عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇടനിലക്കാരുടെ ശ്രദ്ധക്ക്
266 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: (نَهَى رَسُولُ اللَّهِ صلى الله عليه وسلم أَنْ تُتَلَقَّى الرُّكْبَانُ، وَأَنْ يَبِيعَ حَاضِرٌ لِبَادٍ، قَالَ: فَقُلْتُ لابْنِ عَبَّاسٍ: مَا قَوْلُهُ حَاضِرٌ لِبَادٍ؟ قَالَ: لا يَكُونُ لَهُ سِمْسَاراً) .
അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم കച്ചവടസംഘങ്ങളെ (കമ്പോളത്തിലെത്തുന്നതിന് മുൻപ്) എതിരേൽക്കുന്നതും, നാട്ടുകാരനായ ഒരാൾ മറുനാട്ടുകാരന് (ഗ്രാമീണന്) വേണ്ടി കച്ചവടം നടത്തുന്നതും വിലക്കി. (നിവേദകൻ പറയുന്നു:) ഞാൻ ഇബ്നു അബ്ബാസ് رضي الله عنهما യോട് ചോദിച്ചു: "നാട്ടുകാരൻ മറുനാട്ടുകാരന് വേണ്ടി വിൽക്കരുത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?" അദ്ദേഹം മറുപടി നൽകി: "അവൻ അയാൾക്ക് വേണ്ടി ഒരു ഇടനിലക്കാരനായി നിൽക്കരുത് എന്നാണ്."
السِّمسارُ: മറ്റൊരാൾക്ക് വേണ്ടി വിൽപനയോ വാങ്ങലോ ഏറ്റെടുത്തു നടത്തുന്ന ആൾ (ഇടനിലക്കാരൻ).
വിവരണം
മനുഷ്യർക്ക് ഉപദ്രവകരമായ ഇടപാടുകളെ നബി صلى الله عليه وسلم വിലക്കിയിട്ടുണ്ട്. മനുഷ്യസഹജമായ സ്വാർത്ഥതയെയും ലാഭേച്ഛയെയും നിയന്ത്രിക്കാനാണ് ഇസ്‌ലാമിക നിയമങ്ങൾ വന്നിട്ടുള്ളത്. അത്തരത്തിൽ മനുഷ്യന്‍റെ അത്യാഗ്രഹത്തെ തടയുന്ന ചില പ്രധാന വിലക്കുകളാണ് ഈ ഹദീസിലുള്ളത്. വിൽക്കുന്നയാൾക്കോ വാങ്ങുന്നയാൾക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കോ ഉപദ്രവകരമായ കാര്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു എന്നതാണതിന് കാരണം. ഇതിന് മുമ്പുള്ള ഹദീസില്‍ ഇവ വിശദമാക്കിയിട്ടുണ്ട്.
കച്ചവടക്കാർ തങ്ങളുടെ ചരക്കുമായി കമ്പോളത്തിലെത്തുന്നതിന് മുൻപ് അവരെ വഴിയിൽ വെച്ച് കണ്ട് കുറഞ്ഞ വിലക്ക് ചരക്ക് തട്ടിയെടുക്കുന്ന രീതിയാണിത്. കമ്പോളത്തിലെ യഥാർത്ഥ വില അറിയാത്ത വിൽപനക്കാരന്‍റെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് കുറഞ്ഞ വിലക്ക് സാധനം വാങ്ങുന്നതും, പിന്നീട് അത് വലിയ വിലക്ക് വിൽക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത് വിൽക്കുന്നയാൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കൂടാതെ, ചരക്ക് നേരിട്ട് മാർക്കറ്റിലെത്തുന്നത് തടയുന്നതിലൂടെ കൃത്രിമമായ പൂഴ്ത്തിവെപ്പിനും വിലക്കയറ്റത്തിനും ഇത് കാരണമാവുകയും നാട്ടുകാർക്ക് ദോഷം ചെയ്യുകയും ചെയ്യുന്നു.
പുറത്തുനിന്ന് (ഗ്രാമങ്ങളിൽ നിന്ന്) ചരക്കുമായി വരുന്ന ഒരാളോട് നാട്ടുകാരനായ വ്യക്തി "നീ ഇത് ഇപ്പോൾ വിൽക്കണ്ട, എനിക്ക് തന്നേക്കൂ, ഞാൻ കൂടുതൽ വിലക്ക് വിറ്റുതരാം" എന്ന് പറഞ്ഞ് ഇടനിലക്കാരനായി നിൽക്കുന്ന രീതിയാണിത്.
ഇത് ജനങ്ങളുടെ പൊതുതാൽപര്യത്തിന് വിരുദ്ധമാണ്. ഗ്രാമീണൻ സ്വന്തമായി വിൽക്കുമ്പോൾ കുറഞ്ഞ ലാഭത്തിൽ സാധനങ്ങൾ വിൽക്കാൻ സാധ്യതയുണ്ട്, ഇത് നാട്ടുകാർക്ക് ആശ്വാസകരമാകും. എന്നാൽ കമ്പോളത്തിലെ അവസ്ഥകളില്‍ വിവരമുള്ള നാട്ടുകാരൻ ഇടനിലക്കാരനായി നിൽക്കുമ്പോൾ അയാൾ വില കൂട്ടി നിശ്ചയിക്കുകയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ചിലപ്പോൾ ഈ നാട്ടുകാരൻ ഗ്രാമീണനെ വഞ്ചിച്ച് ലാഭം തട്ടിയെടുക്കാനും ഇത് കാരണമായേക്കാം.
അന്യനാട്ടിൽ നിന്ന് വരുന്ന കച്ചവടക്കാരന്‍റെ അവകാശവും നാട്ടുകാരുടെ പൊതുതാൽപര്യവും സംരക്ഷിക്കുന്ന രീതിയിലാണ് ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

No comments:
Post a Comment