ഫോളോ ചെയ്യാം

Wednesday, 22 April 2026

ആരാണ് മദ്ഖലികള്‍?!

 


ആരാണ് മദ്ഖലികള്‍?!

من هم المداخلة !؟


سؤال يسأل عنه الكثير من عوام الناس الطيبين.

➖➖⬇️الإجابة⬇️➖➖

 

هذا اللقب ( المداخلة ) أطلقه الإخوان المسلمون و الــصــوفــيــة،  والقبورية، و الــخــوارج، والشيعة، و السرورية و القطبية والقبورية وغيرهم من الفرق الضالة زوراً و بهتانـًا على أصحاب المنهج القويم و السليم المنهج السلفي .

1-   س/ ما هو الدافع من وراء هذا الاسم ؟

ج / الدافع هو صرف الناس عن اتباع الحق ، و إيهامهم بأن هذه فرقة هالكة

2-   س / من هو ربيع المدخلي ؟

ج / هو شيخ جليل و عالم كبير من علماء السنة الأكابر ، شابت لحيته في خدمة سنة رسول الله - صلى الله عليه و سلم - ، و هو غير معصوم من الخطأ ، تتلمذ على يديه المئات من التلاميذ و له مؤلفات عديدة نفع الله بها خلق كثير في مشارق الأرض و مغاربها و شمالها و جنوبها.

3-  س / كم عمره ؟

ج / عمره 92 عاما -توفي رحمه الله في 1447 هـ

4-  س/ ما جنسيته ؟

ج / المملكة العربية السعودية، من أهل المدينة النبوية

5-  س / هل يحب أحداً يتعصّب له ؟

ج / الشيخ لا يحب التعصب له ، و لا لغيره و دائماً يربي طلابه على اتّـباع الحق بدليله و ترك الجدال و المراء

6-  س/ لماذا ربيع دون غيره ؟

... لأنه سخّـر نفسه و جهده و وقته في خدمة السنة و كشف الباطل و أهله و التحذير منهم و من بدعهم،

👈🏻 و أيضا لأنه من أول من كشف ضــلــال سيد قطب الأب الروحي لفرقة الإخوان المسلمين و غيرها من الفرق الضالة ؛ لهذا نقموا عليه و حاربوه و شوّهوا صورته ، و لكن و لله الحمد ما زادوه إلا عزة و رفعةو محبة في قلوب الناس. 

7-  س/ من أثنى عليه من علماء الأمة ؟

.... أثنى عليه الشيخ ابن باز ، و العثيمين ، و الألباني ، و مقبل الوادعي ، و الفوزان ، و اللحيدان ، و النجمي ، و العبّـاد ، و زيدالمدخلي ... و غيرهم كثير .

 

🔴 نصيحة :

أنصحك قبل أن تطعن في هذا الشيخ العلم اقرأ كتبه و دقّـق النظر فيها عندها ستعرف قيمة هذا الشيخ .

نسأل الله أن يحفظه و يرعاه

و يبارك فيه و في علمه و مصنفاته ، و يختم لنا و له بالحسنى..

- رحم الله الشيخ

ربيع بن هادي المدخلي (توفي الشيخ ربيع رحمه الله عام 2025م- 1447هـ)

 

 

ആരാണ് മദ്‌ഖലികൾ?!

പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്.

➖➖⬇️ മറുപടി ⬇️➖➖

സലഫി മൻഹജിൽ (സലഫുകളുടെ പാതയിൽ) ഉറച്ചുനിൽക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനായി ഇഖ്‌വാനുൽ മുസ്‌ലിമീങ്ങൾ, സൂഫികൾ, ഖവാരിജുകൾ, സുരൂരികൾ, ശിയാക്കള്‍, ഖുബൂരികള്‍, ഖുതുബികൾ തുടങ്ങിയ പിഴച്ച കക്ഷികള്‍ ചേർന്ന് നൽകിയ ഒരു കള്ളപ്പേരാണ് ‘മദ്ഖലികള്‍' എന്നത്.

1. ചോദ്യം: ഈ പേരിന് പിന്നിലെ ലക്ഷ്യമെന്താണ്?

ഉത്തരം: ആളുകളെ സത്യമാർഗ്ഗത്തിൽ നിന്ന് പിന്തിരിപ്പിക്കല്‍, ഇതൊരു പിഴച്ച കക്ഷിയാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ച് യഥാര്‍ത്ഥ വഴിയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കല്‍ എന്നിവയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.

2. ചോദ്യം: ആരാണ് റബീഅ് അൽ-മദ്‌ഖലി رحمه الله ?

ഉത്തരം: അദ്ദേഹം അഹ്‌ലുസ്സുന്നയുടെ വലിയ പണ്ഡിതന്മാരിൽ ഒരാളാണ്. അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم യുടെ സുന്നത്തിനെ സേവിക്കുന്നതിൽ വാർദ്ധക്യം ബാധിച്ച മഹാനായ പണ്ഡിതൻ. അദ്ദേഹം തെറ്റുകൾക്ക് അതീതനല്ല. നൂറുകണക്കിന് ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

3. ചോദ്യം: അദ്ദേഹത്തിന് എത്ര വയസ്സുണ്ട്?

ഉത്തരം: അദ്ദേഹത്തിന് മരണ സമയത്ത്  92 വയസ്സായിരുന്നു. ഹി: 1447 അല്‍മുഹറം മാസത്തില്‍ അദ്ദേഹം വിടപറഞ്ഞു.

4. ചോദ്യം: അദ്ദേഹം എവിടെയായിരുന്നു താമസിച്ചിരുന്നത്?

ഉത്തരം: റസൂൽ صلى الله عليه وسلم യുടെ നഗരമായ മദീന മുനവ്വറയിൽ.

5. ചോദ്യം: തന്നെ അന്ധമായി അനുകരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നുണ്ടോ?

ഉത്തരം: തന്നെയോ മറ്റാരെയെങ്കിലുമോ അന്ധമായി അനുകരിക്കുന്നത് (തഅസ്സ്വുബ്) അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യത്തെ പിന്തുടരാനും തർക്കങ്ങൾ ഒഴിവാക്കാനുമാണ് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ എപ്പോഴും ഉപദേശിക്കുന്നത്.

6. ചോദ്യം: എന്തുകൊണ്ടാണ് മറ്റുള്ളവരേക്കാൾ കൂടുതൽ അദ്ദേഹത്തെ മാത്രം ലക്ഷ്യം വെക്കുന്നത്?

ഉത്തരം: കാരണം അദ്ദേഹം തന്റെ ജീവിതവും സമയവും സുന്നത്തിന്റെ സേവനത്തിനായും ബാത്വിലിനെ (അസത്യത്തെ) തുറന്നുകാട്ടാനുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇഖ്‌വാനുൽ മുസ്‌ലിമീങ്ങളുടെ ആത്മീയ പിതാവായ സയ്യിദ് ഖുതുബിന്റെയും മറ്റ് പിഴച്ച കക്ഷികളുടെയും വ്യതിയാനങ്ങൾ ആദ്യമായി തുറന്നുകാട്ടിയവരിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ടാണ് അവർ അദ്ദേഹത്തോട് പക വെച്ചുപുലർത്തുന്നതും അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നതും. എന്നാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് അദ്ദേഹത്തിന്റെ അന്തസ്സും ജനഹൃദയങ്ങളിലെ സ്നേഹവും വർദ്ധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ.

7. ചോദ്യം: പ്രമുഖരായ പണ്ഡിതന്മാരിൽ ആരൊക്കെയാണ് അദ്ദേഹത്തെ പുകഴ്ത്തിയിട്ടുള്ളത്?

ഉത്തരം: ശൈഖ് ഇബ്നു ബാസ്, ശൈഖ് ഉഥൈമീൻ, ശൈഖ് അൽബാനി, ശൈഖ് മുഖ്ബില്‍ വാദിഈ, ശൈഖ് ഫൗസാൻ, ശൈഖ് ലുഹൈദാൻ, ശൈഖ് നജ്‌മി, ശൈഖ് അബ്ബാദ്, ശൈഖ് സൈദ് അൽ-മദ്‌ഖലി رحمهم الله തുടങ്ങിയ പ്രമുഖരായ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.

🔴 ഉപദേശം:

ഈ വിജ്ഞാന ഗോപുരമായ പണ്ഡിതനെ ആക്ഷേപിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാനും അവ സൂക്ഷ്മമായി പരിശോധിക്കാനും ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. അപ്പോൾ മാത്രമേ അദ്ദേഹത്തിന്റെ മൂല്യം നിങ്ങൾക്ക് മനസ്സിലാകൂ.

അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, അദ്ദേഹത്തിന്റെ അറിവിലും രചനകളിലും ബറക്കത്ത് നൽകട്ടെ, നമുക്കും അദ്ദേഹത്തിനും നല്ല അന്ത്യം നൽകി അനുഗ്രഹിക്കട്ടെ.

ശൈഖ് റബീഅ് ബിൻ ഹാദി അൽ-മദ്‌ഖലിയെ അല്ലാഹു അനുഗ്രഹിക്കട്ടെ.

 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...