലാഹുവിനോട് മാത്രമായിരിക്കണം. നബി صلى الله عليه وسلم പഠിപ്പിച്ച എല്ലാ പ്രാര്‍ത്ഥനകളും അല്ലാഹുവിനോട് മാത്രമാണ്.
- ആരാധനകള്‍ അതിന്‍റേതായ രൂപത്തില്‍ നിര്‍വ്വഹിക്കാന്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കാന്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം.
- അല്ലാഹുവിനെ സ്മരിക്കല്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നതിലേക്കും അല്ലാഹുവിന് നന്ദി കാണിക്കല്‍ അല്ലാഹുവിന് ആരാധനകള്‍ നിര്‍വ്വഹിക്കുന്നതിലേക്കും നയിക്കും.
- ധാരാളം അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ പ്രാര്‍ത്ഥനയാണ് ഇത്.
- ദിക്റുകള്‍ പല വിധമുണ്ട്. നമസ്കാരം അല്ലാഹുവിനെ സ്മരിക്കലാണ്. അത് ഭംഗിയായി നിര്‍വ്വഹിക്കാനുള്ള സഹായ തേട്ടമാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. നമസ്കാരത്തില്‍ അല്ലാഹുവിനെ നന്നായി ഓര്‍ക്കാന്‍ കഴിയണം. അപ്പോഴാണ് നമസ്കാരം ജീവസുറ്റതാകുന്നത്.
- അല്ലാഹുവിന് നന്ദി കാണിക്കല്‍ മൂന്ന് രൂപത്തിലാണ്,
- 'നല്ലനിലക്ക് നിനക്കായി ആരാധന ചെയ്യാന്‍ സഹായിക്കണേ' എന്നതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്; ധാരാളം ആരാധനക്ക് സഹായിക്കണേ എന്നല്ല പറഞ്ഞത്, ചെയ്യുന്ന ആരാധനകള്‍ ഭംഗിയാക്കുന്നതിന് എന്നെ സഹായിക്കണേ എന്നാണ്. അഥവാ ധാരാളം ആരാധനകള്‍ ചെയ്യലല്ല ഉത്തമം, ചെയ്യുന്നവ നന്നാക്കി ചെയ്യലാണ്.
- ഒരു കര്‍മം നന്നാവണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം: 1- ഇക്വ്ലാസ്വ്, അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമായി കര്‍മം ചെയ്യണം. 2- നബി صلى الله عليه وسلم യെ പിന്തുടര്‍ന്ന് കൊണ്ടുള്ള കര്‍മങ്ങളായിരിക്കണം. ഇവ രണ്ടും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളാണ്.
o اللهم أعني على ذكرك എന്നതില്‍ നാവ് കൊണ്ടുള്ള നല്ല കാര്യങ്ങളും, وشكرك എന്നതില്‍ ഹൃദയം കൊണ്ടുള്ള കാര്യങ്ങളും, وحسن عبادتك എന്നതില്‍ ശരീരാവയവങ്ങള്‍ കൊണ്ടുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളുന്നു.

No comments:
Post a Comment