ഫോളോ ചെയ്യാം

Tuesday, 21 April 2026

തൗഹീദിന്‍റെ വചനം: ലാ ഇലാഹ ഇല്ലല്ലാഹ്- അല്ലാമ ഇബ്നുൽ ഖയ്യിം رحمه الله

 


തൗഹീദിന്റെ വചനം: ലാ ഇലാഹ ഇല്ലല്ലാഹ്

അല്ലാമ ഇബ്നുൽ ഖയ്യിം  رحمه الله

كلمةُ التوحيدِ لا إلهَ إلّا الله

قال العلّامة ابن القيّم رحمه الله :  لِأَجْلِهَا نُصِبَتِ الْمَوَازِينُ، وَوُضِعَتِ الدَّوَاوِينُ، وَقَامَ سُوقُ الْجَنَّةِ وَالنَّارِ، وَبِهَا انْقَسَمَتِ الْخَلِيقَةُ إِلَى الْمُؤْمِنِينَ وَالْكُفَّارِ وَالْأَبْرَارِ وَالْفُجَّارِ، فَهِيَ مَنْشَأُ الْخَلْقِ وَالْأَمْرِ وَالثَّوَابِ وَالْعِقَابِ، وَهِيَ الْحَقُّ الَّذِي خُلِقَتْ لَهُ الْخَلِيقَةُ، وَعَنْهَا وَعَنْ حُقُوقِهَا السُّؤَالُ وَالْحِسَابُ، وَعَلَيْهَا يَقَعُ الثَّوَابُ وَالْعِقَابُ، وَعَلَيْهَا نُصِبَتِ الْقِبْلَةُ، وَعَلَيْهَا أُسِّسَتِ الْمِلَّةُ، وَلِأَجْلِهَا جُرِّدَتْ سُيُوفُ الْجِهَادِ، وَهِيَ حَقُّ اللَّهِ عَلَى جَمِيعِ الْعِبَادِ، فَهِيَ كَلِمَةُ الْإِسْلَامِ، وَمِفْتَاحُ دَارِ السَّلَامِ، وَعَنْهَا يُسْأَلُ الْأَوَّلُونَ وَالْآخِرُونَ.

زاد المعاد : ٣٤/١

തൗഹീദിന്റെ വചനം: ലാ ഇലാഹ ഇല്ലല്ലാഹ്

 

അല്ലാമ ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: «ഈ വചനത്തിനു വേണ്ടിയാണ് തുലാസ്സുകൾ (മീസാൻ) സ്ഥാപിക്കപ്പെട്ടതും, കർമ്മങ്ങളുടെ ഏടുകൾ തയ്യാറാക്കപ്പെട്ടതും, സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും വിപണികൾ നിലവിൽ വന്നതും. ഇതു മുഖേനയാണ് സൃഷ്ടികൾ സത്യവിശ്വാസികളെന്നും സത്യനിഷേധികളെന്നും, പുണ്യവാന്മാരെന്നും ദുർമാർഗ്ഗികളെന്നും വിഭജിക്കപ്പെട്ടത്. സൃഷ്ടിപ്പിന്റെയും കല്പനകളുടെയും പ്രതിഫലത്തിന്റെയും ശിക്ഷയുടെയും ഉറവിടം ഇതാണ്. സകല സൃഷ്ടികളും പടക്കപ്പെട്ടത് ഈ സത്യത്തിനു വേണ്ടിയാണ്. ഇതിനെക്കുറിച്ചും ഇതിന്റെ  അവകാശങ്ങളെക്കുറിച്ചുമുള്ളതാണ് ചോദ്യം ചെയ്യലും വിചാരണയും. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലവും ശിക്ഷയും നിശ്ചയിക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖിബ്‌ല നിശ്ചയിക്കപ്പെട്ടതും മതത്തിന്റെ അടിത്തറ പാകിയതും. ഇതിനു വേണ്ടിയാണ് ജിഹാദിന്റെ വാളുകൾ ഉറയൂരി മാറ്റപ്പെട്ടത്.

സകല അടിമകൾക്കും അല്ലാഹുവിനോടുള്ള കടമയാണീ വചനം. ഇതാണ് ഇസ്‌ലാമിന്റെ വചനം; സമാധാനത്തിന്റെ ഭവനത്തിലേക്കുള്ള (സ്വർഗ്ഗം) താക്കോൽ. ആദ്യാവസാനമുള്ള സകല ജനങ്ങളോടും ഇതിനെക്കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും. »

സാദുൽ മആദ്: 1/34


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...