ഫോളോ ചെയ്യാം

Sunday, 9 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 142 دروس الحديث - കപടവിശ്വാസികളുടെ അടയാളങ്ങള്‍

 


കപടവിശ്വാസികളുടെ അടയാളങ്ങള്‍

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "آيَةُ المُنَافِقِ ثَلاَثٌ: إِذَا حَدَّثَ كَذَبَ، وَإِذَا اؤْتُمِنَ خَانَ، وَإِذَا وَعَدَ أَخْلَفَ" رواه البخاري ومسلم

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: കപടന്‍റെ ലക്ഷണം മൂന്നെണ്ണമാണ്. അവന്‍ സംസാരിച്ചാല്‍ കളവ് പറയും, അവന്‍ വിശ്വസിച്ചാല്‍ ചതിക്കും, അവന്‍ വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും. (ബുഖാരി, മുസ്ലിം)


വിവരണം

  • കപട വിശ്വാസം വലിയ അപകടകരമായ ഒന്നാണ്. അത് വിശ്വാസിയുടെ ജീവിതത്തില്‍ വന്നുകൂടാ. കാപട്യം മനുഷ്യനെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് ആപതിപ്പിക്കും.
  • കപടവിശ്വാസികളുടെ ലക്ഷണങ്ങള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമുക്ക് അറിയിച്ച് നല്‍കുന്നത് നാം അതില്‍ പെട്ട് പോകാതിരിക്കാന്‍ വേണ്ടിയും അതില്‍ പെട്ടവരെ സൂക്ഷിക്കാന്‍ വേണ്ടിയുമാണ്.


കാപട്യം രണ്ട് വിധമുണ്ട്.


1-വിശ്വാസത്തിലുള്ള കാപട്യം. ഇസ്ലാം പ്രകടമാക്കലും സത്യ നിഷേധം മറച്ച് വെക്കലുമാണ് അത്. ഇതിലൂടെ അവന്‍ വിശ്വാസത്തില്‍ നിന്ന് പുറത്ത് പോകുന്നതാണ്.


2- കര്‍മത്തിലുള്ള കാപട്യം. ഇത് ചെയ്യുന്നവര്‍ വിശ്വാസത്തില്‍ നിന്ന് പുറത്ത് പോവുകയില്ലെങ്കിലും അതിന്‍റെ ആളുകള്‍ ചെയ്യുന്നത് വലിയ പാപമാണ്.

  •  ഈ ഹദീസില്‍ അവരുടെ ലക്ഷണമായി മൂന്ന് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. തര്‍ക്കിച്ചാല്‍ അവര്‍ തെറി പറയും എന്നത് അവരുടെ ലക്ഷണത്തില്‍ പെട്ടതായി വേറെ ഹദീസില്‍ വന്നിട്ടുമുണ്ട്.

കപട വിശ്വാസികളുടെ വിശേഷണങ്ങളായി വിശുദ്ധ ക്വുര്‍ആനിലും ഹദീസുകളിലും പറഞ്ഞ വിശേഷണങ്ങള്‍.


1- നമസ്കാരത്തിന്‍റെ വിഷയത്തിലുള്ള അലസത. അല്ലാഹു പറയുന്നു:

(وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَى) النساء: ١٤٢

'അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടാണ് നില്‍ ക്കുക'.


2- ആളുകളെ കാണിക്കാന്‍ വേണ്ടിയാണ് അവര്‍ നമസ്കരിക്കുന്നതും നല്ല കാര്യങ്ങള്‍ ചെയ്യുന്നതും. അല്ലാഹു പറയുന്നു:

(يُرَاءُونَ النَّاسَ) النساء: ١٤٢

'അവര്‍ ജനങ്ങളെ കാണിക്കുന്നവരാണ്'


3- അല്ലാഹുവിനെ വളരെ കറച്ച് മാത്രം ഓര്‍ക്കുന്നവരാണ് അവര്‍. അല്ലാഹു പറയുന്നു:

(وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا) النساء: ١٤٢

'കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ'.

4- ഇശാഅ്, ഫജ്ര്‍ നമസ്കാരങ്ങളില്‍ നിന്ന് പിന്തി നില്‍ക്കല്‍. ഇത് അവര്‍ക്ക് ഏറ്റവും ഭാരമേറിയ നമസ്കാരങ്ങളാണെന്ന് നബി  صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.

5- മതവിഷയങ്ങളില്‍ ഫിക്വ്'ഹ് (കൃത്യമായ അറിവ്) ഇല്ലാതിരിക്കല്‍. അല്ലാഹു പറയുന്നു:

(وَلَكِنَّ الْمُنَافِقِينَ لَا يَفْقَهُونَ) المنافقون: ٧

'പക്ഷെ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല'.

6- അവര്‍ പ്രകടനാ തല്‍പരരായിരിക്കും. പ്രത്യക്ഷമായി അവര്‍ നല്ലവരും പരോക്ഷമായി ദുഷിച്ചവരുമായിരിക്കും. അല്ലാഹു പറയുന്നു:

(وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ وَإِنْ يَقُولُوا تَسْمَعْ لِقَوْلِهِمْ كَأَنَّهُمْ خُشُبٌ مُسَنَّدَةٌ) المنافقون: ٤

'നീ അവരെ കാണുകയാണെങ്കില്‍ അവരുടെ ശരീരങ്ങള്‍ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക് കേട്ടിരുന്നു പോകും'.

7- അവര്‍ തിന്‍മ കല്‍പിക്കന്നവരും നന്‍മ വിരോധിക്കുന്നവരുമായിരിക്കും. അല്ലാഹു പറയുന്നു:

(الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ نَسُوا اللَّهَ فَنَسِيَهُمْ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ) التوبة: ٦٧

'കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍'.

  • ഈ തരത്തിലുള്ള സ്വഭാവ വിശേഷണങ്ങള്‍ ഉള്ളത് കൊണ്ടൊക്കെ തന്നെ അവര്‍ നരകത്തിന്‍റെ അടിത്തട്ടിലായിരിക്കും. അല്ലാഹു പറയുന്നു:

(إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا ) النساء: ١٤٥

'തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല'.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...