ഫോളോ ചെയ്യാം

Thursday, 6 March 2025

تعليم الصبيان التوحيد لشيخ الإسلام محمد بن عبد الوهاب رحمه الله കുട്ടികള്‍ക്ക് തൗഹീദ് പഠിപ്പിക്കല്‍




 

تعليم الصبيان التوحيد

لشيخ الإسلام

محمد بن عبد الوهاب رحمه الله

المتوفى 1206هـ

കുട്ടികള്‍ക്ക് തൗഹീദ് പഠിപ്പിക്കല്‍

ശൈഖുല്‍ ഇസ്ലാം ശൈഖ് മുഹമ്മദു ബനു അബ്ദുല്‍ വഹാബ് رحمه الله

മരണം-ഹിജ്റ: 1206 

المترجم: أبو عبد الهادي نوفل بن محمد علي مديني

المراجع: فضيلة الدكتور محمد أشرف علي المليباري

(الباحث في مجمع الملك فهد لطباعة المصحف الشريف بالمدينة المنورة سابقا)

 

പരിഭാഷകന്‍:

നൗഫല്‍ മദീനി


പരിശോധകന്‍:

ഡോ.മുഹമ്മദ് അഷ്റഫ് മലൈബാരി-മദീന

 

 

بسم الله الرحمن الرحيم

الحمد لله رب العالمين، والصلاة والسلام على سيد المرسلين، وعلى آله وأصحابه أجمعين. أما بعد:

         ലോകരുടെ രക്ഷിതാവായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും. ദൂതന്‍മാരുടെ നേതാവിന് മേലും, അവരുടെ മുഴുവന്‍ കടംബത്തിനും അനുയായികള്‍ക്കും മേലും അല്ലാഹുവില്‍ നിന്നുള്ള സമാധാനവും അനുഗ്രഹവും ഉണ്ടാവട്ടെ.

അതിന് ശേഷം:

فهذه رسالة نافعة. فيما يجب على الإنسان أن يعلم الصبيان قبل تعلمهم القرآن حتى يصير إنساناً كاملاً على فطرة الإسلام وموحداً جيداً على طريقة الإيمان، ورتبته على طريقة سؤال وجواب:

         ഇത് ഉപകാരപ്രദമായ ഒരു സന്ദേശമാണ്. ഒരാള്‍ക്ക് കുട്ടികളെ, ഈമാനിന്‍റെ വഴിയിലൂടെ നല്ലൊരു മുവഹ്ഹിദ് (ഏകദൈവ വിശ്വാസി) ആയി ഇസ്ലാമിന്‍റെ പ്രകൃതത്തോടെ പരിപൂര്‍ണ മനുഷ്യനാക്കി മാറ്റാന്‍, ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിന് മുമ്പ് മക്കളെ പഠിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണിത്. ചോദ്യം മറുപടി എന്ന നിലക്കാണ് ഞാന്‍ ഇത് ക്രമീകരിച്ചിട്ടുള്ളത്.

س1: إذا قيل لك : من ربك؟

ج: فقل : ربي الله.

ചോദ്യം: 1


നിന്‍റെ റബ്ബ് ആരെന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍?

ഉത്തരം:

അപ്പോള്‍ നീ പറയണം: എന്‍റെ റബ്ബ് അല്ലാഹു ആണ്.

س2: وما معنى الرب؟

ج: فقل : المالك المعبود والمعين ... الله ... ذو الألوهية والعبودية على خلقه أجمعين.


ചോദ്യം: 2


റബ്ബിന്‍റെ അര്‍ത്ഥമെന്താണ്?

ഉത്തരം:

 നീ പറയണം: സഹായിക്കുന്നവനും ആരാധിക്കപ്പെടുന്നവനുമായ സാക്ഷാല്‍ ഉടമസ്ഥനാണവന്‍.... അല്ലാഹു... തന്‍റെ മുഴുവന്‍ സൃഷ്ടികളുടെ മേലും ആരാധ്യതയും അടിമത്തവും എല്ലാം ഉള്ളവനാണവന്‍.

س3: فإذا قيل لك : بما عرفت ربك؟

ج: فقل : أعرفه بآياته ومخلوقاته، ومن آياته: الليل والنهار، والشمس والقمر.

ومن مخلوقاته: السموات والأرض، وما فيهما، والدليل على ذلك قوله تعالى : (إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلَا لَهُ الْخَلْقُ وَالْأَمْرُ تَبَارَكَ اللَّهُ رَبُّ الْعَالَمِينَ) الأعراف: ٥٤


ചോദ്യം: 3


നിന്‍റെ റബ്ബിനെ നീ എങ്ങനെയാണ് അറിഞ്ഞത് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍?


ഉത്തരം:

അപ്പോള്‍ നീ പറയണം: അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ നിന്നും അവന്‍റെ സൃഷ്ടികളില്‍ നിന്നും ഞാന്‍ അവനെ മനസ്സിലാക്കുന്നു. രാവും പകലും, സൂര്യനും ചന്ദ്രനും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. ആകാശങ്ങളും ഭൂമിയും അവ രണ്ടിലുമുള്ളവയും അവന്‍റെ സൃഷ്ടികളില്‍ പെട്ടതുമാണ്. അല്ലാഹുവിന്‍റെ വചനം അതിനുള്ള തെളിവാണ്:


"(തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.)"

س4: فإن قيل لك: لأي شيء خلقك؟

ج: فقل: لعبادته وحده لا شريك له، وطاعته بمثال ما أمر به، وترك ما ينهى عنه، كما قال الله تعالى: (وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ)  الذاريات: ٥٦، وكما قال تعالى: (إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ) المائدة: ٧٢

والشرك : أن يجعل لله نداً يدعوه، ويرجوه، أو يخافه، أو يتوكل عليه، أو يرغب إليه من دون الله، وغير ذلك من أنواع العبادات.


ചോദ്യം: 4


നിന്നെ എന്തിനാണ് അവന്‍ സൃഷ്ടിച്ചത്? എന്ന് നീ ചോദിക്കപ്പെട്ടാല്‍..


ഉത്തരം:

നീ പറയണം: അവന് മാത്രം ആരാധനകള്‍ ചെയ്യാനും -അവനു പങ്കുകാരില്ല- അവന്‍ കല്‍പിച്ചത് പോലെ അവനെ അനുസരിക്കാനും അവന്‍ വിരോധിച്ചവയെ ഉപേക്ഷിക്കാനും വേണ്ടി. അല്ലാഹു പറഞ്ഞത് പോലെ:

"(ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.)"

(അത് പോലെ) അല്ലാഹു പറഞ്ഞു:

"അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും."


ശിര്‍ക്ക് എന്ന് പറഞ്ഞാല്‍:

'ഒരാള്‍ അല്ലാഹുവിന് ഒരു തുല്യനെ ഉണ്ടാക്കലാണത്. അല്ലാഹുവിന് പുറമെ അവന്‍ അതിനെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും അതില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അല്ലെങ്കില്‍ അതിനെ ഭയപ്പെടുകയും, അതിന് മേല്‍ ഭര്‍മേല്‍പ്പിക്കുകയും അതിലേക്ക് ആഗ്രഹമുള്ളവനാകുകയും -തുടങ്ങിയ ആരാധനയുടെ ഇനങ്ങള്‍- ചെയ്യുന്നു'. (അങ്ങനെയുള്ള ഒരു തുല്യനെ അല്ലാഹുവിന് ഉണ്ടാക്കലാണ് ശിര്‍ക്ക്.)

فإن العبادة : اسم جامع لكل ما يحبه الله ويرضاه من الأقوال والأعمال الباطنة والظاهرة.

ومنها الدعاء، وقد قال تعالى: (وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا) الجن: ١٨

والدليل على أن دعوة غير الله كفر، كما قال تعالى: (وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَ)  المؤمنون: ١١٧

ആരാധന എന്നാല്‍:

'പ്രത്യക്ഷവും പരോക്ഷവുമായ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നതായ എല്ലാ കാര്യങ്ങളേയും അറിയിക്കുന്ന നാമമാണത് '.

അതില്‍ പെട്ടതാണ്: പ്രാര്‍ത്ഥന. അല്ലാഹു പറഞ്ഞിരിക്കുന്നു:

"പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് ".


അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നത് കുഫ്ര്‍ (അവിശ്വാസം) ആണ് എന്നതിനുള്ള തെളിവ്: "വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം -അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച ".

وذلك أن الدعاء من أعظم أنواع العبادات، كما قال ربكم: (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ) غافر: ٦٠

وفي (السنن): عن أنس مرفوعاً : (الدعاء مخ العبادة).

ആരാധനകളുടെ ഇനങ്ങളില്‍ ഏറ്റവും മഹത്തായതാണ് പ്രാര്‍ത്ഥന എന്നത് കൊണ്ടാണത്. നിങ്ങളുടെ റബ്ബ് പറഞ്ഞത് പോലെ:

"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച ".

(ഇമാം തിര്‍മിദിയുടെ) സുനനില്‍ അനസ് رضي الله عنه വില്‍ നിന്ന് 'മര്‍ഫൂആയി' (നബി صلى الله عليه وسلم യിലേക്ക് ചേര്‍ത്തപ്പെട്ട് പറയുന്നത്) കാണാം: 'ആരാധനയുടെ മജ്ജയാണ് പ്രാര്‍ത്ഥന'.

وأول ما فرض الله على عباده الكفر بالطاغوت والإيمان بالله، قال تعالى : (وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ) النحل: ٣٦

والطاغوت: ما عبد من دون الله أو الشيطان، والطاغوت، والكهانة، والمنجم، ومن يحكم بغير ما أنزل الله، وكل متبوع مطاع على غير الحق.

قال العلامة ابن القيم رحمه الله تعالى: (وَالطَّاغُوتُ: كُلُّ مَا تَجَاوَزَ بِهِ الْعَبْدُ حَدَّهُ مِنْ مَعْبُودٍ أَوْ مَتْبُوعٍ أَوْ مُطَاعٍ).

അല്ലാഹുവില്‍ വിശ്വസിക്കാനും ദുര്‍മൂര്‍ത്തികളില്‍ അവിശ്വസിക്കാനും ആണ് അല്ലാഹു തന്‍റെ അടിമകളോട് ഒന്നാമതായി നിര്‍ബന്ധമാക്കിയത്. അല്ലാഹു പറഞ്ഞിരിക്കുന്നു:


"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.")

ത്വാഗൂത്ത് (ദുര്‍മൂര്‍ത്തികള്‍) എന്നാല്‍:

'അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവരാണ്. അല്ലെങ്കില്‍ പിശാച്, ദുര്‍മൂര്‍ത്തികള്‍: ജ്യോത്സ്യന്‍മാര്‍, നക്ഷത്ര ഫലം നോക്കന്നവര്‍, അല്ലാഹു ഇറക്കിയത് കൊണ്ടല്ലാതെ വിധി കല്‍പ്പിക്കുന്നവര്‍, സത്യത്തിന്‍ മേലല്ലാതെ അനുസരിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്നവരെല്ലാം. (ഇതില്‍പെടും).


         അല്ലാമ ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞിട്ടുണ്ട്:  ഒരടിമ ഒരു കാര്യത്തില്‍ (അല്ലാഹു അനുവദിച്ചിട്ടില്ലാത്ത വിധം) അതിന്‍റെ പരിധിയെ ലംഘിക്കലാണ് ഇത്. (എന്നിട്ട് അവന്‍ അതിനെ ആരാധനാ മനോഭാവത്തോടെ കാണുന്നു). അത് ആരാധിക്കപ്പെടുന്നവയോ (ബിംബങ്ങള്‍ പോലെയുള്ളവ), പിന്‍പറ്റപ്പെടുന്നവരോ (പുരോഹിതരെ പോലുള്ളവര്‍), അനുസരിക്കപ്പെടുന്നവരോ (നേതാക്കള്‍, ഭരണ കര്‍ത്താക്കള്‍ പോലുള്ളവര്‍) ആണ്.

س5: فإذا قيل لك: ما دينك؟

ج: فقل : ديني الإسلام.

ومعنى الإسلام: الاستسلام لله بالتوحيد والانقياد له بالطاعة وموالاة المسلمين ، ومعاداة المشركين.

قال تعالى: (إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ) آل عمران: ١٩، وقال: (وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ ) آل عمران: ٨٥


ചോദ്യം: 5


നിന്‍റെ ദീന്‍ ഏതെന്ന്? നീ ചോദിക്കപ്പെട്ടാല്‍..


ഉത്തരം:

നീ പറയണം: എന്‍റെ മതം ഇസ്ലാം ആണ്.

ഇസ്ലാം (എന്ന പദത്തിന്‍റെ അര്‍ത്ഥം) അല്ലാഹുവിലുള്ള ഏകത്വം കൊണ്ടും, അവനെ അനുസരിച്ച് അവന് കീഴൊതുങ്ങിക്കൊണ്ടും, മുസ്ലീംകളോട് സ്നേഹത്തിലും അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവരോട് ശത്രുതയിലും ആയിക്കൊണ്ട് അല്ലാഹുവിന് പരിപൂര്‍ണ വിധേയത്വം (സമര്‍പ്പണം) നടത്തലാണത്.


അല്ലാഹു പറഞ്ഞിരിക്കുന്നു:

"തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു".

അല്ലാഹു പറഞ്ഞു:

"ഇസ്ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല".

وصح عن النبي r إنه قال : ( أنْ تَشْهَدَ أن لا إله إلا اللهُ وأنَّ محمداً رسولُ اللهِ ، وتُقيِمَ الصَّلاَةَ، وتُؤْتِيَ الزكاةَ، وتصومَ رمضان، وتحُجَّ البيتَ إن اسْتطعْتَ إليه سَبِلاً ).

നബി  صلى الله عليه وسلم യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്: നബി  صلى الله عليه وسلم പറഞ്ഞു: അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലും, നീ നമസ്കാരം നിലനിര്‍ത്തലും സകാത്ത് നല്‍കലും റമദാനില്‍ നോമ്പനുഷ്ഠിക്കലും നിനക്ക് അല്ലാഹുവിന്‍റെ ഭവനത്തില്‍ (കഅ്ബയില്‍) പോകാന്‍ മാര്‍ഗം സാധിച്ചാല്‍ നീ ഹജ്ജ് ചെയ്യലും (ആണ് ഇസ്ലാം)

ومعنى لا إله إلا الله:

أي لا معبود حق إلا الله . كما قال تعالى: (وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ * إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ * وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ) الزخرف: ٢٦ - ٢٨

لا إله إلا الله യുടെ അര്‍ത്ഥം:

അഥവാ, 'അല്ലാഹു അല്ലാതെ യഥാര്‍ത്ഥത്തില്‍ ആരാധിക്കപ്പെടാന്‍ മറ്റാരുമില്ല'.


അല്ലാഹു പറഞ്ഞത് പോലെ:

"ഇബ്റാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവനാകുന്നു. * എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീര്‍ച്ചയായും അവന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്. * അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആപ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു."

والدليل على الصلاة والزكاة: قوله تعالى: (وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ) البينة: ٥

فبدأ في هذه الآية بالتوحيد والبراءة من الشرك: أعظم ما أمر به التوحيد، وأكبر ما نهى عنه الشرك، وأمر بإقامة الصلاة وإيتاء الزكاة، وهذا هو معظم الدين وما بعده من الشرائع تابع له.

നമസ്കാരത്തിനും സകാത്തിനും ഉള്ള തെളിവ്: അല്ലാഹു പറഞ്ഞു:

"കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം".

         ഈ ആയത്തില്‍ തൗഹീദ് കൊണ്ടും ശിര്‍ക്കില്‍ നിന്ന് മുക്തമാകല്‍ കൊണ്ടുമാണ് (അവ രണ്ടും അറിയിച്ച് കൊണ്ടാണ്) അല്ലാഹു തുടങ്ങിയത്. അല്ലാഹു കല്‍പിച്ചതില്‍ ഏറ്റവും മഹത്തായതാണ് തൗഹീദ് (ഏകദൈവാരാധന), അവന്‍ വിരോധിച്ചതില്‍ ഏറ്റവും വലിയതാണ് ശിര്‍ക്ക് (ബഹുദൈവാരാധന). പിന്നെ അവന്‍ നമസ്കാരം നിലനിര്‍ത്തലും, സകാത്ത് നല്‍കലും കൊണ്ട് കല്‍പിച്ചു. ഇതാണ് ദീനിന്‍റെ (മതത്തിന്‍റെ) ഭൂരിഭാഗവും, അതിന് ശേഷമുള്ളവ അതിനെ തുടര്‍ന്ന് വരുന്ന മതനിയമങ്ങളാണ്.

والدليل على فرض الصيام: قوله تعالى: (يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) البقرة: ١٨٣  إلى قوله: (شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ) البقرة: ١٨٥ {البقرة:183-185}

നോമ്പ് നിര്‍ബന്ധമാക്കിയതിനുള്ള തെളിവ്, അല്ലാഹു പറഞ്ഞു:

"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. * എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. * ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി ക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്".)

والدليل على فرض الحج : قوله تعالى : (وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ) آل عمران: ٩٧

         ഹജ്ജ് നിര്‍ബന്ധമാണെന്നതിനുള്ള തെളിവ്, അല്ലാഹു പറഞ്ഞു:

"ആ മന്ദിരത്തില്‍ (ചെന്ന്) ഹജ്ജ് ചെയ്യല്‍ ജനങ്ങള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു".

وأصول الإيمان ستة:

أن تؤمن بالله، وملائكته، وكتبه، ورسله، واليوم الآخر، وبالقدر خيره وشره.

ودليله ما في (الصحيح) من حديث عمر بن الخطاب الحديث.

         ഈമാനിന്‍റെ അടിസ്താന സ്തംഭങ്ങള്‍ ആറെണ്ണമാണ്: 'അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും ക്വദറില്‍ അതിന്‍റെ നന്‍മയിലും തിന്‍മയിലും നീ വിശ്വസിക്കലാണവ. അതിന്‍റെ തെളിവ് സ്വഹീഹില്‍ വന്നതായ ഉമറു ബ്നുല്‍ ഖത്താബ്  رضي الله عنه വിന്‍റെ ഹദീസാണ് [1] 

[1] - عن عُمَر بْن الْخَطَّابِ قَالَ: بَيْنَمَا نَحْنُ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ، إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعَرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ، حَتَّى جَلَسَ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَسْنَدَ رُكْبَتَيْهِ إِلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، ..... فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: «أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ»، ...... إلخ - أخرجه البخاري ومسلم واللفظ لمسلم

ഈമാന്‍ എന്നാല്‍: താങ്കള്‍ അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും വിശ്വസിക്കലാണ്. ഖദറില്‍, അതിന്‍റെ നന്‍മയിലും തിന്‍മയിലും താങ്കള്‍ വിശ്വസിക്കലും.

س6: وإذا قيل لك : من نبيك؟

ج: فقل : نبينا محمد بن عبد الله بن عبد المطلب بن هاشم بن عبد مناف.

اصطفاه الله تعالى من قريش وهم صفوة ولد إسماعيل، وبعثه إلى الأحمر والأسود، وأنزل عليه الكتاب والحكمة تدعي الناس إلى إخلاص العبادة و ترك [1] ما كانوا يعبدون من دون الله من : الأصنام الأحجار- والأشجار، والأنبياء، والصالحين، والملائكة، وغيره.


ചോദ്യം: 6


നിന്‍റെ നബി ആരണെന്ന് നീ ചോദിക്കപ്പെട്ടാല്‍..

ഉത്തരം:

നീ പറയണം... ഞങ്ങളുടെ നബി മുഹമ്മദു ബ്നു അബ്ദുല്ലാഹി ബ്നു അബ്ദുല്‍ മുത്വലിബി ബ്നി ഹാശിമി ബ്നി അബ്ദി മനാഫ് ആണ്. ക്വുറൈശികളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ തെരെഞ്ഞെടുത്തിരിക്കുന്നു. അവര്‍ (ക്വുറൈശികള്‍) ഇസ്മാഈല്‍ സന്തതികളിലെ ഉത്തമ (തറവാടുകാ)രാണ്. കറുത്തവരിലേക്കും ചുവന്നവരിലേക്കും ആയി അദ്ദേഹത്തെ അല്ലാഹു നിയോഗിച്ചു. ആരാധന അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നതിലേക്കും, അല്ലാഹുവിന് പുറമെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്ന ബിംബങ്ങള്‍, കല്ലുകള്‍, മരങ്ങള്‍, നബിമാര്‍, സജ്ജനങ്ങള്‍, മലക്കുകള്‍ തുടങ്ങിയവരെ ഒഴിവാക്കുന്നതിലേക്കും ജനങ്ങളെ ക്ഷണിക്കാന്‍ അദ്ദേഹത്തിന് മേല്‍ അല്ലാഹു വേദഗ്രന്ഥവും (ക്വുര്‍ആനും) സുന്നത്തും ഇറക്കുകയും ചെയ്തിരിക്കുന്നു.

فدعى الناس إلى ترك الشرك وقاتلهم إلى تركه وأن تخلصوا لعبادة الله كمال قال تعالى : ( قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا) الجن: ٢٠

وقال تعالى: (قُلِ اللَّهَ أَعْبُدُ مُخْلِصًا لَهُ دِينِي) الزمر: ١٤

وقال تعالى: (قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّهَ وَلَا أُشْرِكَ بِهِ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ) الرعد: ٣٦

وقال تعالى: (قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ * وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ * بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ) الزمر: ٦٤ - ٦٦

അങ്ങനെ അദ്ദേഹം ജനങ്ങളെ ശിര്‍ക്ക് (അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍) ഉപേക്ഷിക്കുന്നതിലേക്ക് ക്ഷണിക്കുകയും, അത് ഒഴിവാക്കുന്നതിനും, അല്ലാഹുവിന് മാത്രം അവര്‍ ആരാധന നിഷ്കളങ്കമാക്കുവാന്‍ വേണ്ടിയും അവരോട് പോരാടുകയും ചെയ്തു. അല്ലാഹു പറഞ്ഞത് പോലെ:

"(നബിയേ,) പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല".

അല്ലാഹു പറഞ്ഞു:

"പറയുക: അല്ലാഹുവെയാണ് ഞാന്‍ ആരാധിക്കുന്നത്. എന്‍റെ കീഴ്വണക്കം അവന്ന് നിഷ്കളങ്കമാക്കിക്കൊണ്ട്".


അല്ലാഹു പറഞ്ഞു:

"പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും, അവനോട് ഞാന്‍ പങ്കുചേര്‍ക്കരുത് എന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്‍റെ മടക്കവും".


അല്ലാഹു പറഞ്ഞു:

"(നബിയേ,) പറയുക: ഹേ; വിവരം കെട്ടവരേ, അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്? ണ്ഡ തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. ണ്ഡ അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക".

ومن أصول الإيمان المنجي من الكفر: الإيمان بالبعث، والنشر، والجزاء، والحساب، والجنة، والنار حق.

قال تعالى: (مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى)  طه: ٥٥

وقال تعالى: (وَإِنْ تَعْجَبْ فَعَجَبٌ قَوْلُهُمْ أَإِذَا كُنَّا تُرَابًا أَإِنَّا لَفِي خَلْقٍ جَدِيدٍ أُولَئِكَ الَّذِينَ كَفَرُوا بِرَبِّهِمْ وَأُولَئِكَ الْأَغْلَالُ فِي أَعْنَاقِهِمْ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ ) الرعد: ٥

പുനര്‍ജനിക്കലിലും, ഉയിര്‍ത്തെഴുന്നേല്‍പ്പിലും, പ്രതിഫലത്തിലും, യാഥാര്‍ത്ഥ്യമായ സ്വര്‍ഗ്ഗത്തിലും നരകത്തിലും വിശ്വസിക്കല്‍ കുഫ്റില്‍ നിന്ന് രക്ഷിക്കുന്നതായ ഈമാനിന്‍റെ അടിത്തറകളില്‍ പെട്ടതാണ്.


അല്ലാഹു പറഞ്ഞു:

"അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും".


അല്ലാഹു പറഞ്ഞു:

"നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ് തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ് കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും".

وفي الآية دليل على أن[2]  من جحد البعث كفر كفراً يوجب الخلود في النار.

أعاذنا الله من الكفر وأعمال الكفر، فضمت هذه الآيات بيان ما بعث به النبي r من إخلاص العبادة لله، والنهي عن عبادة غير الله وقصر العبادة على العبادة، وهذا دينه الذي دعى الناس إليه، وجاهدهم عليه كما قال تعالى: (وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ) الأنفال: ٣٩

നിശ്ചയം പുനര്‍ജനിക്കലിനെ ആരെങ്കിലും നിഷേധിച്ചാല്‍ അവന് നരകത്തില്‍ ശാശ്വതമായി കഴിയല്‍ നിര്‍ബന്ധമാക്കുന്നതായ കുഫ്ര്‍ ചെയ്തു എന്നതിന് ആയത്തില്‍ തെളിവുണ്ട്.

അല്ലാഹു നമ്മെ കുഫ്റില്‍ നിന്നും കുഫ്റിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുമാറാവട്ടെ.

    അല്ലാഹുവിന് മാത്രം ആരാധന നിഷ്കളങ്കമാക്കലും, അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് വിരോധിക്കലും, യഥാര്‍ത്ഥ ആരാധനയില്‍ (മാത്രം) ആരാധനയെ ചുരുക്കലുമായി നബി  صلى الله عليه وسلم നിയോഗിക്കപ്പെട്ടതായ കാര്യങ്ങളെ വിശദീകരിക്കല്‍ ഈ ആയത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതാണ് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചതായ അവന്‍റെ മതം. ആ കാര്യത്തിന് മേല്‍ അദ്ദേഹം ജിഹാദ് (ധര്‍മ സമരം) ചെയ്തു. അല്ലാഹു പറഞ്ഞത് പോലെ:

"കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക".

وقد بعثه الله تعالى على رأس أربعين سنة، فدعا الناس إلى الإخلاص، وترك عبادة ما سوى الله نحواً من عشر سنين، ثم عرج به إلى السماء وفرض عليه الصلوات الخمس من غير واسطة بينه وبين الله تعالى في ذلك، ثم أمر بعد ذلك بالهجرة فهاجر إلى المدينة، وأمر بالجهاد، فجاهد في الله حق جهاده نحواً من عشر سنين حتى دخل الناس في دين الله أفواجاً، فلما تمت ثلاث وستون سنة والحمد لله تم الدين وبَلَغَ البَلاغ من إخبار الله تعالى له بقبضه صلوات الله عليه وسلم.

അല്ലാഹു അദ്ദേഹത്തെ നാല്‍പതാമത്തെ വയസില്‍ നിയോഗിച്ചിരിക്കുന്നു. അങ്ങനെ അദ്ദേഹം ജനങ്ങളെ ഇഖ്ലാസിലേക്കം (തൗഹീദിലേക്ക്) അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് ഉപേക്ഷിക്കുന്നതിലേക്കും ഏകദേശം പത്ത് വര്‍ഷത്തോളം ജനങ്ങളെ ക്ഷണിച്ചു. പിന്നെ അല്ലാഹു അദ്ദേഹത്തെ ആകാശത്തിലേക്ക് ഉയര്‍ത്തുകയും അദ്ദേഹത്തിനും അല്ലാഹുവിനും ഇടക്ക് ആ കാര്യത്തില്‍ ഒരു മധ്യസ്ഥനുമില്ലാതെ അഞ്ച് നേരത്തെ നമസ്കാരം അദ്ദേഹത്തിന് മേല്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. പിന്നെ അദ്ദേഹം ഹിജ്റ പോകാന്‍ കല്‍പ്പിക്കപ്പെടുകയും മദീനയിലേക്ക് ഹിജ്റ പോകുകയും ചെയ്തു. അങ്ങനെ ജിഹാദ് ചെയ്യാന്‍ കല്‍പിക്കപ്പെടുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ മതത്തില്‍ പ്രവേശിക്കുന്നത് വരെ ഏകദേശം പത്ത് വര്‍ഷത്തോളം അദ്ദേഹം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യഥാര്‍ത്ഥത്തിലുള്ള ജിഹാദ് നടത്തുകയും ചെയ്തു. 63 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ - والحمد لله - മതം പൂര്‍ത്തിയാവുകയും നബി  صلى الله عليه وسلم യെ അല്ലാഹു പിടിക്കുന്നതായ (വഫാത്താക്കുന്നതായ) അല്ലാഹുവിന്‍റെ പ്രഖ്യാപനത്തില്‍ നിന്നുള്ള വിവരം എത്തുകയും ചെയ്തു.

وأول الرسل نوح عليه السلام، وآخرهم محمد صلى الله عليه وآله وسلم .. مما (أظنها (كما) لأن مما ليس لها محل في العبارة والله تعالى أعلم.)  قال تعالى: (إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ بَعْدِهِ) النساء: ١٦٣

وقال تعالى: (وَمَا مُحَمَّدٌ إِلَّا رَسُولٌ) آل عمران: ١٤٤

وقال تعالى: (مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا) الأحزاب: ٤٠

ദൂതന്‍മാരില്‍ ഒന്നാമത്തെ റസൂല്‍ നൂഹ് عليه السلام ആണ്. അവരിലെ അവസാനത്തെ റസൂല്‍ മുഹമ്മദ്  صلى الله عليه وسلم യും ആണ്. അല്ലാഹു പറഞ്ഞതില്‍ നിന്ന് (ഈ കാര്യം നമുക്ക് മനസ്സിലാക്കാം):

"(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു".)

അല്ലാഹു പറഞ്ഞു:

"മുഹമ്മദ് അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു".

അല്ലാഹു പറഞ്ഞു:

"മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു".

وأفضل الرسل: نبينا محمد r ، وأفضل البشر بعد الأنبياء صلى الله عليهم وسلم: أبو بكر رضي الله عنه، وعمر رضي الله عنه، وعثمان رضي الله عنه، وعلي رضي الله عنه .. ورضي الله عنهم أجمعين.

وخير القرون قرني ثم الذين يلونهم ثم الذين يلونهم.

وعيسى r ينزل من السماء ويقتل الدجال.

والحمد لله رب العالمين.

تمت على ما تقدم.

ദൂതന്‍മാരില്‍ ഏറ്റവും ശ്രേഷ്ടന്‍ നമ്മുടെ നബി മുഹമ്മദ്  صلى الله عليه وسلم ആണ്. നബിമാര്‍ക്ക് ശേഷം മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ടന്‍ അബൂബക്കര്‍  رضي الله عنه വും, ഉമര്‍ رضي الله عنه വും, ഉസ്മാന്‍ رضي الله عنه വും, അലി رضي الله عنه വുമാണ്. അവരെ മുഴുവനും അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു.


         നൂറ്റാണ്ടുകളില്‍ ഉത്തമ നൂറ്റാണ്ട് എന്‍റെ നൂറ്റാണ്ടാണ്. പിന്നെ അവരോടടുത്തവര്‍, പിന്നെ അവരോടടുത്തവര്‍. ഈസാ عليه السلام ആകാശത്തില്‍ നിന്ന് ഇറങ്ങുകയും ദജ്ജാലിനെ വധിക്കുകയും ചെയ്യും. ലോകരുടെ റബ്ബിനാകുന്നു സര്‍വ്വ സ്തുതിയും.


ഇത് പൂര്‍ത്തിയായിരിക്കുന്നു. 


 [1]سقطت في المطبوع

 [2]لا يستقيم السياق إذا تم حذفها ... والله تعالى أعلم


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...