അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവൻ അവരെ പരീക്ഷണങ്ങൾക്ക് വിധേയരാക്കും
🔸عن
محمود بن لبيد الأنصاري رضي الله عنه، أن رسول الله صلى الله عليه وسلم قال : إذا
أحبَّ اللهُ قومًا ابتلاهُم ، فمَن صبَر فله الصَّبرُ ، ومن جَزِعَ فلهُ الجزَعُ.
📚
صحيح الترغيب (3406)
മഹ്‌മൂദ്
ബിൻ ലബീദ് അൽ-അൻസാരി رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ صلى
الله عليه وسلم പറഞ്ഞു: “അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവൻ അവരെ
പരീക്ഷണങ്ങൾക്ക് വിധേയരാക്കും. അപ്പോൾ ആരെങ്കിലും ക്ഷമിച്ചാൽ അവന് ക്ഷമയുടെ
പ്രതിഫലമുണ്ട്. എന്നാൽ ആരെങ്കിലും അസ്വസ്ഥനാവുകയും (വിധിയിൽ) അമർഷം കൊള്ളുകയും
ചെയ്താൽ അവന് അതിന്റെ പരിണതഫലവുമുണ്ടായിരിക്കും."
📚 സ്വഹീഹുത്തർഗീബ്:
(3406)
▪️ قال الإمام ابن القيم
رحمه الله : من
مَلأ قَلبهُ من الرِضَا بالقَدر؛ مَلأَ اللّه صَدرهُ غِنىً وأَمناً وقَناعة،
وفَرّغ قَلبهُ لِمحبّته والإنابة إليه والتَوّكل عليه.
📚مدارج
السالكين ٢٠٢/٢.
ഇമാം
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ആരാണോ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ വിധിയിലുള്ള
സംതൃപ്തി കൊണ്ട് നിറയ്ക്കുന്നത്, അല്ലാഹു അവന്റെ ഹൃദയത്തില്‍ ഐശ്വര്യവും നിര്‍ഭയത്വവും സംതൃപ്തിയും നിറയ്ക്കും.
കൂടാതെ, തന്റെ സ്നേഹത്തിലേക്കും അവനിലേക്ക്
(ഖേദിച്ച്) മടങ്ങുന്നതിലേക്കും തവക്കുലിലേക്കും (അല്ലാഹുവിലുള്ള ഭരമേൽപ്പിക്കൽ) അല്ലാഹു
അവന്റെ ഹൃദയത്തെ വ്യാപൃതനാക്കുകയും ചെയ്യും." 📚 【മദാരിജുസ്സാലികീൻ: 2/202】.

No comments:
Post a Comment