ഫോളോ ചെയ്യാം

Tuesday, 21 April 2026

അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ വെറുത്തിരിക്കുന്നു- നബി صلى الله عليه وسلم

 


അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ വെറുത്തിരിക്കുന്നു-

നബി صلى الله عليه وسلم

🔸عن المغيرة بن شعبة رضي الله عنه، أن رسول الله صلى الله عليه وسلم قال: " إنَّ اللَّهَ كَرِهَ لَكُمْ ثَلَاثًا: قيلَ وَقالَ، وإضَاعَةَ المَالِ، وَكَثْرَةَ السُّؤَال "

📚 متفق عليه 1477


🔸മുഗീറത്തുബ്നു ശുഅ്‌ബ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: ‘തീർച്ചയായും അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ വെറുത്തിരിക്കുന്നു: അനാവശ്യ വർത്തമാനങ്ങൾ (അവൻ പറഞ്ഞു, ഇങ്ങനെ പറയപ്പെട്ടു എന്ന തരത്തിലുള്ള സംസാരങ്ങൾ), സമ്പത്ത് പാഴാക്കൽ, ചോദ്യങ്ങൾ അധികരിപ്പിക്കൽ എന്നിവയാണവ.’

📚 മുത്തഫഖുൻ അലൈഹി: (1477-593)

 

قـال العلامة إبن عثيمين رحمه الله:  يجب علينا أن نحذر الفتن ما ظهر منها وما بطن، وأن نبتعد عن كل ما يثير الناس بعضهم على بعض، وأن نلزم دائما الهدوء، وأن نبتعد عن القيل والقال وكثرة السؤال؛ فإن ذلك مما نهى عنه النبي ﷺ ، وكم من كلمة واحدة صنعت ما تصنعه السيوف الباترة، فالواجب الحذر من الفتن، وأن نكون أمة متآلفة متحابة.

📚تفسير جزء عم (؃١٩٧) .

 

അല്ലാമ ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: “പ്രത്യക്ഷമായതും പരോക്ഷമായതുമായ ഫിത്‌നകളെ (കുഴപ്പങ്ങളെ) നാം ജാഗ്രത പാലിക്കണം. ആളുകൾക്കിടയിൽ പരസ്പരം വിദ്വേഷമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും നാം അകന്നു നിൽക്കേണ്ടതുണ്ട്. എപ്പോഴും ശാന്തത പാലിക്കാനും, അനാവശ്യ വർത്തമാനങ്ങളിൽ നിന്നും അമിതമായ ചോദ്യങ്ങളിൽ നിന്നും അകന്നു നിൽക്കാനും നാം ശ്രദ്ധിക്കണം. കാരണം നബി صلى الله عليه وسلم വിരോധിച്ച കാര്യങ്ങളാണവ. മൂർച്ചയുള്ള വാളുകൾ ചെയ്യുന്നതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ പലപ്പോഴും ഒരൊറ്റ വാക്ക് ഉണ്ടാക്കിയേക്കാം. അതിനാൽ കുഴപ്പങ്ങളെ കരുതിയിരിക്കുകയും, നാം സ്നേഹത്തിലും ഐക്യത്തിലുമുള്ള ഒരു ഉമ്മത്തായി നിലകൊള്ളുകയും ചെയ്യേണ്ടത് നിർബന്ധമാണ്."

📚 തഫ്സീർ ജുസ്അ് അമ്മ (പേജ്: 197).


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...