ഫോളോ ചെയ്യാം

Wednesday, 12 March 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 145 دروس الحديث - തസ്ബീഹിന്‍റെ മഹത്വം

 



തസ്ബീഹിന്‍റെ മഹത്വം

عَنْ مُصْعَبِ بْنِ سَعْدٍ، حَدَّثَنِي أَبِي قَالَ: كُنَّا عِنْدَ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ: أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ، كُلَّ يَوْمٍ أَلْفَ حَسَنَةٍ؟ فَسَأَلَهُ سَائِلٌ مِنْ جُلَسَائِهِ: كَيْفَ يَكْسِبُ أَحَدُنَا أَلْفَ حَسَنَةٍ؟ قَالَ: يُسَبِّحُ مِئَةَ تَسْبِيحَةٍ، فَيُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ يُحَطُّ عَنْهُ أَلْفُ خَطِيئَةٍ- 

മുസ്അബ് رضي الله عنه തന്‍റെ പിതാവ് സഅദു ബ്നു അബീ വക്വാസില്‍ നിന്നും നിവേദനം. സഅദ് رضي الله عنه പറഞ്ഞു: ഞങ്ങള്‍ (ഒരിക്കല്‍) അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യോടൊപ്പമായിരുന്നു. അപ്പോള്‍ പറഞ്ഞു: എല്ലാ ദിവസവും ആയിരം നന്‍മ സമ്പാദിക്കാന്‍ നിങ്ങളില്‍ ഒരാള്‍ക്ക് ബുദ്ധിമുട്ടാണോ? അപ്പോള്‍ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ കൂടെ ഇരിക്കുന്നവരില്‍ ഒരാള്‍ ചോദിച്ചു: ഞങ്ങളില്‍ ഒരാള്‍ എങ്ങനെയാണ് ആയിരം നന്‍മ സമ്പാദിക്കുക? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അവന്‍ നൂറ് തസ്ബീഹ് ചൊല്ലുക, അപ്പോള്‍ അവന് ആയിരം നന്‍മ രേഖപ്പെടുത്തപ്പെടും, അല്ലെങ്കില്‍ അവനില്‍ നിന്ന് ആയിരം തിന്‍മകള്‍ മായ്ക്കപ്പെടും. (മുസ്ലിം)

വിവരണം

  • ഈ ഹദീസില്‍ തസ്ബീഹിന്‍റെ പ്രാധാന്യം അറിയിക്കുന്നു.

  • സുബ്ഹാനല്ലാഹ് എന്ന് പറയലാണ് തസ്ബീഹ്, വളരെ എളുപ്പത്തില്‍ ചൊല്ലാന്‍ സാധിക്കുന്ന ദിക്ര്‍ ആണിത്. ഇതിന്‍റെ പ്രതിഫലം വളരെ വലിയതുമാണ്.

  • ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറയുന്നു: എല്ലാ മോശം കാര്യങ്ങളില്‍ നിന്നും ന്യൂനതകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധമാക്കലും പരിപൂര്‍ണ്ണത എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെടുത്തലും തസ്ബീഹ് കൊണ്ട് കല്‍പിക്കന്നതില്‍ ഉള്‍ക്കൊള്ളുന്ന. നിശ്ചയം തസ്ബീഹ് പരിശുദ്ധമാക്കലും, മഹത്വപ്പെടുത്തലും ഉള്‍ക്കൊള്ളുന്നതാണ്. (മജ്മൂഉല്‍ ഫതാവാ 16/125).
  • അല്ലാഹു അടിമകളോട് വളരെയേറെ നന്ദിയുള്ളവനാണ്. ചെറിയ കര്‍മങ്ങള്‍ക്ക് അവന്‍ വലിയ പ്രതിഫലം നല്‍കം. അല്ലാഹു പറയുന്നു:

(إِنَّ رَبَّنَا لَغَفُورٌ شَكُورٌ) فاطر: ٣٤

'തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ'.

  • ചെറിയ കാര്യങ്ങള്‍ക്ക് വലിയ പ്രതിഫലം ലഭിക്കുമ്പോള്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ അറിയുകയും നടപ്പിലാക്കകയും ചെയ്യാന്‍ നമുക്ക് സാധിക്കണം.

  • ഒരു നന്‍മക്ക് ചുരുങ്ങിയത് പത്ത് മടങ്ങ് പ്രതിഫലം ലഭിക്കും എന്ന് അല്ലാഹു അറിയിക്കുന്നു:

(مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَمَنْ جَاءَ بِالسَّيِّئَةِ فَلَا يُجْزَى إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ) الأنعام: ١٦٠

'വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല'.


ഇത് പോലെ വലിയ പ്രതിഫലം ലഭിക്കന്ന 

ചില ദിക് റുകള്‍ :

§ سُبحان الله وبحمده، سبحان الله العظيم എന്ന ദിക്ര്‍ നാവിന് ഭാരം കുറഞ്ഞതും, തുലാസില്‍ ഘനം തൂങ്ങുന്നതും, റഹ്മാനിലേക്ക് ഏറ്റവും പ്രിയങ്കരവുമായതാണ്.

§ لا حول ولا قوة إلا بالله സ്വര്‍ഗ്ഗത്തിലെ നിധികളില്‍ പെട്ട ഒരു നിധിയാണ്.

§  سُبحان الله، والحمدُ لله، ولا إله إلا الله، والله أكبرُ أحبُّ الكلام إلى الله വാക്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളതാണ്.

 

ദിക്റിന്‍റെ ഫലങ്ങള്‍

1- നമ്മുടെ കര്‍മങ്ങളില്‍ ഉത്തമമായിട്ടുള്ളവയാണ് ദിക്റുകള്‍

2- അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും പരിശുദ്ധവും വളര്‍ച്ചയുള്ളതുമാണ് അവ.

3- നമ്മുടെ പദവികള്‍ ഏറ്റവും അധികം ഉയര്‍ത്തുന്നവയാണ് ദിക്റുകള്‍

4- സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാള്‍ ഉത്തമമാണ്.

5- അല്ലാഹുവിന്‍റെ മര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനേക്കാള്‍ ഉത്തമമാണ്.

6- അല്ലാഹുവിനെ ഓര്‍ക്കുന്നവനും ഓര്‍ക്കാത്തവനും, ജീവിച്ചിരിക്കുന്നവനും മരിച്ചവനേയും പോലെയാണ്.

7- ഒരു അടിമ അല്ലാഹുവിനെ ഓര്‍ത്താല്‍ അല്ലാഹു അവനെ ഓര്‍ക്കും. ഒരു ആള്‍ക്കൂട്ടത്തില്‍ വെച്ച് അവന്‍ അല്ലാഹുവിനെ കുറിച്ച് പറഞ്ഞാല്‍ അവരേക്കാള്‍ ശ്രേഷ്ടമായവരുടെ ഇടയില്‍ അല്ലാഹു അവനെ കുറിച്ചും പറയും.

8- ദിക്റുകള്‍ പിശാചിനെ അകറ്റി നിര്‍ത്തും.

9- ദിക്റുകള്‍ അല്ലാഹുവിന് ഇഷ്ടമാണ്

10- ഹൃദയത്തിന് ശാന്തതയും സമാധാനവും കൈവരും.

11-ഹൃദയത്തിനേയും ശരീരത്തിനേയും ശക്തമാക്കും

12- ഹൃദയ വിശാലതയും മുഖപ്രസന്നതയും സമ്മാനിക്കും.

തുടങ്ങി അനേകം ഫലങ്ങള്‍ ദിക്ര്‍ മുഖേന നേടാനാകും.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...