ഫോളോ ചെയ്യാം

Saturday, 8 March 2025

ഇസ്ലാമിക വിശ്വാസം ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ _ عقيدة الإسلام أسئلة وأجوبة

 




ഇസ്‌ലാമിക വിശ്വാസം

ചോദ്യങ്ങള്‍ മറുപടികള്‍


തയ്യാറാക്കിയത്

നൗഫല്‍ മദീനി


❓വിശ്വാസ കാര്യങ്ങള്‍ എവിടെ നിന്നാണ് നാം പഠിക്കേണ്ടത്?

ഉത്തരം:

ക്വുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും.


അല്ലാഹു എവിടെയാണ്?

ഉത്തരം:

ആകാശ ലോകത്ത് അര്‍ശിന് മുകളിലാണ്.


അല്ലാഹു അര്‍ശില്‍ ആണെന്നതിനുള്ള തെളിവ് എന്താണ്?

ഉത്തരം:

അല്ലാഹു പറഞ്ഞു: 

(الرَّحْمَنُ عَلَى الْعَرْشِ اسْتَوَى) طه  :5 

(അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനാണ്) ത്വാഹ:5


(ഉപവിഷ്ടനായി) എന്നാല്‍ എന്താണര്‍ത്ഥം?

ഉത്തരം:

ഉന്നതനായി, ഉയരത്തിലായി


അല്ലാഹു ജിന്നിനെയും മനുഷ്യനെയും സൃഷ്ടിച്ചത് എന്തിനാണ്?

ഉത്തരം:

അല്ലാഹുവിന് പങ്കുകാരെ ചേര്‍ക്കാതെ അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടി.


ജിന്നിനേയും മനുഷ്യനേയും അല്ലാഹു സൃഷ്ടിച്ചത് അവര്‍ അവനെ മാത്രം ആരാധിക്കാന്‍ വേണ്ടിയാണെന്നതിന് ക്വുര്‍ആനില്‍ നിന്നുള്ള തെളിവ് എന്താണ്?

ഉത്തരം:

അല്ലാഹു പറഞ്ഞു:

(وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ) الذاريات: 56 

അര്‍ത്ഥം: (ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.) അദ്ദാരിയാത്ത്:56


  ﱧ (അവര്‍ എന്നെ ആരാധിക്കാന്‍) വേണ്ടിയല്ലാതെ എന്നതിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:

അവര്‍ ആരാധനയില്‍ എന്നെ ഏകനാക്കുവാന്‍ വേണ്ടി.


❓ لا إله إلا الله  എന്നതിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:

യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല.


❓ ഏറ്റവും പ്രധാനപ്പെട്ട ആരാധന ഏതാണ്?

ഉത്തരം:

തൗഹീദ് അഥവാ അല്ലാഹുവിനെ മാത്രം ആരാധിക്കല്‍.


10 

ഏറ്റവും വലിയ പാപം എന്താണ്?

ഉത്തരം:

അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍. (ശിര്‍ക്ക്)



11 

തൗഹീദ് എന്നാല്‍ എന്താണ്?

ഉത്തരം:

ആരാധനയില്‍ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.


12 

ശിര്‍ക്ക് എന്നാല്‍ എന്താണ്?

ഉത്തരം:

അല്ലാഹുവോടൊപ്പം അല്ലാഹു അല്ലാത്തവരെ ആരാധിക്കലാണത്.


13 

തൗഹീദിന്‍റെ ഇനങ്ങള്‍ എത്രയാണ്?

ഉത്തരം:

മൂന്ന്.


14 

ഏതൊക്കെയാണ് തൗഹീദിന്‍റെ ഇനങ്ങള്‍?

ഉത്തരം:

റുബൂബിയ്യ, ഉലൂഹിയ്യ, അല്‍അസ്മാഉ വസ്സ്വിഫാത്ത്.


15 

തൗഹീദുറുബൂബിയ്യയുടെ നിര്‍വചനം എന്താണ്?

ഉത്തരം:

സൃഷ്ടിപ്പ്, നിയന്ത്രണം, ഭക്ഷണം നല്‍കല്‍, നശിപ്പിക്കല്‍ പോലെയുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിനെ ഏകനാക്കലാണത്.


16 

തൗഹീദുല്‍ ഉലൂഹിയ്യയുടെ നിര്‍വചനമെന്താണ്?

ഉത്തരം:

പ്രാര്‍ത്ഥന, ബലി, സുജൂദ് പോലെയുള്ള ആരാധനകളില്‍ അല്ലാഹുവിനെ ഏകനാക്കലാണത്.


17 

അല്ലാഹുവിന് നാമങ്ങളും വിശേഷണങ്ങളും ഉണ്ടോ?

ഉത്തരം:

ഉണ്ട്.


18 

അല്ലാഹുവിന്‍റെ നാമങ്ങളും വിശേഷണങ്ങളും എവിടെ നിന്നാണ് നാം പഠിക്കേണ്ടത്?

ഉത്തരം:

വിശുദ്ധ ക്വുര്‍ആനില്‍ നിന്നും തിരു സുന്നത്തില്‍ നിന്നും.


19 

അല്ലാഹുവിന്‍റെ വിശേഷണം നമ്മുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുമോ?

ഉത്തരം:

ഒരിക്കലുമില്ല.


20 

അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ നമ്മുടെ വിശേഷണങ്ങളുമായി സാദൃശ്യപ്പെടുകയില്ല എന്നതിനുള്ള തെളിവ് എന്താണ്?

ഉത്തരം:

അല്ലാഹു പറഞ്ഞു:

(لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ) الشورى : 11 

അര്‍ത്ഥം: അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.)  അശ്ശൂറ:11


21 

❓ ക്വുര്‍ആന്‍ ആരുടെ വചനങ്ങളാണ്?

ഉത്തരം:

അല്ലാഹുവിന്‍റെ വചനങ്ങള്‍.


22 

ക്വുര്‍ആന്‍ സൃഷ്ടിക്കപ്പെട്ടതോ അതോ ഇറക്കപ്പെട്ടതോ?

ഉത്തരം:

ക്വുര്‍ആന്‍ ഇറക്കപ്പെട്ടതാണ്.


23 

 ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നാല്‍ എന്താണ്?

ഉത്തരം:

മരണത്തിന് ശേഷം മനുഷ്യരെ/സൃഷ്ടികളെ ജീവിപ്പിക്കലാണത്.


24 

ഉയിര്‍ത്തെഴുന്നേല്‍പ്പിനെ നിഷേധിക്കുന്നവര്‍ അവിശ്വാസത്തിലാണെന്നതിന് ക്വുര്‍ആനില്‍ നിന്നുള്ള തെളിവെന്താണ്?

ഉത്തരം:

അല്ലാഹു പറഞ്ഞു:

(زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا) التغابن:7 

അര്‍ത്ഥം: (തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.) അത്തഗാബുന്‍:7


25 

അല്ലാഹു നമ്മെ പുനര്‍ജീവിപ്പിക്കും എന്നതിന് വിശുദ്ധ ക്വുര്‍ആനില്‍ നിന്നുള്ള തെളിവ് എന്താണ്?

ഉത്തരം:

അല്ലാഹു പറഞ്ഞു:

(قُلْ بَلَى وَرَبِّي لَتُبْعَثُنَّ) التغابن:7  

അര്‍ത്ഥം: (നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ്, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും). അത്തഗാബുന്‍:7


26 

❓ ഇസ്‌ലാമിന്‍റെ സ്തംഭങ്ങള്‍ എത്രയാണ്?

ഉത്തരം:

അഞ്ചെണ്ണം.


27 

ഈമാന്‍ കാര്യങ്ങള്‍ എത്രയെണ്ണമാണ്?

ഉത്തരം:

ആറെണ്ണം.


28 

ഇഹ്സാന്‍ എന്നാല്‍ എന്താണ്?

ഉത്തരം:

നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കലാണത്, നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട് എന്ന ബോധം നിന്നിലുണ്ടാവലുമാണ് ഇഹ്സാന്‍.


29 

❓ ഇസ്‌ലാമിന്‍റെ നിര്‍വചനം എന്താണ്?

ഉത്തരം:

തൗഹീദ് കൊണ്ട് അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കലും, അവനെ അനുസരിച്ച് കൊണ്ട് കീഴൊതുങ്ങലും, അല്ലാഹുവിനെ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നും അതിന്‍റെ ആളുകളില്‍ നിന്നും മുക്തരാകലുമാണത്.


30 

❓ ഈമാനിന്‍റെ നിര്‍വചനമെന്താണ്?

ഉത്തരം:

നീ അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും, ക്വദറില്‍ അതിന്‍റെ നന്‍മയിലും തിന്‍മയിലും വിശ്വസിക്കലാണത്.


31 

ഈമാന്‍ കൂടുകയും കുറയുകയും ചെയ്യുമോ?

ഉത്തരം:

അതെ, ഹൃദയം കൊണ്ട് വിശ്വസിക്കലും, നാവ് കൊണ്ട് പറയലും, ശരീരാവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലുമാണ് ഈമാന്‍. അത് നന്‍മകള്‍ കൊണ്ട് വര്‍ദ്ധിക്കുകയും തിന്‍മകള്‍ കൊണ്ട് കുറയുകയും ചെയ്യും.


32 

നാം ആര്‍ക്കാണ് ബലി അറുക്കേണ്ടതും, സുജൂദ് ചെയ്യേണ്ടതും?

ഉത്തരം:

അല്ലാഹുവിന് മാത്രം. അവന് പങ്കുകാരില്ല.


33 

അല്ലാഹു അല്ലാത്തവര്‍ക്ക് ബലിയും സുജൂദും പോലെയുള്ളവ അര്‍പ്പിക്കാന്‍ പാടുണ്ടോ?

ഉത്തരം:

ഇല്ല, ഒരിക്കലുമില്ല.


34 

അല്ലാഹു അല്ലാത്തവര്‍ക്ക് പ്രാര്‍ത്ഥന, സുജൂദ്, ത്വവാഫ്, ബലി പോലെയുള്ള ആരാധനകള്‍ ചെയ്താല്‍ എന്താണ് വിധി?

ഉത്തരം:

അത് വലിയ ശിര്‍ക്ക് ആണ്.


35 

ജാറങ്ങളിലും ക്വബ്റിടങ്ങളിലും സുജൂദ് ചെയ്യുന്നതിന്‍റെ വിധിയെന്താണ്?

ഉത്തരം:

അത് വലിയ ശിര്‍ക്കാണ്, അങ്ങനെ ചെയ്യുന്നവര്‍ മതത്തില്‍ നിന്ന് പുറത്ത് പോകും.


36 

ഔലിയാക്കള്‍ക്കും മറ്റും ബലി അറുക്കുന്നതും അവരോട് തേടുന്നതും തെറ്റാണോ?

ഉത്തരം:

അതെ, അതും വലിയ ശിര്‍ക്കാണ്. അല്ലാഹു അല്ലാത്തവര്‍ക്ക് ബലി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു.


37 

ശരീരത്തില്‍ ചരട്, ഏലസ്സ് പോലുള്ളവ കെട്ടുന്നതിന്‍റെ വിധിയെന്താണ്?

ഉത്തരം:

അങ്ങനെ ചെയ്യുന്നത് മതം വിമര്‍ശിച്ച കാര്യമാണ്. അനുവദനീയമല്ല.


38 

ജ്യോത്സ്യന്മാര്‍ക്കും ഭാവി പ്രവചിക്കുന്നവര്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിവില്ലേ?

ഉത്തരം:

അദൃശ്യ കാര്യങ്ങള്‍ അല്ലാഹുവിന് മാത്രമേ അറിയൂ..


39 

അദൃശ്യം അറിയുമെന്ന് വാദിക്കുന്ന ജ്യോത്സ്യന്‍മാരുടേയും തങ്ങന്‍മാരുടേയും അടുക്കല്‍ പോകുന്നതിന്‍റെ വിധി എന്താണ്?

ഉത്തരം:

പോകാന്‍ പാടില്ല. പോകുന്നവരുടെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. മാത്രമല്ല അവര്‍ വിശുദ്ധ ക്വുര്‍ആനില്‍ അവിശ്വസിച്ചിരിക്കുന്നു.


40 

അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുന്നതിന്‍റെ വിധിയെന്താണ്?

ഉത്തരം:

അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്ത് പറയരുത്. അത് ചെറിയ ശിര്‍ക്കും വന്‍ പാപവുമാണ്.


41 

റബ്ബ് എന്ന പദത്തിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:

ഒരു വസ്തുവിന്‍റെ ഉടമസ്ഥനും, താനുദ്ധേശിക്കുന്ന വിധം അതിനെ ക്രയവിക്രയം ചെയ്യുന്നവനും അനുസരിക്കപ്പെടുന്നവനുമായ  യജമാനനാണ് റബ്ബ്.


42 

ഇലാഹ് എന്ന പദത്തിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:

ആരാധിക്കപ്പെടുന്നവന്‍ എന്നാണതിന്‍റെ അര്‍ത്ഥം. ആരെങ്കിലും ഏതെങ്കിലും വസ്തുവിനെ ആരാധിച്ചാല്‍ അവന്‍ അതിനെ ഇലാഹ് ആക്കിയിരിക്കുന്നു.


43 

അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മതം ഏതാണ്?

ഉത്തരം:

✅ഇസ്‌ലാം


44 

❓ അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മതം ഇസ്‌ലാം ആണ് എന്നതിന് തെളിവ് എന്താണ്?

ഉത്തരം:

അല്ലാഹു പറയുന്നു: തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു (ആലുഇംറാന്‍:19)


45 

❓ ഇസ്ലാം അല്ലാത്ത മതം അല്ലാഹു ഇഷ്ടപ്പെടുമോ?

ഉത്തരം:

ഇല്ല, കാരണം അല്ലാഹു പറയുന്നു: ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. (ആലുഇംറാന്‍:85)


46 

❓ ഇസ്‌ലാം എന്നതിന്‍റെ അര്‍ത്ഥം എന്താണ്?

ഉത്തരം:

ഇസ്‌ലാം എന്നാല്‍ അല്ലാഹുവിന് മാത്രം സര്‍വ്വവും സമര്‍പ്പിക്കലും അവന്‍റെ വിധിവിലക്കുകള്‍ നടപ്പാക്കലും അതല്ലാത്തവയെ നിരാകരിക്കലുമാകുന്നു.


47 

മറ്റു മതങ്ങളില്‍ നിന്ന്  ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്നതെന്താണ്?

ഉത്തരം:

ഇസ്‌ലാമിന്‍റെ അടിത്തറയായ തൗഹീദ് ആണ് ഇസ്‌ലാമിനെ മറ്റുള്ള മതങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. അല്ലാഹുവിന് മാത്രം ആരാധനകള്‍ നല്‍കലാണ് തൗഹീദ്.


48 

❓ ആരാണ് മുവഹ്ഹിദ്?

ഉത്തരം:

അല്ലാഹുവില്‍ വിശ്വസിക്കുകയും അവനില്‍ യാതൊന്നിനേയും പങ്ക് ചേര്‍ക്കാതിരിക്കുകയും അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന സകലതിനേയും നിഷേധിക്കുന്നവനുമാണ് മുവഹ്ഹിദ്.


49 

ആരാണ് മുശ്'രിക്ക്?

ഉത്തരം:

അല്ലാഹുവിന് മാത്രം സവിശേഷമായ കാര്യങ്ങളില്‍ അല്ലാഹുവോടൊപ്പം അവന്‍റെ സൃഷ്ടികളില്‍ പെട്ടവരെ പങ്കാളിയാക്കുന്നവനാണ് മുശ്'രിക്ക്.


50 

സത്യനിഷേധികള്‍ അല്ലാഹു ഉണ്ടെന്നതിനെ നിഷേധിക്കുന്നുണ്ടോ?

ഉത്തരം:

ഭൂരിഭാഗം സത്യനിഷേധികളും അല്ലാഹു ആണ് സ്രഷ്ടാവും, ഉടമയും, ഭക്ഷണം നല്‍കുന്നവനെന്നും വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നില്ല.


51 

തൗഹീദിലായി മരണപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലമെന്താണ്?

ഉത്തരം:

അവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് കൊടുക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.


52 

 ശിര്‍ക്കില്‍ മരണപ്പെടുന്നവര്‍ക്ക് ലഭിക്കുന്നതെന്താണ്?

ഉത്തരം:

അല്ലാഹു അവരുടെ ഒരു കര്‍മവും സ്വീകരിക്കില്ല, അവര്‍ക്ക് പൊറുത്ത് കൊടുക്കുകയുമില്ല. അവര്‍ക്ക് സ്വര്‍ഗ്ഗം നിഷിദ്ധവും നരകം ശാശ്വത ഭവനവുമായിരിക്കും.


53 

❓ എന്താണ് ഇബാദത്ത് (ആരാധന)?

ഉത്തരം:

പരിപൂര്‍ണ്ണ കീഴ്വണക്കവും, താഴ്മയും, വിനയവും അനുസരണവുമാണത്.


54 

❓ അല്ലാഹുവിനുള്ള ആരാധനയുടെ പൊരുള്‍ എന്താണ്?

ഉത്തരം:

അല്ലാഹുവിനുള്ള ആരാധന എന്നാല്‍ അല്ലാഹു കല്‍പിച്ചത് അനുസരിക്കലും അവന്‍ വിലക്കിയതില്‍ നിന്ന് വിട്ടുനില്‍ക്കലും, അവന്‍ ഹലാല്‍ (അനുവദനീയം) ആക്കിയത് ഹലാല്‍ ആയി കാണുകയും നിഷിദ്ധമാക്കിയതിനെ ഹറാം ആയി കാണുകയും അവന്‍റെ നിയമങ്ങളെ പിന്തുടരലും അവന്‍ അവതരിപ്പിച്ച ക്വുര്‍ആന്‍ അനുസരിച്ച് വിധി നടപ്പിലാക്കലുമാണ്.


55 

ആരാധനയുടെ ചില ഉദാഹരണങ്ങള്‍ ഏവ?

ഉത്തരം:

പ്രാര്‍ത്ഥന, നമസ്കാരം, ബലി, സകാത്ത്, നോമ്പ്, ഹജ്ജ്, നേര്‍ച്ച, ത്വവാഫ് തുടങ്ങിയവ.


56 

കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതിനുള്ള നിബന്ധനകള്‍ ഏവ?

ഉത്തരം:

✅ 1- ഇഖ്ലാസ്വ് (തൗഹീദ്), 

     2- റസൂല്‍ صلى الله عليه وسلم  യെ പിന്തുടരല്‍.


57 

ആരാധനക്ക് നിയ്യത്ത് നേരെയാക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്?

ഉത്തരം:

ഒരു മനുഷ്യന്‍ ചെയ്യുന്ന എല്ലാ വാക്കുകളും, പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ പ്രതിഫലം മാത്രം ആഗ്രഹിച്ചും, അവനിലേക്ക് സാമീപ്യം ആഗ്രഹിച്ചും മാത്രം ചെയ്യലാണത്.


58 

ആരാധനയിലെ ശിര്‍ക്കിന്‍റെ ഇനങ്ങള്‍ക്ക് ഉദാഹരണം ഏവ?

ഉത്തരം:

സ്നേഹത്തിലും, മഹത്വപ്പെടുത്തുന്നതിലും ഉള്ള ശിര്‍ക്ക്, അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കല്‍, അല്ലാഹു അല്ലാത്തവര്‍ക്ക് ബലി അറുക്കല്‍ തുടങ്ങിയവ. അല്ലാഹുവിന് മാത്രം നല്‍കേണ്ട കാര്യങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിയാല്‍ അതൊക്കെ ഈ ഗണത്തില്‍ പെടും.


59 

 لا إله إلا الله   (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന് നാവ് കൊണ്ട് പറഞ്ഞാല്‍ മാത്രം മതിയോ?

ഉത്തരം:

لا إله إلا الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്നത് നാവ് കൊണ്ട് പറഞ്ഞാല്‍ മാത്രം മതിയാവില്ല, മനസ്സ് കൊണ്ട് വിശ്വസിച്ച് പറയണം.


60 

അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവയെ (ത്വാഗൂത്ത്) നാം എങ്ങനെ നിഷേധിക്കും?

ഉത്തരം:

അവ നിരര്‍ത്ഥകമാണെന്ന് നാം വിശ്വസിക്കണം. അവ ഗുണമോ, ദോഷമോ, ജീവിപ്പിക്കലോ, മരിപ്പിക്കലോ ചെയ്യില്ല, അവ ശുപാര്‍ശ ചെയ്യുന്നവരുമല്ല. അഥവാ അവക്ക് ഒന്നിനും കഴിയില്ല എന്ന് വിശ്വസിക്കണം.


61 

ചെറിയ ശിര്‍ക്ക് എന്നാല്‍ എന്താണ്?

ഉത്തരം:

ഒരു കാര്യം ശിര്‍ക്കാണെന്ന് തെളിവുകളില്‍ വരികയും എന്നാല്‍ അത് മുഖേന മതത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്യാത്ത കാര്യങ്ങളാണ് ചെറിയ ശിര്‍ക്ക്.


62 

ചെറിയ ശിര്‍ക്കിന് ഒരു ഉദാഹരണം ഏത്? 

ഉത്തരം:

ലോകമാന്യം. ഒരാള്‍ നന്‍മ ചെയ്യുമ്പോള്‍ അത് പരിപൂര്‍ണ്ണമായി അല്ലാഹുവിന്‍റെ പ്രതിഫലം ആഗ്രഹിച്ചല്ല ചെയ്യുന്നത്, മറിച്ച് ജനങ്ങള്‍ അവനെ പുകഴ്ത്തിപ്പറയുന്നതാണ് അവന്‍ ആഗ്രഹിക്കുന്നത്, ഇതാണ് ലോകമാന്യം.


63 

ലോകമന്യത്തിന്‍റെ വിധിയെന്താണ്?

ഉത്തരം:

ഇത് ചെയ്യുന്നവന്‍ മതത്തില്‍ നിന്ന് പുറത്ത് പോകില്ല. എന്നാല്‍ അവന്‍ ചെയ്യുന്നത് വലിയ പാപമാണ്. കര്‍മങ്ങള്‍ ചെയ്യുന്നത് ജനങ്ങളുടെ പ്രീതി മാത്രം ആഗ്രഹിച്ചായാല്‍ അത് വലിയ ശിര്‍ക്ക് ആവുകയും ചെയ്യും.


64 

അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്ത് പറയാമോ?

ഉത്തരം:

അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്ത് പറയാന്‍ പാടില്ല. (അല്ലാഹു സത്യം) എന്നേ പറയാവൂ.


65 

അല്ലാഹു അല്ലാത്തവരെ കൊണ്ട് സത്യം ചെയ്താല്‍ അതിന്‍റെ വിധി എന്താണ്?

ഉത്തരം:

അത് പറയുന്ന ആളുടെ അവസ്ഥക്കനുസരിച്ച് ചെറിയ ശിര്‍ക്കോ, വലിയ ശിര്‍ക്കോ ആയിത്തീരും.


66 

വലിയ ശിര്‍ക്കും ചെറിയ ശിര്‍ക്കും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഉത്തരം:

വലിയ ശിര്‍ക്ക് മതത്തില്‍ നിന്ന് പുറത്ത് പോകാന്‍ കാരണമാക്കുന്നതും, ചെറിയ ശിര്‍ക്ക് വന്‍ പാപവും തൗബ അനിവാര്യമായതുമാണ്.


67 

ഒരാളോട് അല്ലാഹുവും നീയും ഉദ്ദേശിച്ചാല്‍ എന്ന് പറയാന്‍ പാടുണ്ടോ?

ഉത്തരം:

ഇങ്ങനെ പറയല്‍ നിഷിദ്ധമാണ്, ഇത് ചെറിയ ശിര്‍ക്കിന്‍റെ പരിധിയില്‍ വരുന്നതാണ്. (അല്ലാഹുവും പിന്നെ നീയും) ഉദ്ദേശിച്ചാല്‍ എന്ന് പറയാവുന്നതാണ്.


68 

ആപത്തുകളും കണ്ണേറും തടയാന്‍ മനുഷ്യര്‍ കെട്ടിത്തൂക്കുന്ന വസ്തുകളുടെ വിധിയെന്താണ്?

ഉത്തരം:

അവ ഉപകാരമോ ഉപദ്രവമോ വരുത്തും എന്ന വിശ്വാസത്തിലാണെങ്കില്‍ അത് വലിയ ശിര്‍ക്കാണ്. എന്നാല്‍ ആപത്തുകളും മറ്റും തടയാന്‍ ഒരു കാരണം മാത്രമായി അവ കെട്ടിതൂക്കിയാല്‍ അത് ചെറിയ ശിര്‍ക്കുമാണ്. കാരണം അങ്ങനെ ഒരു കാര്യത്തെ അല്ലാഹു പഠിപ്പിച്ചിട്ടില്ല.


69 

❓ ശകുനം നോക്കുന്നതിന്‍റെ വിധി എന്താണ്?

ഉത്തരം:

ശകുനം നോക്കല്‍ ശിര്‍ക്കിന്‍റെ ഇനങ്ങളില്‍ പെട്ടതാണ്.  


70 

لا إله إلا الله (ലാഇലാഹ ഇല്ലല്ലാഹ്) എന്നതിനോടൊപ്പം محمد رسول الله  (മുഹമ്മദുറസൂലുല്ലാഹ്) എന്നത് ചേര്‍ത്തിപ്പറയുന്നതിന്‍റെ യുക്തി എന്താണ്?

ഉത്തരം:

ഒരാളുടെ (الشهادة) സത്യസാക്ഷ്യം പരിപൂര്‍ണ്ണമാകണമെങ്കില്‍ ഇത് രണ്ടും അനിവാര്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മാത്രം മതിയാകില്ല.


71 

محمد رسول الله (മുഹമ്മദു റസൂലുല്ലാഹ്) കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്?

ഉത്തരം:

മുഹമ്മദ് നബി صلى الله عليه وسلم അറിയിച്ച കാര്യങ്ങളെ സത്യപ്പെടുത്തി അംഗീകരിക്കലും, കല്‍പിച്ച കാര്യങ്ങള്‍ അനുസരിക്കലും വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കലും, നബി صلى الله عليه وسلم പഠിപ്പിച്ച കാര്യങ്ങള്‍ കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കലും ആണ് അതിന്‍റെ വിവക്ഷ.


72 

❓ സുന്നത്ത് എന്നാല്‍ എന്താണ്?

ഉത്തരം:

നബി صلى الله عليه وسلم യുടെ വാക്ക് പ്രവൃത്തി അംഗീകാരം തുടങ്ങിയ നബി صلى الله عليه وسلم യിലേക്ക് ചേര്‍ത്തിപ്പറയുന്ന കാര്യങ്ങളാണ് സുന്നത്ത്.


73 

നബിചര്യ (സുന്നത്ത്) പിന്‍പറ്റല്‍ നിര്‍ബന്ധമാണോ?

ഉത്തരം:

സുന്നത്ത് പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. ധാരാളം ആയത്തുകളിലൂടെ അല്ലാഹു അത് നമ്മെ അറിയിച്ചിട്ടുണ്ട്.


74 

സുന്നത്തുകളെ നിഷേധിക്കുന്നവന്‍റെ അവസ്ഥയെന്താണ്?

ഉത്തരം:

അവന്‍റെ ശഹാദത്ത് പരിപൂര്‍ണമാവില്ല, അവന്‍ ഇസ്‌ലാമിന്‍റെ അതിര്‍ത്തിക്ക് പുറത്തായിരിക്കും.


75 

 സുന്നത്തുകളെ പരിഹസിക്കുന്നവന്‍റെ വിധിയെന്താണ്?

ഉത്തരം:

സുന്നത്തുകളെ പരിഹസിക്കല്‍ മതത്തില്‍ നിന്ന് പുറത്ത് പോകുന്നതിന് കാരണമാകുന്ന കാര്യമാണ്. ഒരു വിശ്വാസിയില്‍ നിന്ന് അത് ഉണ്ടാകാന്‍ പാടില്ല.


76 

അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം?

ഉത്തരം:

അല്ലാഹുവിന് മാത്രം വകവെച്ച് കൊടുക്കേണ്ട ആരാധന പോലുള്ള കാര്യങ്ങളില്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കലാണത്.


77 

 അല്ലാഹുവിന് പങ്കുകാരെ ഉണ്ടാക്കുന്നത് വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയാമോ?

ഉത്തരം:

പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്ന് വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് അറിയിക്കുന്നു, എല്ലാ നബിമാരും അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ത്ഥിച്ചത്, മുഹമ്മദ് നബി صلى الله عليه وسلم ഉമ്മത്തിനെ പഠിപ്പിച്ചതും അതാണ്. എന്നാല്‍ ഈ പ്രാര്‍ത്ഥന നബിമാരോടോ, ഔലിയാക്കളോടോ, മറ്റു മഹത്തുക്കളോടോ തുടങ്ങി ഒന്നിനോടും പാടില്ല. അല്ലാഹുവിന് മാത്രം നല്‍കേണ്ട പ്രാര്‍ത്ഥന പോലുള്ളവ അല്ലാഹു അല്ലാത്തവര്‍ക്ക് കൂടി വക വെച്ച് കൊടുക്കുന്നതാണ് അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍.


78 

(അല്ലാഹുവിനെ പോലെ ഒന്നും തന്നെയില്ല)  (ശൂറ:11) എന്ന ആയത്തിന്‍റെ വിവക്ഷ എന്താണ്?

ഉത്തരം:

അല്ലാഹുവിന്‍റെ (وجود) ഉണ്മ, വിശേഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സാദൃശ്യമായി ഒന്നും തന്നെയില്ല. അല്ലാഹു എല്ലാ കഴിവ് കെല്‍പ്പുകള്‍ കൊണ്ടും തുല്യതയില്ലാത്തവനാണ്.


79 

❓ അല്ലാഹുവിന്‍റെ സുന്ദര നാമങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏവ?

ഉത്തരം:

അല്ലാഹു, അല്‍ഹയ്യ്, അര്‍റഹ്മാന്‍, അല്‍മലിക്, അസ്സലാം, അല്‍മുഅ്മിന്‍, അല്‍മുഹൈമിന്‍ തുടങ്ങിയ ധാരാളം നാമങ്ങള്‍ അല്ലാഹുവിനണ്ട്.


80 

അല്ലാഹുവിന്‍റെ സുന്ദര നാമങ്ങളുടെ എണ്ണമെത്ര?

ഉത്തരം:

അല്ലാഹുവിന്‍റെ നല്ല നാമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല. എന്നാല്‍ നൂറിലധികം നാമങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും ഹദീസുകളിലും വന്നിട്ടുണ്ട്.


81 

അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ട് അല്ലാഹു അല്ലാത്തവരെ വിളിക്കാന്‍ പാടുണ്ടോ?

ഉത്തരം:

ഒരിക്കലുമില്ല, അല്ലാഹുവിന് പ്രത്യേകമായ നാമങ്ങള്‍ അല്ലാഹുവിന് മാത്രം ചേര്‍ത്തിപ്പറയണം. ഈ നാമങ്ങളിലൊക്കെയും വിശാലമായ ആശയ തലങ്ങളുണ്ട്. അവ അല്ലാഹുവിന് മാത്രം യോജിച്ചവയാണ്. 


82 

അല്ലാഹുവിന്‍റെ സുന്ദര നാമങ്ങള്‍ എത്ര എണ്ണമുണ്ട്?

ഉത്തരം:

അല്ലാഹുവിന്‍റെ സുന്ദര നാമങ്ങള്‍ ധാരാളമുണ്ട്. അത് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല.


83 

അല്ലാഹുവിന് 99 നാമങ്ങളുണ്ട്, ആരെങ്കിലും അത് ക്ലിപ്തപ്പെടുത്തിയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ടോ?

ഉത്തരം:

ഉണ്ട്. ആ 99 നാമങ്ങള്‍ ക്ലിപ്തപ്പെടുത്തിയവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന് അതില്‍ ഉണ്ട്.


84 

❓ അപ്പോള്‍ അല്ലാഹുവിന് 99 നാമങ്ങളാണോ ഉള്ളത്?

ഉത്തരം:

അല്ല. അതില്‍ പറഞ്ഞ 99 നാമങ്ങളുടെ പ്രത്യേകതയാണ് ആ ഹദീസില്‍ അറിയിക്കുന്നത്.


85 

അല്ലാഹുവിന്‍റെ 99 നാമങ്ങള്‍ ക്ലിപ്തപ്പെടുത്തുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ഉത്തരം:

ആ നാമങ്ങള്‍ മനഃപ്പാഠമാക്കുകയും, അതിന്‍റെ ആശയം ഗ്രഹിക്കുകയും, അവ കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.


86 

അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍ എന്നാല്‍ എന്താണ്?

ഉത്തരം:

അല്ലാഹുവിന്‍റെ ഉണ്‍മയിലും അവന്‍റെ പ്രവര്‍ത്തനങ്ങളിലും ഉള്ള വിശേഷണങ്ങളാണവ. വിശുദ്ധ ക്വുര്‍ആനിലും തിരുസന്നത്തിലും സ്ഥിരപ്പെട്ടതായ ഈ വിശേഷണങ്ങളെ ഉപമകളോ, സാദൃശ്യപ്പെടുത്തലുകളോ ഇല്ലാതെ പ്രമാണങ്ങളിലുള്ളത് പോലെ വിശ്വസിക്കണം. അവയെ ദുര്‍വ്യാഖ്യാനിക്കാനോ നിഷേധിക്കാനോ പാടില്ല.


87 

അല്ലാഹുവിന മുഖം ഉണ്ടെന്ന് വിശ്വസിക്കുന്നത്ത് തെറ്റാണോ?

ഉത്തരം:

അല്ലാഹുവിന്‍റെ മുഖത്തെ കുറിച്ച് വിവിധ ആയത്തുകളില്‍ പരാമര്‍ശമുണ്ട്. അല്ലാഹുവിന് മുഖം ഉണ്ടെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ ഉപമയോ സാദശ്യപ്പെടുത്തലോ ഉണ്ടാവാന്‍ പാടില്ല. അഥവാ ഇന്ന മുഖം പോലെ എന്ന് പറയാന്‍ തെളിവില്ല.


88 

അല്ലാഹുവിന് കൈ ഉണ്ടെന്ന് വിശ്വസിക്കാമോ?

ഉത്തരം:

അതെ, അല്ലാഹുവിന്‍റെ രണ്ട് കൈകളെ അറിയിക്കുന്ന വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. ഇതും സാദൃശ്യപ്പെടുത്തല്‍ കൂടാതെയായിരിക്കണം. ഇത് പോലെ തന്നെയാണ് അല്ലാഹുവിന്‍റെ ഇരു (കണ്ണുകള്‍), അല്ലാഹുവിന്‍റെ (കാല്‍) എന്നിവയിലും വിശ്വസിക്കേണ്ടത്. തെളിവുകളില്‍ വന്നത് പോലെ സ്ഥിരപ്പെടുത്തിയാല്‍ മതി. 


89 

അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണെന്ന് അറിയിക്കുന്ന നാമം ഏതാണ്?

ഉത്തരം:

അല്‍ക്വദീര്‍ (القدير), അല്‍ക്വാദിര്‍ (القادر)


90 

അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്നവനാണ് എന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍അലീം (العليم), അല്‍അല്ലാം (العلام)


91 

അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണ് എന്ന് അറിയിക്കുന്ന നാമം ഏതാണ്?

ഉത്തരം:

അല്‍ഖബീര്‍ (الخبير)


92 

അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ് എന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അസ്സമീഅ് (السميع)


93 

അല്ലാഹു എല്ലാം കാണുന്നവനാണെന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍ബസ്വീര്‍ (البصير)


94 

അല്ലാഹു എല്ലാറ്റിലും ഉപരിയിലാണെന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍അലിയ്യ് (العلي), അല്‍അഅ്ലാ (الأعلى)


95 

അല്ലാഹു ഈ പ്രപഞ്ചം അടക്കി ഭരിക്കുന്നു എന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍ക്വാഹിര്‍ (القاهر), അല്‍ജബ്ബാര്‍ (الجبار)


96 

അല്ലാഹു കാരുണ്യവാനാണ് എന്ന് അറിയിക്കുന്ന നാമങ്ങള്‍ ഏവ?

ഉത്തരം:

അര്‍റഹ്മാന്‍ (الرحمن), അര്‍റഹീം (الرحيم)


97 

പ്രപഞ്ചത്തിലെ എല്ലാം സഷ്ടിച്ചത് അല്ലാഹു ആണെന്ന് അറിയിക്കുന്ന നാമം ഏതാണ്?

ഉത്തരം:

അല്‍ഖാലിക്വ് (الخالق), അല്‍ഖല്ലാക്വ് (الخلاق)


98 

❓ അല്ലാഹു ഏകനാണ് എന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍അഹദ് (الأحد), അല്‍വാഹിദ് (الواحد)


99 

അല്ലാഹു എന്നെന്നും ജീവിക്കുന്നവനാണെന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍ഹയ്യ് (الحي)


100 

അല്ലാഹു പരമപരിശുദ്ധനാണെന്ന് അറിയിക്കുന്ന നാമമേതാണ്?

ഉത്തരം:

അല്‍ക്വുദ്ദൂസ് (القدوس)


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...