ഫോളോ ചെയ്യാം

Wednesday, 5 March 2025

نَوَاقِـضُ الإِسْلَامِ لِإِمَامِ الدَّعْوَةِ الشَّيْخِ مُحَمَّدِ بْنِ عَبْدِ الوَهَّابِ بْنِ سُلَيْمَانِ التَّمِيمِيِّ _ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാകുന്ന കാര്യങ്ങള്‍



بسم الله الر حمن الرحيم

نَوَاقِـضُ الإِسْلَامِ

لِإِمَامِ الدَّعْوَةِ الشَّيْخِ

مُحَمَّدِ بْنِ عَبْدِ الوَهَّابِ بْنِ سُلَيْمَانِ التَّمِيمِيِّ

ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകാന്‍ 

കാരണമാകുന്ന കാര്യങ്ങള്‍

 

المترجم: أبو عبد الهادي نوفل بن محمد علي مديني

المراجع: فضيلة الدكتور محمد أشرف علي المليباري- المدينة المنورة


പരിഭാഷകന്‍:

നൗഫല്‍ മദീനി


പരിശോധകന്‍:

ഡോ.മുഹമ്മദ് അഷ്റഫ് മലൈബാരി-മദീന


قال شيخ الإسلام محمد بن عبد الوهاب رحمه الله: 

اعْلَمْ أَنَّ نَوَاقِضَ الإِسْلَامِ عَشَرَةُ نَوَاقِضِ

ശൈഖ് മുഹമ്മദു ബ്നു അബ് ദില്‍ വഹാബ് رحمه الله പറഞ്ഞു: 

അറിയുക: നിശ്ചയം ഇസ്ലാമില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാകുന്ന കാര്യങ്ങള്‍ പത്തെണ്ണമാണ്

الأَوَّلُ

الشِّرْكُ فِي عِبَادَةِ اللهِ، وَحْدَهُ لَا شَرِيكَ لَهُ، 

قَالَ تَعَالَى: (إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ) النساء: ٤٨  

وَقَالَ تَعَالَى: (إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ  المائدة: ٧٢  

وَمِنْهُ الذَّبْحُ لِغَيْرِ اللهِ، كَمَنْ يَذْبَحُ لِلْجِنِّ أَوْ لِلْقَبْرِ.

ഒന്ന്:

അല്ലാഹുവിനെ ആരാധിക്കന്നുതില്‍ ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) ചെയ്യല്‍. അവന്‍ ഏകനാണ്, അവന് പങ്കുകാരില്ല.

അല്ലാഹു പറഞ്ഞു:

"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്".

അല്ലാഹു പറഞ്ഞു:

"അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല".

അതില്‍ പെട്ടവയാണ്: 'അല്ലാഹു അല്ലാത്തവര്‍ക്ക് അറുക്കല്‍. ജിന്നിനോ അല്ലെങ്കില്‍ (ഏതെങ്കിലും) ക്വബ്റിനടുത്തോ (വെച്ച്) അറുക്കുന്നവനെ പോലെ.


الثَّانِي 
مَنْ جَعَلَ بَيْنَهُ وَبَيْنَ اللهِ وَسَائِطَ يَدْعُوهُمْ وَيسْأَلُهُمْ الشَّفَاعَةَ، وَيَتَوَكَّلُ عَلَيْهِمْ، كَفَرَ إِجْمَاعًا.

രണ്ട്:

         ഒരാള്‍ അവനും അല്ലാഹുവിനും ഇടയില്‍ ഇടയാളന്‍മാരെ ഉണ്ടാക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും അവരോട് ശഫാഅത്ത് (ശുപാര്‍ശ) ചോദിക്കുകയും, അവരുടെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു. അവന്‍ (പണ്ഡിതരുടെ) ഇജ്മാഓടെ (യോചിച്ച അഭിപ്രായം) കാഫിര്‍ (അവിശ്വാസി) ആയിരിക്കുന്നു.


الثَّالِثُ
مَنْ لَمْ يُكَفِّرِ المُشْرِكِينَ أَوْ شَكَّ فِي كُفْرِهِمْ، أَوْ صَحَّحَ مَذْهَبَهُم، كَفَرَ.

മൂന്ന്:

  ശിര്‍ക്ക് ചെയ്യുന്നവരെ (അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവരെ) അവിശ്വാസിയാക്കാത്തവനും, അല്ലെങ്കില്‍ അവരുടെ കുഫ്റില്‍ സംശയിക്കുകയും അവരുടെ അഭിപ്രായങ്ങളെ ശരി വെക്കുകയും ചെയ്യുന്നവന്‍. അവന്‍ അവിശ്വാസിയായിരിക്കുന്നു.

الرَّابِعُ
 

مَنْ اعْتَقَدَ أَنَّ غَيْرَ هَدْي النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَم أَكْمَلُ مِنْ هَدْيِهِ،  أَوْ أَنَّ حُكْمَ غَيْرِهِ أَحْسَنُ مِنْ حُكْمِهِ، كَالذِينَ يُفَضِّلُونَ حُكْمَ الطَّوَاغِيتِ عَلَى حُكْمِهِ- فَهُوَ كَافِرٌ.

നാല്:

         നിശ്ചയം നബി صلى الله عليه وسلم യുടെതല്ലാത്ത ഒരു മാര്‍ഗ്ഗദര്‍ശനം നബി صلى الله عليه وسلم യുടെ മാര്‍ഗ്ഗദര്‍ശനത്തേക്കാള്‍ ഏറ്റവും പരിപൂര്‍ണ്ണമാണെന്ന് ഒരാള്‍ വിശ്വസിക്കുന്നു, അല്ലെങ്കില്‍ നബി صلى الله عليه وسلم യുടെ വിധികല്‍പ്പിക്കലിനേക്കാള്‍ ഏറ്റവും നല്ലത് നബി صلى الله عليه وسلم യുടേതല്ലാത്ത വിധിയാണെന്ന് (ഒരാള്‍ വിശ്വസിക്കുന്നു), നബി صلى الله عليه وسلم യുടെ വിധിയേക്കാള്‍ ദുര്‍മൂര്‍ത്തികളുടെ വിധിയെ ശ്രേഷ്ഠമാക്കുന്നവരെ പോലെ (ഉള്ളവര്‍), അപ്പോള്‍ അവന്‍ അവിശ്വാസിയാണ്.

 الْخَامِسُ


مَنْ أَبْغَضَ شَيْئًا مِمَّا جَاءَ بِهِ الرَّسُولُ صَلَّى اللهُ عَلَيْهِ وَسَلَم - وَلَوْ عَمِلَ
بِهِ -، كَفَرَ

അഞ്ച്:

ആരെങ്കിലും നബി صلى الله عليه وسلم കൊണ്ടുവന്നതായ ഏതെങ്കിലും കാര്യത്തെ വെറുത്താല്‍ -അവന്‍ അത് ചെയ്താലും- അവിശ്വാസിയായിരിക്കുന്നു.

السَّادِسُ


           مَنِ اسْتَهْزَأَ بِشَيْءٍ مِنْ دِينِ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَم، أَوْ ثَوَابَ اللهِ، أَوْ عِقَابِهِ، كَفَرَ، وَالدَلِيلُ قَوْلُهُ تَعَالَى: (وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ * لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ إِنْ نَعْفُ عَنْ طَائِفَةٍ مِنْكُمْ نُعَذِّبْ طَائِفَةً بِأَنَّهُمْ كَانُوا مُجْرِمِينَ) التوبة: ٦٥ - ٦٦  

ആറ്:

 റസൂല്‍ صلى الله عليه وسلم യുടെ മതത്തില്‍ പെട്ട ഏതെങ്കിലും കാര്യത്തേയോ, അല്ലാഹുവിന്‍റെ പ്രതിഫലത്തേയോ, അവന്‍റെ ശിക്ഷയേയോ ആരെങ്കിലും പരിഹസിച്ചാല്‍ അവന്‍ അവിശ്വാസിയായിരിക്കുന്നു. (അതിന്) തെളിവ്, അല്ലാഹു പറഞ്ഞു:

"നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? ണ്ഡ നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്".

السَّابِعُ


السِّحْرُ - وَمِنْهُ: الصَّرْفُ وَالعَطْفُ-، فَمَنْ فَعَلَهُ أَوْ رَضِيَ بِهِ كَفَرَ، وَالدَلِيلُ قَوْلُهُ تَعَالَى: (وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ) البقرة: ١٠٢

ഏഴ്:

  മാരണം. അതില്‍ പെട്ടതാണ് (കാര്യങ്ങളില്‍ നിന്ന്) പിന്തിരിപ്പിക്കുന്നതും, (അവയോട്) അടുപ്പിക്കുന്നതും (ആയ മാരണം). അത് ആരെങ്കിലും ചെയ്യുകയോ അതില്‍ തൃപ്തിപ്പെടുകയോ ചെയ്താല്‍ അവന്‍ അവിശ്വാസിയായി.

തെളിവ്, അല്ലാഹു പറഞ്ഞു:

"എന്നാല്‍ (ഹാറൂത്തും മാറൂത്തും) ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല".


الثَّامِنُ


            مُظَاهَرَةُ المُشْرِكِينَ وَمُعَاوَنَتُهُمْ عَلَى المُسْلِمِينَ. وَالدَلِيلُ قَوْلُهُ تَعَالَى: ( وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ)  المائدة: ٥١

എട്ട്:

         അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരെ മുസ്ലീംകള്‍ക്കെതിരെ സഹായിക്കലും അവരോട് സഹകരിക്കലും.

അതിനുള്ള തെളിവ്, അല്ലാഹു പറഞ്ഞു:

"നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച".


التَّاسِعُ


مَن اعْتَقَدَ أَنَّ بَعْضَ النَّاسِ يَسَعُهُ الخُرُوجُ عَنْ شَرِيعَةِ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَم كَمَا وَسِعَ الخَضِرَ الخُرُوجُ عَنْ شَرِيعَةِ مُوسَى عَلَيهِ السَّلَامُ، فَهُوَ كَافِرٌ .

ഒമ്പത്:

         മൂസാ عليه السلام യുടെ ശരീഅത്തില്‍ (മതനിയമങ്ങളില്‍) നിന്ന് ഖദിറിന് (الخَضِر) പുറത്ത് പോകാന്‍ സാധിച്ചത് പോലെ മുഹമ്മദ് നബി صلى الله عليه وسلم യുടെ ശരീഅത്തില്‍ നിന്ന് ജനങ്ങളില്‍ ചിലര്‍ക്ക് പുറത്ത് പോകാന്‍ (അവ പ്രവര്‍ത്തിക്കാതിരിക്കാന്‍) സാധിക്കും എന്ന് വിശ്വസിക്കുന്നവന്‍ അവിശ്വാസിയാണ്.

الْعَاشِر


الإِعْرَاضُ عَنْ دِينِ اللهِ تَعَالَى لَا يَتَعَلَّمُـهُ وَلَا يَعْمَـلُ بِهِ، وَالدَلِيلُ قَوْلُهُ تَعَالَى: (وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ) السجدة: ٢٢

പത്ത്:

         അല്ലാഹുവിന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയല്‍, അത് അവന്‍ പഠിക്കുന്നുമില്ല, പ്രവര്‍ത്തിക്കുന്നുമില്ല.

തെളിവ്, അല്ലാഹു പറഞ്ഞു:

"തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്".

وَلَا فَرْقَ فِي جَمِيعِ هَذِهِ النَّوَاقِضِ بَيْنَ الهَازِلِ وَالجَادِّ وَالخَائِفِ إِلَّا المُكْرَهِ.

 وَكُلُّهَا مِنْ أَعْظَمِ مَا يَكُونُ خَطَرًا، وَأَكْثَرِ مَا يَكُونُ وُقُوعًا، فَيَنْبَغِي لِلْمُسْلِمِ أَنْ يَحْذَرَهَا وَيَخَافَ مِنْهَا عَلَى نَفْسِهِ.

نَعُوذُ بِاللهِ مِنْ مُوجِبَاتِ غَضَبِهِ، وَأَلِيمِ عِقَابِهِ.

وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ .

  മതത്തില്‍ നിന്ന് പുറത്ത് പോക്കുന്ന ഈ മുഴുവന്‍ കാര്യങ്ങളിലും നിര്‍ബന്ധിപ്പിച്ച് ചെയ്യപ്പെടുന്നവനൊഴികെ തമാശക്ക് ചെയ്തവന്‍, കാര്യത്തില്‍ ചെയ്തവന്‍, ഭയന്ന് ചെയ്തവന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് ഇല്ല. അവയെല്ലാം അപകടം ഉണ്ടാകുന്ന വലിയ കാര്യങ്ങളില്‍ പെട്ടതും, സംഭവിക്കല്‍ ഏറ്റവും അധികരിക്കുന്ന കാര്യങ്ങളില്‍ പെട്ടതുമാണ്. അവയെ ജാഗ്രതയോടെ കാണല്‍ ഒരു മുസ്ലിമിന് അനുഗണമാണ്. അവന്‍റെ സ്വന്തത്തിന് മേല്‍ അവയില്‍ നിന്ന് അവന്‍ ഭയക്കുകയും വേണം.

         അല്ലാഹുവിന്‍റെ കോപത്തിനും അവന്‍റെ വേദനയേറിയ ശിക്ഷക്കും കാരണമാകുന്ന കാര്യങ്ങളില്‍ നിന്ന് നാം അല്ലാഹുവോട് അഭയം തേടുന്നു. മുഹമ്മദ് صلى الله عليه وسلم യുടെ മേല്‍ അല്ലാഹു അനുഗ്രഹം ചെയ്യുമാറാവട്ടെ.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...