നിഷിദ്ധങ്ങളോട്
NO
പറയുക
അല്ലാഹു പറഞ്ഞു:
{നിങ്ങൾ വ്യഭിചാരത്തോട് അടുക്കരുത്}.
അതായത്,
ആ പാപത്തോട് ഒട്ടും അടുക്കരുത്,
പിശാചിന്റെ കാല്‍പ്പാടുകളെ പിന്തുടരുകയും ചെയ്യരുത്.
"فإنّ
أصعب الحرام "أوّله"
“തീർച്ചയായും ഹറാമായ കാര്യങ്ങളിൽ ഏറ്റവും പ്രയാസമേറിയത്
അതിന്റെ ആദ്യ ഘട്ടമാണ്".
പിന്നീട് അത് എളുപ്പമായി മാറും..
പിന്നീട് അത് സ്വീകാര്യമായി തോന്നും..
പിന്നീട് അതിനോട് ഇണങ്ങും..
പിന്നീട് അത് മധുരമുള്ളതായി മാറും..
പിന്നീട് അതിനേക്കാൾ കഠിനമായ ഹറാമിനായി തിരച്ചിൽ തുടങ്ങും..
ഒടുവിൽ ഹൃദയത്തിൽ മുദ്ര വെക്കപ്പെടും.
അത് (പാപങ്ങളോടുള്ള ആസക്തി) എന്ന
ഘട്ടമാണ്.
പാപങ്ങളോടുള്ള ആസക്തിയും അത് പതിവാക്കുന്നതും ഹൃദയത്തിന്
കാഠിന്യവും ശാഠ്യവും നൽകുന്നു.
കൂടാതെ
മനസ്സിന് അഹങ്കാരവും,
ഹൃദയത്തിന് അന്ധകാരവും,
റബ്ബുമായുള്ള ബന്ധത്തിൽ വന്യതയും അകൽച്ചയും അത്
ഉണ്ടാക്കുന്നു.
അല്ലാഹു തന്റെ ദാസന് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ
ഒന്നാണ് അവനെ പാപങ്ങളിൽ നിന്ന് അകറ്റുക എന്നത്.
ഒന്നുകിൽ തൗബയിലൂടെ,
അല്ലെങ്കിൽ മറ്റേതെങ്കിലും കാര്യങ്ങളിൽ വ്യാപൃതനാക്കി
കൊണ്ട്,
അതുമല്ലെങ്കിൽ ഫിത്‌നയുടെ (പരീക്ഷണങ്ങളുടെ) വാതിലുകൾ
അടച്ചുകൊണ്ട്.
അല്ലാഹു തന്റെ അടിമയോട് അവന് സ്വന്തത്തോട്
തന്നെയുള്ളതിനേക്കാൾ കരുണയുള്ളവനാണ്.
അല്ലാഹു പറഞ്ഞു:
)وَيَحُولُ
بَيْنَ الْمَرْءِ وَقَلْبِهِ(
- سورة الأنفال: 24
“മനുഷ്യനും
അവന്റെ ഹൃദയത്തിനുമിടയിൽ അല്ലാഹു തടസ്സമിടുന്നു" (സൂറത്തുൽ
അൻഫാൽ: 24).
ഫിത്‌നകളിൽ നിന്നും പാപങ്ങളിൽ നിന്നും മനുഷ്യന്
രക്ഷപ്പെടാനുള്ള കാരണങ്ങൾ ഒരുക്കി നൽകാൻ കഴിവുള്ളവൻ അല്ലാഹുവാണെന്നാണ് ഇത്
സൂചിപ്പിക്കുന്നത്.
ചില സ്വാലിഹീങ്ങൾ പറഞ്ഞിട്ടുണ്ട്:
"كم من معصية حجزها الله عنك بعجزٍ أو
فقرٍ أو مرض، ولو أطلق لك العنان فيها لهلكت"
“എത്രയെത്ര പാപങ്ങളെയാണ് അല്ലാഹു നിനക്ക് കഴിവുകേട് കൊണ്ടോ, ദാരിദ്ര്യം
കൊണ്ടോ, രോഗം കൊണ്ടോ തടഞ്ഞു വെച്ചിരിക്കുന്നത്! നിനക്ക് അതിനുള്ള പൂർണ്ണ സൗകര്യം
നൽകിയിരുന്നുവെങ്കിൽ നീ നശിച്ചു പോകുമായിരുന്നു."
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
قال الشيخ ابن عثيمين -رحمه
الله-:
"مِن
أسباب زيادة الإيمان ، ترك المعصية خوفاً من الله
عز وجل، وكلما قَوي الداعي إلى
فعل المعصية كانت زيادة الإيمان بتركها أعظم؛
لأنّ تركها مع قوة الداعي إليها
دليل على قوة إيمان العبد وتقديمه ما يحبه الله ورسوله صلى الله عليه وسلم
على ما تهواه نفسه.- فتح رب البرية بتلخيص الحموية / ص122
“അല്ലാഹുവെ ഭയപ്പെട്ട് പാപങ്ങൾ ഉപേക്ഷിക്കുന്നത് ഈമാൻ
(വിശ്വാസം) വർദ്ധിക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്. ഒരു പാപം ചെയ്യാനുള്ള പ്രേരണ
എത്രത്തോളം ശക്തമാകുന്നുവോ,
അത് ഉപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ഈമാനിന്റെ വർദ്ധനവും
അത്രത്തോളം വലുതായിരിക്കും. കാരണം, ആ പാപം ചെയ്യാനുള്ള ശക്തമായ
സാഹചര്യമുണ്ടായിട്ടും അത് ഉപേക്ഷിക്കുന്നത് ആ ദാസന്റെ ഈമാനിന്റെ കരുത്തിനെയും, സ്വന്തം
ഇച്ഛയേക്കാൾ അല്ലാഹുവിനും അവന്റെ റസൂല്‍ صلى الله عليه وسلم ക്കും ഇഷ്ടപ്പെട്ട കാര്യത്തിന് അവൻ മുൻഗണന നൽകുന്നു എന്നതിനെയുമാണ്
തെളിയിക്കുന്നത്." (ഫത്ഹു റബ്ബിൽ ബരിയ്യ - പേജ് 122).
അത് കൊണ്ട്
ദേഹേച്ഛ അങ്ങേയറ്റം അപകടകരവും
അതിന്റെ ദോഷം വലുതുമാണ്.
എത്രയെത്ര ആരാധനാനിരതരായ മനുഷ്യരെയാണ് അത്
ദുർമാർഗ്ഗികളാക്കി മാറ്റിയത്!
എത്രയെത്ര പണ്ഡിതന്മാരെയാണ് അത് അറിവില്ലാത്തവരാക്കി
മാറ്റിയത്!
ഒരിക്കലും വഴിതെറ്റില്ലെന്ന് ജനങ്ങൾ കരുതിയിരുന്ന എത്രയെത്ര
ആളുകളെയാണ് അത് ദീനിൽ നിന്ന് പുറന്തള്ളിയത്!
അല്ലാഹുവിനോട് നമ്മൾ പാപമോചനവും സൗഖ്യവും തേടുന്നു.

No comments:
Post a Comment