ഫോളോ ചെയ്യാം

Tuesday, 4 March 2025

القواعــد الأربـع للشيخ محمد بن عبد الوهاب_ നാല് നിയമങ്ങള്‍ ശൈഖ് മുഹമ്മദ് ബനു അബ്ദുല്‍ വഹാബ്

 



القواعــد الأربـع

للشيخ محمد بن عبد الوهاب

നാല് നിയമങ്ങള്‍

ശൈഖ് മുഹമ്മദ് ബനു അബ്ദുല്‍ വഹാബ്

 

المترجم: أبو عبد الهادي نوفل بن محمد علي مديني

المراجع: فضيلة الدكتور محمد أشرف علي المليباري- المدينة المنورة


പരിഭാഷകന്‍:

നൗഫല്‍ മദീനി


 


പരിശോധകന്‍:

ഡോ.മുഹമ്മദ് അഷ്റഫ് മലൈബാരി-മദീന

  

بسم الله الرحمن الرحيم 

            أسأل الله الكريم ربّ العرش العظيم أن يتولاّك في الدنيا والآخرة، وأن يجعلك مبارَكـًا أينما كنت، وأن يجعلك ممّن إذا أُعطيَ شكر، وإذا ابتُلي صبر، وإذا أذنب استغفر، فإنّ هؤلاء الثلاث عنوان السعادة.

ഇഹത്തിലും പരത്തിലും അല്ലാഹു താങ്കളെ രക്ഷപ്പെടുത്തട്ടെ എന്നും താങ്കള്‍ എവിടെ ആയിരുന്നാലും താങ്കളെ അവന്‍ അനുഗ്രഹീതനാക്കട്ടെ എന്നും ,(അനുഗ്രഹങ്ങള്‍) നല്‍കപ്പെട്ടാല്‍ നന്ദി കാണിക്കുന്നവരിലും പരീക്ഷിക്കപ്പെട്ടാല്‍ ക്ഷമിക്കുന്നവരിലും പാപം ചെയ്താല്‍ പാപമോചന ത്തിന് തേടുന്നവരിലും അവന്‍ താങ്കളെ ഉള്‍പ്പെടുത്താനും മാന്യനം മഹത്തായ അര്‍ശിന്‍റെ റബ്ബുമായ അല്ലാഹുവിനോട് ഞാന്‍ ചോദിക്കുന്ന. നിശ്ചയം ഈ മൂന്ന് കാര്യങ്ങള്‍ സൗഭാഗ്യത്തിന്‍റെ വിലാസമാണ്.

           اعلم أرشدك الله لطاعته: أن الحنيفيّة ملّة إبراهيم: أن تعبد الله مخلصـًا له الدين كما ﭧ ﭨ ﭽوَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ الذاريات: ٥٦، فإذا عرفت أنّ الله خلقك لعبادته فاعلم: أنّ العبادة لا تسمّى عبادة إلا مع التوحيد، كما أنّ الصلاة لا تسمّى صلاة إلى مع الطهارة، فإذا دخل الشرك في العبادة فسدتْ كالحدَث إذا دخل في الطهارة. فإذا عرفتَ أن الشرك إذا خالط العبادة أفسدها وأحبط العمل وصار صاحبه من الخالدين في النار عرفتَ أنّ أهمّ ما عليك: معرفة ذلك، لعلّ الله أن يخلّصك من هذه الشَّبَكة، وهي الشرك بالله الذي قال الله فيه: إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ النساء: ٤٨، وذلك بمعرفة أربع قواعد ذكرها الله تعالى في كتابه.  

താങ്കള്‍ അറിയുക, അല്ലാഹു അവനെ അനുസരിക്കുന്നതിന് താങ്കള്‍ക്ക് വഴി കാണിക്കട്ടെ. നിശ്ചയം ഋജുവായിട്ടുള്ള (മാര്‍ഗ്ഗം) ഇബ്റാഹീം നബി  عليه السلام  യുടെ മില്ലത്ത് ആണ്. (അത്): കീഴ്വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് താങ്കള്‍ അവനെ ആരാധിക്കലാണ്. അല്ലാഹു പറഞ്ഞത് പോലെ: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല". (ദാരിയാത്ത്:56). അല്ലാഹു താങ്കളെ സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനാണെന്ന് താങ്കള്‍ മനസ്സിലാക്കിയാല്‍, തൗഹീദിനോട് (ഏക ദൈവാരാധന) കൂടിയല്ലാതെ ആരാധനയെ ആരാധന എന്ന് വിളിക്കപ്പെടില്ല എന്ന് താങ്കള്‍ അറിയണം. ശുദ്ധിയോട് (വുദൂഓട്) കൂടിയല്ലാതെ നമസ്കാരത്തെ നമസ്കാരം എന്ന് വിളിക്കപ്പെടാത്തത് പോലെ (ആണിത്). ആരാധനയില്‍ ശിര്‍ക്ക് പ്രവേശിച്ചാല്‍ ശുദ്ധീകരണത്തില്‍ അശുദ്ധി കടക്കുന്നത് പോലെ അത് കുഴപ്പത്തിലാകും. ശിര്‍ക്ക് ആരാധനയില്‍ പ്രവേശിച്ചാല്‍ അത് അതിനെ നശിപ്പിക്കുമെന്നും, കര്‍മത്തെ അത് നിഷ്ഫലമാക്കും എന്നും, അത് ചെയ്യുന്ന ആള്‍ നരകത്തില്‍ ശാശ്വതരായവരില്‍ പെടുമെന്നും താങ്കള്‍ അറിഞ്ഞാല്‍, താങ്കളുടെ മേല്‍ വളരെ പ്രാധാന്യമുള്ളതാണ് അതിനെ കുറിച്ച് അറിയല്‍ എന്ന് താങ്കള്‍ മനസ്സിലാക്കണം. അല്ലാഹു താങ്കളെ ഈ വലയില്‍ നിന്നും രക്ഷപ്പെടുത്തിയേക്കാം. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാണത് (ആ വല). അല്ലാഹു ആ കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു:" തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. "(നിസാഅ്:116), അത് (ഈ കാര്യം മനസ്സിലാക്കല്‍) അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ പറഞ്ഞതായ നാല് നിയമങ്ങള്‍ അറിയുന്നതോട് കൂടിയാണ്.

القاعدة الأولى:

 أن تعلم أنّ الكفّار الذين قاتلهم رسول الله r يُقِرُّون بأنّ الله تعالى هو الخالِق المدبِّر، وأنّ ذلك لم يُدْخِلْهم في الإسلام، والدليل: قوله تعالى قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ يونس: ٣١ 

ഒന്നാമത്തെ നിയമം: റസൂല്‍  صلى الله عليه وسلم യുദ്ധം ചെയ്തവരായ അവിശ്വാസികള്‍, നിശ്ചയം അവര്‍ അല്ലാഹു ആണ് സാക്ഷാല്‍ സ്രഷ്ടാവും നിയന്താവും എന്ന് ഉറച്ച് അംഗീകരിക്കുന്നവരായിരുന്നു എന്നും അത് (ആ വിശ്വാസം) അവരെ ഇസ്ലാമില്‍ പ്രവേശിപ്പിച്ചില്ല എന്നും താങ്കള്‍ അറിയല്‍. (അതിന്) തെളിവ് അല്ലാഹുവിന്‍റെ വചനം: "പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കു ന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?". (യൂനുസ്:31)

القاعدة الثانية:

أنّهم يقولون: ما دعوناهم وتوجّهنا إليهم إلا لطلب القُرْبة والشفاعة، فدليل القُربة قوله تعالى  وَالَّذِينَ اتَّخَذُوا مِنْ دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ الزمر: ٣

രണ്ടാമത്തെ നിയമം: ശഫാഅത്തിനും (ശുപാര്‍ശ), സാമീപ്യം നേടാനുമല്ലാതെ ഞങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുകയും അവരിലേക്ക് തിരിയുകയും ചെയ്യുന്നില്ല എന്ന് അവര്‍ (അവിശ്വാസികള്‍) പറയുന്നവരായിരുന്നു.  സാമീപ്യം നേടലിനെ കുറിച്ചുള്ള  തെളിവ്:- അല്ലാഹു പറഞ്ഞിരിക്കുന്നു: അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (സൂറത്തു സുമര്‍:3)

            ودليل الشفاعة قوله تعالى: ﭽ وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ يونس: ١٨، والشفاعة شفاعتان: شفاعة منفيّة وشفاعة مثبَتة: 

            فالشفاعة المنفيّة ما كانت تٌطلب من غير الله فيما لا يقدر عليه إلاّ الله، والدليل: قوله تعالى يَاأَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ البقرة: ٢٥٤.

ശഫാഅത്തിന്‍റെ തെളിവ്: അല്ലാഹുവിന്‍റെ വചനം: "അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു." (യൂനുസ്:18).


ശഫാഅത്ത് രണ്ട് വിധമുണ്ട്:

  1. അല്ലാഹു വിരോധിച്ച ശഫാഅത്ത്.
  2. -അല്ലാഹു സ്ഥിരപ്പെടുത്തിയ ശഫാഅത്ത്.


         അപ്പോള്‍ വിരോധിക്കപ്പെട്ട ശഫാഅത്ത് എന്നാല്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും കഴിയാത്ത കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരോട് തേടലാണത്. തെളിവ്: അല്ലാഹുവിന്‍റെ വചനം: "സത്യവിശ്വാ സികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതി നു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധിക ള്‍ തന്നെയാകുന്നു അക്രമികള്‍." (സൂറത്തുല്‍ ബഖറ:254)

           والشفاعة المثبَتة هي: التي تُطلب من الله، والشّافع مُكْرَمٌ بالشفاعة، والمشفوع له: من رضيَ اللهُ قوله وعمله بعد الإذن كما قال تعالى:   مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِالبقرة: ٢٥٥.

സ്ഥിരപ്പെട്ട (അനുവദനീയമായ) ശഫാഅത്ത്: അത്, അല്ലാഹുവില്‍ നിന്ന് തേടപ്പെടുന്നവയാണ്. ശഫാഅത്ത് നടത്തുന്നവന്‍ ശഫാഅത്ത് കൊണ്ട് ആദരിക്കപ്പെടുന്നവനാണ്. ശുപാര്‍ശ നടത്തപ്പെടുന്നവന് അതിനുള്ള അനുമതിക്ക് പിറകെ അവന്‍റെ വാക്കിനേയും പ്രവര്‍ത്തനത്തേയും അല്ലാഹു തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞത് പോലെ: "അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?" (സൂറത്തുല്‍ ബഖറ:255)

 القاعدة الثالثة: 

أنّ النبي r ظهر على أُناسٍ متفرّقين في عباداتهم منهم مَن يعبُد الملائكة، ومنهم من يعبد الأنبياء والصالحين، ومنهم من يعبد الأحجار والأشجار، ومنهم مَن يعبد الشمس والقمر، وقاتلهم رسول الله r ولم يفرِّق بينهم، والدليل قوله تعالى: وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ البقرة: ١٩٣.

മൂന്നാമത്തെ നിയമം:  തങ്ങളുടെ ആരാധനകളില്‍ വ്യത്യസ്ഥത വെച്ച് പുലര്‍ത്തിയിരുന്ന ഒരു ജന വിഭാഗത്തിലേക്കാണ് നിശ്ചയം നബി  صلى الله عليه وسلم വന്നത്. അവരില്‍ മലക്കുകളെ ആരാധിക്കുന്നവരുണ്ട്, സജ്ജനങ്ങളേയും നബിമാരെയും ആരാധിക്കുന്നവര്‍ അവരിലുണ്ട്, മരങ്ങളേയും കല്ലുകളേയും ആരാധിക്കുന്നവര്‍ അവരിലുണ്ട്, സൂര്യനേയും ചന്ദ്രനേയും ആരാധിക്കുന്നവര്‍ അവരിലുണ്ട്. അവര്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കാതെ റസൂല്‍  صلى الله عليه وسلم അവരോട് പോരാടി. തെളിവ്, അല്ലാഹുവിന്‍റെ വചനം: "മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. " (സൂറത്തുല്‍ ബഖറ:193)

            ودليل الشمس والقمر قوله تعالى: وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ فصلت: ٣٧.

സൂര്യനെയും ചന്ദ്രനേയും സംബന്ധിച്ച (അവര്‍ ആരാധിച്ചിരുന്നു എന്നതിന്) തെളിവ്, അല്ലാഹുവിന്‍റെ വചനം: "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. " (ഫുസ്സ്വിലത്ത്:37)

           ودليل الملائكة قوله تعالى: وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا آل عمران: ٨٠.

മലക്കുകളെ (അവര്‍ ആരാധിച്ചിരുന്നു എന്നതിന്) തെളിവ്: അല്ലാഹുവിന്‍റെ വചനം: "മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയുമില്ല" (ആലുഇംറാന്‍:80)

ودليل الأنبياء قوله تعالى: وَإِذْ قَالَ اللَّهُ يَاعِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَهَيْنِ مِنْ دُونِ اللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ المائدة: ١١٦.

നബിമാരെ സംബന്ധിച്ച (അവര്‍ ആരാധിച്ചിരുന്നു എന്നതിന്) തെളിവ്, അല്ലാഹുവിന്‍റെ വചനം: "അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍." (സൂറത്തുല്‍ മാഇദ:116)

ودليل الصالحين قوله تعالى: أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ الإسراء: ٥٧.

സജ്ജനങ്ങളെ സംബന്ധിച്ച (അവര്‍ ആരാധിച്ചിരുന്നു എന്നതിന്) തെളിവ്, അല്ലാഹുവിന്‍റെ വചനം: "അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു..." (സൂറത്തുല്‍ ഇസ്റാഅ്:57)

ودليل الأحجار والأشجار قوله تعالى: أَفَرَأَيْتُمُ اللَّاتَ وَالْعُزَّى * وَمَنَاةَ الثَّالِثَةَ الْأُخْرَى النجم: ١٩ - ٢٠

മരങ്ങളേയും കല്ലുകളേയും സംബന്ധിച്ച (അവര്‍ ആരാധിച്ചിരുന്നു എന്നതിന്) തെളിവ്, അല്ലാഹുവിന്‍റെ വചനം: "ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?, വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും" (സൂറത്തുന്നജ്മ്: 19-20)

وحديث أبي واقدٍ الليثي t قال: خرجنا مع النبي r إلى حُنينٍ ونحنُ حدثاءُ عهدٍ بكفرٍ، وللمشركين سدرةٌ يعْكفُون عندَها وينوِطُونَ بِها أسْلحتَهم يقال لها: ذاتُ أنواطٍ[1]، فَمررْنا بِسِدْرةٍ فقلنا: يا رسول الله اجْعلْ لنَا ذاتَ أنواطٍ كما لهمْ ذاتُ أنواطٍ... الحديث. (رواه الطبراني في المعجم الكبير:3/244) -

അബൂവാഖിദുല്ലൈസിയുടെ ഹദീസ്, അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ നബി  صلى الله عليه وسلم യുടെ കൂടെ ഹുനൈനിലേക്ക് പുറപ്പെട്ടു, ഞങ്ങള്‍ കുഫ്റില്‍ നിന്ന് അടുത്ത കാലത്ത് മടങ്ങിയ (ഇസ്ലാമിലെ) പുതിയ ആളുകള്‍ ആയിരുന്നു. ബഹുദൈവാരാധകര്‍ക്ക് ദാത്തു അന്‍വാത്ത് എന്ന് പറയപ്പെടുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു, അവര്‍ അതിനടുത്ത് ഭജനമിരിക്കുകയും, അവരുടെ ആയുധങ്ങള്‍ അതിന്‍ മേല്‍ തൂക്കി ഇടുകയും ചെയ്യാറുണ്ടായിരുന്നു. ആ ഇലന്ത മരത്തിനടുത്ത് കൂടി ഞങ്ങള്‍ നടന്നു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. അവര്‍ക്ക് ദാത്തു അന്‍വാത്ത് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാത്തു അന്‍വാത്ത് താങ്കള്‍ ഉണ്ടാക്കൂ.. (ഹദീസ്)

[1] - والأنواط جمع نوط وهو : التعليق، أي : ذاتُ تعاليق، يعلِّقون بها أسلحتهم للتبرّك بها، فقال بعضُ الصحابة الذين أسلموا قريبـًا ولمْ يعرفوا التوحيد تمامـًا. (شرح القواعد الأربع للشيخ صالح الفوزان حفظه الله)

അന്‍വാത്വ് എന്നാല്‍ നൗത്വ് എന്നതിന്‍റെ ബഹുവചനമാണ്. അഥവാ തൂക്കിയിടുന്നത് എന്നര്‍ത്ഥം. അവര്‍ അവരുടെ ആയുധങ്ങള്‍ ബറകത്തിന് വേണ്ടി അതിന്‍മേല്‍ തൂക്കി ഇടാറുണ്ടായിരുന്നു.  അടുത്ത് ഇസ്ലാമിലേക്ക് വന്ന സ്വഹാബിമാര്‍ ആണ് അങ്ങനെ പറഞ്ഞത്. അവര്‍ തൗഹീദ് പരിപൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല.


القاعدة الرابعة: 

أنّ مشركي زماننا أغلظ شركـًا من الأوّلين، لأنّ الأوّلين يُشركون في الرخاء ويُخلصون في الشدّة، ومشركوا زماننا شركهم دائم؛ في الرخاء والشدّة. والدليل قوله تعالى: فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ العنكبوت: ٦٥

നാലാമത്തെ നിയമം: പൂര്‍വ്വകാല മുശ്രിക്കുകളേക്കാള്‍ കട്ടി കൂടിയവരാണ് നമ്മുടെ കാലത്തെ മുശ്രിക്കുകള്‍ (ബഹുദൈവാരാധകര്‍). കാരണം പൂര്‍വിക ബഹുദൈവാരാധകര്‍ ഐശ്വര്യ കാലത്ത് ശിര്‍ക്ക് (അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍)  ചെയ്യുകയും വിപത്തുള്ളപ്പോള്‍ (പ്രതിസന്ധി ഘട്ടങ്ങളില്‍) ഇഖ്ലാസുള്ളവരുമായിരുന്നു. നമ്മുടെ കാലത്തുള്ള ബഹുദൈവാരാധകരുടെ ശിര്‍ക്ക് എല്ലായ്പ്പോഴുമുള്ളതാണ്, അത് ഐശ്വര്യമുള്ളപ്പോഴും വിപത്തുള്ളപ്പോഴുമെല്ലാം ഉണ്ട്. അതിന് തെളിവ്, അല്ലാഹുവിന്‍റെ വചനം: "എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു." (അല്‍ അന്‍കബൂത്ത്: 65)

 




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...