ജനങ്ങളുടെ അവസ്ഥ
അത്ഭുതം തന്നെ!!
ഇബ്നു മുഫ്ലിഹ് رحمه الله
قال ابن مفلح الحنبلي رحمه الله تعالى: مِنْ عَجِيبِ
مَا نَقَدْت أَحْوَالَ النَّاسِ كَثْرَةُ مَا نَاحُوا عَلَى خَرَابِ الدِّيَارِ
وَمَوْتِ الْأَقَارِبِ وَالْأَسْلَافِ وَالتَّحَسُّرِ عَلَى الْأَرْزَاقِ بِذَمِّ
الزَّمَانِ وَأَهْلِهِ ، وَذِكْرِ نَكَدِ الْعَيْشِ فِيهِ ، وَقَدْ رَأَوْا مِنْ
انْهِدَامِ الْإِسْلَامِ ، وَتَشَعُّثِ الْأَدْيَانِ ، وَمَوْتِ السُّنَنِ ،
وَظُهُورِ الْبِدَعِ ، وَارْتِكَابِ الْمَعَاصِي ، وَتَقَضِّي الْعُمْرِ فِي
الْفَارِغِ الَّذِي لَا يُجْدِي ، فَلَا أَحَدٌ مِنْهُمْ نَاحَ عَلَى دِينِهِ
وَلَا بَكَى عَلَى فَارِطِ عُمْرِهِ وَلَا تَأَسَّى عَلَى فَائِتِ دَهْرِهِ :
الآداب الشرعية لابن مفلح : 2/234
ഇബ്നു മുഫ്ലിഹ് رحمه
الله പറഞ്ഞു: ജനങ്ങളുടെ അവസ്ഥകളെക്കുറിച്ച് ഞാൻ നിരീക്ഷിച്ച അത്ഭുതകരമായ
കാര്യങ്ങളിൽ ഒന്ന് ഇതാണ്: വീടുകളുടെ നാശത്തെക്കുറിച്ചും, ബന്ധുക്കളുടെയും പൂർവ്വികരുടെയും മരണത്തെക്കുറിച്ചും അവർ
ഒരുപാട് വിലപിക്കുന്നു. കാലത്തെയും ജനങ്ങളെയും പഴിപറഞ്ഞുകൊണ്ട് ഉപജീവന
മാർഗ്ഗങ്ങളിലെ കുറവുകളെക്കുറിച്ച് അവർ നെടുവീർപ്പിടുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് അവർ എപ്പോഴും
ഓർക്കുന്നു.
എന്നാൽ ഇസ്‌ലാമിന്റെ തകർച്ചയും, മതപരമായ കാര്യങ്ങളിലെ ശിഥിലീകരണവും, സുന്നത്തുകളുടെ തിരോധാനവും, ബിദ്അത്തുകളുടെ (പുത്തനാചാരങ്ങൾ) കടന്നുകയറ്റവും, പാപങ്ങളുടെ അതിപ്രസരവും അവർ നേരിൽ കാണുന്നുണ്ട്. ഒന്നിനും ഉപകരിക്കാത്ത പാഴ് വേലകളിൽ തങ്ങളുടെ ആയുസ്സ് തീർന്നുപോകുന്നതും അവർ കാണുന്നു. എന്നിട്ടും അവരിലൊരാൾ പോലും തന്റെ ദീനിനെ ഓർത്ത് വിലപിക്കുന്നില്ല, നഷ്ടപ്പെട്ടുപോയ തന്റെ ആയുസ്സിനെക്കുറിച്ച് ഓർത്ത് കരയുന്നില്ല. പാഴായിപ്പോയ കാലത്തെയോർത്ത് ഖേദിക്കുന്നുമില്ല. (അൽ-ആദാബുശ്ശർഇയ്യ: 2/234)

No comments:
Post a Comment