സ്വര്‍ഗ്ഗത്തിലെ സൗഭാഗ്യങ്ങള്‍
عن أَبي سَعِيدٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ فِي الجَنَّةِ لَشَجَرَةً، يَسِيرُ الرَّاكِبُ الجَوَادَ المُضَمَّرَ السَّرِيعَ
مِائَةَ عَامٍ مَا يَقْطَعُهَا»- رواه البخاري ومسلم
അബൂസഈദ് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്, വേഗത്തില്‍ കുതിക്കുന്ന കുതിരപ്പുറത്ത് യാത്ര ചെയ്യുന്നവന്‍ (അതിന് അടുത്ത് കൂടി) നൂറ് വര്‍ഷം സഞ്ചരിച്ചാല്‍ (പോലും) അതിനെ മുറിച്ച് കടക്കുകയില്ല. (ബുഖാരി, മുസ്ലിം)
വിവരണം
- ഈ ഹദീസില്‍ സ്വര്‍ഗ്ഗത്തിന്‍റെ വിശാലതയെ അറിയിക്കുന്നു.
- സ്വര്‍ഗ്ഗത്തിലെ ഒരു മരത്തിന്‍റെ ചുവട്ടിലൂടെ ചേലൊത്ത ഒരു കുതിരയെ വേഗത്തില്‍ ഓടിച്ചാല്‍ പോലും നൂറ് വര്‍ഷമായാലും അതിനെ മുറിച്ച് കടക്കുകയില്ല. അത്രക്ക് വിശാലവും വലിപ്പമേറിയതുമാണ് സ്വര്‍ഗ്ഗവും അതിലെ അനുഗ്രഹങ്ങളും.
- സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഒരുക്കി വെച്ച അനുഭൂതികള്‍ ഇത് വരെ ഒരു കണ്ണും കാണാത്തതും, അവിടത്തെ ശബ്ദങ്ങള്‍ ഒരു കാതും കേള്‍ക്കാത്തതും, മനുഷ്യ ഹൃദയത്തിന് ഭാവന പോലും നല്‍കാന്‍ സാധിക്കാത്തവയുമാണ്.
- സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികളുണ്ട്. ഓരോ രണ്ട് പദവികള്‍ക്കിടയിലും ആകാശ ഭൂമിയോളം വിശാലതയുണ്ട് എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
- സ്വര്‍ഗ്ഗത്തിന്‍റെ വിശാലതയെ കുറിച്ച് അല്ലാഹു പറയുന്നു:
ﱡ سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ ﱠ الحديد: ٢١
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
- സ്വര്‍ഗ്ഗത്തില്‍ വിശ്വാസിക്ക് 60 മൈല്‍ ദൂരത്തോളം വിശാലമായ മുത്ത് കൊണ്ടുള്ള ഭവനം ഉണ്ടാകും എന്ന് നബി صلى الله عليه وسلمഅറിയിച്ചിട്ടുണ്ട്.
- സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് ആദം عليه السلام യുടെ വലിപ്പം (60 മുഴം) ഉണ്ടായിരിക്കും. അത് പോലെ നൂറ് ആളുകളുടെ ശക്തി അവന് നല്‍കുകയും ചെയ്യും എന്നും റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
സ്വര്‍ഗ്ഗവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
- സ്വര്‍ഗ്ഗത്തിന് എട്ടു വാതിലുകളുണ്ട്.
- സ്വര്‍ഗ്ഗത്തിലെ റൂമുകള്‍ നക്ഷത്രങ്ങള്‍ കണക്കെ മുകളിലായി കാണപ്പെടും.
ﱡ لَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَفٌ مِنْ فَوْقِهَا غُرَفٌ مَبْنِيَّةٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَعْدَ اللَّهِ لَا يُخْلِفُ اللَّهُ الْمِيعَادَﱠ الزمر: ٢٠
പക്ഷെ, തങ്ങളുടെ റബ്ബിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
- സ്വര്‍ഗ്ഗത്തില്‍ വിശാലവും അമൂല്യവുമായ കൊട്ടാരങ്ങളും ടെന്‍റുകളും ഉണ്ട്.
- സ്വര്‍ഗ്ഗത്തിലെ മണ്ണ് കസ്തൂരിയും കുങ്കുമവുമാണ്.
- സ്വര്‍ഗ്ഗത്തില്‍ അത്ഭുതകരമായ അരുവികളുണ്ട്. പാല്‍, മദ്യം, തേന്‍ എന്നിവയുള്‍ക്കൊള്ളുന്ന നദികളുമുണ്ട്. (സൂറത്തു മുഹമ്മദ്:15)
തുടങ്ങിയ ധാരാളം സുഗാനുഗ്രഹങ്ങളുടെ കേന്ദ്രമാണ് സ്വര്‍ഗ്ഗം. അതില്‍ എത്തിപ്പെടാനുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ നരക മോചനവും സ്വര്‍ഗ്ഗപ്രവേശനവും ആവണം. അപ്പോള്‍ അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിത്തീരും. അല്ലാഹു പറയുന്നു:
ﱡﭐوَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَئِكَ لَهُمُ الدَّرَجَاتُ الْعُلَى ﱠ طه: ٧٥
സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.
- ദുന്‍യാവിനപ്പുറം പരലോകത്തിന് വേണ്ടി പരിശ്രമിക്കുക.
ﱡﭐ مَنْ كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَنْ نُرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَدْحُورًا (18) وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا ﱠ الإسراء: ١٨ - ١٩
ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്. * ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.

No comments:
Post a Comment