ഫോളോ ചെയ്യാം

Tuesday, 21 April 2026

സത്യം വ്യക്തമാക്കി കൊടുക്കലും തിന്‍മയെ എതിര്‍ക്കലും നിര്‍ബന്ധമാണ്‌- ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് حفظه الله

 


സത്യം വ്യക്തമാക്കി കൊടുക്കലും തിന്‍മയെ എതിര്‍ക്കലും നിര്‍ബന്ധമാണ്‌

ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് حفظه الله

🖋️ قال العلامة عبد المحسن العباد حفظه الله : بَيان الحق وإنكار المنكر واجب،  والحُبّ في اللهِ والبغض في الله من أوثق عرى الإيمان،  فالمسلم العاقِل يُحب كل من يحبه الله ورسوله من الذوات وكل ما يحبه الله ورسوله من الاعتقادات والأقوال والأفعال، ويُبغض كل من كان وما كان بخلاف ذلك، وليست المحبة والكراهية محبة وكراهية أهل الانحراف الذين يحبون من لا يتعرض لانحرافهم ولو كان كافراً ويكرهون كل من يتعرض لباطلهم من أهل السلامة والاستقامة على الحق والهدى، وقد قال الله عز وجل: {لَا تَجِدُ قَوْمًا يُؤْمِنُونَ بِالله وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ الله وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ} وقال : {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا آبَاءَكُمْ وَإِخْوَانَكُمْ أَوْلِيَاءَ إِنِ اسْتَحَبُّوا الْكُفْرَ عَلَى الْإِيمَانِ وَمَنْ يَتَوَلَّهُمْ مِنْكُمْ فَأُولَئِكَ هُمُ الظَّالِمُونَ}،  وقال : {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ وَاتَّقُوا الله إِنْ كُنْتُمْ مُؤْمِنِين}. - كتب ورسائل الشيخ عبد المحسن العباد | ١١-٢٣٦/٢٣٧

 

അല്ലാമ അബ്ദുൽ മുഹ്സിൻ അൽ-അബ്ബാദ് حفظه الله പറഞ്ഞു: സത്യം വ്യക്തമാക്കിക്കൊടുക്കലും തിന്മയെ എതിർക്കലും നിർബന്ധമാണ്. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നതും അല്ലാഹുവിനു വേണ്ടി വെറുക്കുന്നതും ഈമാനിന്റെ (വിശ്വാസത്തിന്റെ) ഏറ്റവും ശക്തമായ കണ്ണികളിൽ പെട്ടതാണ്. അതുകൊണ്ട്, ബുദ്ധിയുള്ള ഒരു മുസ്‌ലിം അല്ലാഹുവും അവന്റെ റസൂലും ഇഷ്ടപ്പെടുന്ന വ്യക്തികളെയും, അവർ ഇഷ്ടപ്പെടുന്ന വിശ്വാസങ്ങളെയും വാക്കുകളെയും പ്രവർത്തികളെയും സ്നേഹിക്കുന്നു. അതിന് വിരുദ്ധമായതിനെയെല്ലാം അവൻ വെറുക്കുകയും ചെയ്യുന്നു. ഈ സ്നേഹവും വെറുപ്പും വഴിപിഴച്ച ആളുകളുടെ സ്നേഹവും വെറുപ്പും പോലെയല്ല. വഴിപിഴച്ചവർ തങ്ങളുടെ വ്യതിയാനങ്ങളെ എതിർക്കാത്തവരെ -അവർ സത്യനിഷേധികൾ ആണെങ്കിൽ പോലും- സ്നേഹിക്കുകയും, തങ്ങളുടെ ബാത്വിലിനെ (അസത്യത്തെ) എതിർക്കുന്ന സത്യമാർഗ്ഗത്തിലുള്ള സച്ചരിതരെ വെറുക്കുകയും ചെയ്യുന്നു. അല്ലാഹു عز وجل പറഞ്ഞു: {അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിർത്തുനിൽക്കുന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത് നീ കാണുകയില്ല. അവർ (എതിർത്തുനിൽക്കുന്നവർ) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരങ്ങളോ, ബന്ധുക്കളോ ആയാൽ പോലും.}

അല്ലാഹു വീണ്ടും പറഞ്ഞു: {സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും സഹോദരങ്ങളും ഈമാനിനേക്കാൾ സത്യനിഷേധം ആണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവരെ നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങളിൽ നിന്ന് ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവർ തന്നെയാണ് അക്രമികൾ.}

അല്ലാഹു വീണ്ടും പറഞ്ഞു: {സത്യവിശ്വാസികളേ, നിങ്ങൾക്ക് മുമ്പ് വേദം നൽകപ്പെട്ടവരിൽ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസത്തിനും കളിക്കും പാത്രമാക്കിയവരെയും സത്യനിഷേധികളെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുക.}

📚 [കുതുബു വ റസാഇലുശ്ശൈഖ് അബ്ദുൽ മുഹ്സിൻ അൽ-അബ്ബാദ്: 11 - 236/237]


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...