ഫോളോ ചെയ്യാം

Thursday, 23 April 2026

ബിദ്അത്തുകളെ നീ സൂക്ഷിക്കുക!

 




إياك والبدعة


هل تريد أن تشرب من حوض النبي صلى الله عليه وسلم؟؟

قال  ابن القيم-رحمه الله-: 

    أَنَّ وُرُودَ النَّاسِ الْحَوْضَ وَشُرْبَهُمْ مِنْهُ يَوْمَ الْعَطَشِ الْأَكْبَرِ بِحَسَبِ وُرُودِهِمْ سُنَّةَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَشُرْبِهِمْ مِنْهَا، فَمَنْ وَرَدَهَا فِي هَذِهِ الدَّارِ وَشَرِبَ مِنْهَا وَتَضَلَّعَ وَرَدَ هُنَاكَ حَوْضَهُ وَشَرِبَ مِنْهُ وَتَضَلَّعَ، فَلَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَوْضَانِ عَظِيمَانِ: حَوْضٌ فِي الدُّنْيَا وَهُوَ سُنَّتُهُ وَمَا جَاءَ بِهِ، وَحَوْضٌ فِي الْآخِرَةِ، فَالشَّارِبُونَ مِنْ هَذَا الْحَوْضِ فِي الدُّنْيَا هُمُ الشَّارِبُونَ مِنْ حَوْضِهِ يَوْمَ الْقِيَامَةِ فَشَارِبٌ وَمَحْرُومٌ وَمُسْتَقِلٌّ وَمُسْتَكْثِرٌ وَالَّذِينَ يَذُودُهُمْ هُوَ وَالْمَلَائِكَةُ عَنْ حَوْضِهِ يَوْمَ الْقِيَامَةِ هُمُ الَّذِينَ كَانُوا يَذُودُونَ أَنْفُسَهُمْ وَأَتْبَاعَهُمْ عَنْ سُنَّتِهِ وَيُؤْثِرُونَ عَلَيْهَا غَيْرَهَا فَمَنْ ظَمِأَ مِنْ سُنَّتِهِ فِي هَذِهِ الدُّنْيَا وَلَمْ يَكُنْ لَهُ مِنْهَا شُرْبٌ فَهُوَ فِي الْآخِرَةِ أَشَدُّ ظَمَأً وَأَحَرُّ كَبِدًا وَإِنَّ الرَّجُلَ لَيَلْقَى الرَّجُلَ فَيَقُولُ: يَا فُلَانُ أَشَرِبْتَ فَيَقُولُ: نَعَمْ وَاللَّهِ فَيَقُولُ: لَكِنِّي وَاللَّهِ مَا شَرِبْتُ، وَاعَطَشَاهُ. 

اجتماع الجيوش الإسلامية ص 2/85


ബിദ്അത്തുകളെ നീ സൂക്ഷിക്കുക!

 

നബി صلى الله عليه وسلم യുടെ ഹൗളുൽ കൗസറിൽ നിന്ന് വെള്ളം കുടിക്കാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ?

 

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “അത്യുഷ്ണത്തിന്റെ ദിനത്തിൽ (പരലോകത്ത്) ജനങ്ങൾ ഹൗളിനടുത്ത് വരുന്നതും അതിൽ നിന്ന് കുടിക്കുന്നതും, ഈ ദുനിയാവിൽ വെച്ച് അവർ റസൂൽ صلى الله عليه وسلم യുടെ സുന്നത്തുകളെ എത്രത്തോളം ഉൾക്കൊള്ളുകയും പിന്തുടരുകയും ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും. ആരെങ്കിലും ഈ ലോകത്ത് വെച്ച് ആ സുന്നത്തുകളെ മുറുകെ പിടിക്കുകയും അതിൽ നിന്ന് ആവോളം നുകരുകയും ചെയ്തിട്ടുണ്ടെങ്കിൽ, പരലോകത്ത് നബി صلى الله عليه وسلم യുടെ ഹൗളിനടുത്ത് വരാനും അതിൽ നിന്ന് മതിയാവോളം കുടിക്കാനും അവർക്ക് സാധിക്കും.

നബി صلى الله عليه وسلم ക്ക് രണ്ട് വലിയ ഹൗളുകളാണുള്ളത്: ഒന്ന് ഈ ദുനിയാവിലുള്ളതാണ്. അത് അവിടുത്തെ സുന്നത്തും അവിടുന്ന് കൊണ്ടുവന്ന മാർഗ്ഗവുമാണ്. മറ്റൊന്ന് പരലോകത്തുള്ള ഹൗളും. ഈ ദുനിയാവിലെ ഹൗളിൽ (സുന്നത്തിൽ) നിന്ന് പാനം ചെയ്തവർ മാത്രമായിരിക്കും പരലോകത്തെ ഹൗളിൽ നിന്നും പാനം ചെയ്യുന്നവർ. അന്ന് ചിലർ കുടിക്കുന്നവരായും ചിലർ തടയപ്പെട്ടവരായും ചിലർ കുറച്ച് മാത്രം ലഭിക്കുന്നവരായും ചിലർ ധാരാളം ലഭിക്കുന്നവരായും ഉണ്ടാകും.

പരലോകത്ത് നബി صلى الله عليه وسلم യും മലക്കുകളും ആരെയാണോ തന്റെ ഹൗളിൽ നിന്ന് ആട്ടിയകറ്റുന്നത്, അവർ ഈ ദുനിയാവിൽ വെച്ച് സ്വന്തം ആത്മാവിനെയും തന്റെ അനുയായികളെയും നബി صلى الله عليه وسلم യുടെ സുന്നത്തിൽ നിന്ന് തടഞ്ഞവരായിരിക്കും. അവർ സുന്നത്തിന് പകരം മറ്റുള്ളവയ്ക്ക് മുൻഗണന നൽകിയവരാണ്. ആരെങ്കിലും ഈ ലോകത്ത് വെച്ച് സുന്നത്തിനോട് വിമുഖത കാണിക്കുകയും അതിൽ നിന്ന് പാനം ചെയ്യാതിരിക്കുകയും ചെയ്താൽ, പരലോകത്ത് അവൻ കഠിനമായ ദാഹത്തിലും എരിയുന്ന ഹൃദയത്തോടും കൂടിയവനായിരിക്കും. അന്ന് ഒരാൾ മറ്റൊരാളെ കണ്ട് ‘അല്ലയോ സുഹൃത്തേ, നീ കുടിച്ചോ?' എന്ന് ചോദിക്കുമ്പോൾ അയാൾ ‘അതെ, അല്ലാഹുവാണെ സത്യം!' എന്ന് മറുപടി നൽകും. അപ്പോൾ മറ്റവൻ പറയും: ‘പക്ഷേ, അല്ലാഹുവാണെ സത്യം, എനിക്ക് കുടിക്കാൻ കഴിഞ്ഞില്ലല്ലോ, എന്റെ ദാഹമേ!'"

ഇജ്തിമാഉൽ ജുയൂശിൽ ഇസ്‌ലാമിയ്യ (പേജ്: 2/85)


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...